- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹരിഹരൻ സർ വരുമ്പോൾ ഞാൻ ഒരു കസേരയിൽ കാലിന്മേൽ കാല് കയറ്റിവച്ച് ഇരിക്കുകയാണ്; എന്നിട്ട് സാറോട് അധികാരത്തിൽ പറഞ്ഞു, 'സർ കഥ പറ' എന്ന്; ആദ്യ സിനിമയുടെ അനുഭവം ഓർമിച്ച് മംമ്ത മോഹൻദാസ്
കൊച്ചി: മയുഖത്തിലൂടെ ആയിരുന്നു മംമ്തയും സൈജു കുറുപ്പും മലയാള സിനിമയിലേക്ക് ചേക്കേറുന്നത്, ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിലേക്ക് താൻ എങ്ങനെയാണ് എത്തിയത് എന്ന പറയുകയാണ് നായിക മംമ്ത മോഹൻദാസ്. പഠനം പൂർത്തിയാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരിലെത്തി. മൗണ്ട് കാർമൽ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ദീപിക പദുക്കോൺ അടക്കമുള്ള നായികമാർ പഠിച്ച കോളേജാണത്. പക്ഷെ ഞാൻ സയൻസ് ആയതുകൊണ്ട് എക്സ്ട്രാ കരിക്കുലർ ആക്ടീവിറ്റീസിൽ ഒന്നും പങ്കെടുക്കാനായില്ല.ഞാൻ ഫൈനൽ ഇയർ കഴിയാറാവുമ്പോഴാണ് അച്ഛനും അമ്മയും നടൻ വിനീതിന്റെ കല്യാണത്തിന് നടി മോനിഷയുടെ അമ്മയും ഡാൻസറുമായ ശ്രീദേവി ഉണ്ണിയെ കാണുന്നത്. അന്ന് അവർ സംസാരിച്ചു, മക്കളെ കുറിച്ചൊക്കെ ശ്രീദേവി ആന്റി ചോദിച്ചു.. 'ഒരു മോളാണ്.. ബാംഗ്ലൂരിൽ പഠിക്കുകയാണ്.. ഫൈനൽ ആയതുകൊണ്ട് അവൾ വന്നിട്ടില്ല' എന്ന് പറഞ്ഞു. 'ആഹാ., ഞാനും ബാംഗ്ലൂരിലാണ്.. മകൾക്കൊപ്പം വീട്ടിലേക്ക് വരൂ എന്ന് ആന്റി പറഞ്ഞു. ബാംഗ്ലൂരിലെത്തിയപ്പോൾ ശ്രീദേവി ആന്റി വീണ്ടും വിളിച്ചു.. മകളെ കാണണം എന്ന് പറഞ്ഞു.. അങ്ങനെ ഞങ്ങൾ ആന
കൊച്ചി: മയുഖത്തിലൂടെ ആയിരുന്നു മംമ്തയും സൈജു കുറുപ്പും മലയാള സിനിമയിലേക്ക് ചേക്കേറുന്നത്, ഹരിഹരൻ സംവിധാനം ചെയ്ത ചിത്രത്തിലേക്ക് താൻ എങ്ങനെയാണ് എത്തിയത് എന്ന പറയുകയാണ് നായിക മംമ്ത മോഹൻദാസ്.
പഠനം പൂർത്തിയാക്കി. ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂരിലെത്തി. മൗണ്ട് കാർമൽ കോളേജിൽ ഡിഗ്രിക്ക് ചേർന്നു. ദീപിക പദുക്കോൺ അടക്കമുള്ള നായികമാർ പഠിച്ച കോളേജാണത്. പക്ഷെ ഞാൻ സയൻസ് ആയതുകൊണ്ട് എക്സ്ട്രാ കരിക്കുലർ ആക്ടീവിറ്റീസിൽ ഒന്നും പങ്കെടുക്കാനായില്ല.ഞാൻ ഫൈനൽ ഇയർ കഴിയാറാവുമ്പോഴാണ് അച്ഛനും അമ്മയും നടൻ വിനീതിന്റെ കല്യാണത്തിന് നടി മോനിഷയുടെ അമ്മയും ഡാൻസറുമായ ശ്രീദേവി ഉണ്ണിയെ കാണുന്നത്. അന്ന് അവർ സംസാരിച്ചു, മക്കളെ കുറിച്ചൊക്കെ ശ്രീദേവി ആന്റി ചോദിച്ചു.. 'ഒരു മോളാണ്.. ബാംഗ്ലൂരിൽ പഠിക്കുകയാണ്.. ഫൈനൽ ആയതുകൊണ്ട് അവൾ വന്നിട്ടില്ല' എന്ന് പറഞ്ഞു. 'ആഹാ., ഞാനും ബാംഗ്ലൂരിലാണ്.. മകൾക്കൊപ്പം വീട്ടിലേക്ക് വരൂ എന്ന് ആന്റി പറഞ്ഞു.
ബാംഗ്ലൂരിലെത്തിയപ്പോൾ ശ്രീദേവി ആന്റി വീണ്ടും വിളിച്ചു.. മകളെ കാണണം എന്ന് പറഞ്ഞു.. അങ്ങനെ ഞങ്ങൾ ആന്റിയുടെ വീട്ടിൽ പോയി.. ഒരു ചായയൊക്കെ കുടിച്ചു.. കുറേ സംസാരിച്ചു.. വീട്ടിൽ നിന്ന് ഇറങ്ങി...ആന്റിയുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് ഞാൻ ഷേക്ക് ഹാന്റ് കൊടുത്തു.. അപ്പോഴാണ് ആന്റിക്കൊരു ഫോൺ കോൾ വന്നത്.. എന്റെ കൈ അപ്പോഴും വിട്ടിരുന്നില്ല.. ആന്റി ഫോണിൽ സംസാരിച്ചു, 'എന്റെ ഡാൻസ് സ്റ്റുഡൻസിന്റെ കുറച്ച് ഫോട്ടോ അയച്ചിരുന്നില്ലേ.. അത് പറ്റില്ലേ' എന്നൊക്കെ ചോദിക്കുന്നു. ഇല്ല എന്ന് അപ്പുറത്ത് നിന്ന് പറഞ്ഞു കാണും, പെട്ടന്ന് ആന്റി എന്റെ കൈ ഒന്നുകൂടെ മുറുകെ പിടിച്ചിട്ട് ഫോണിൽ പറഞ്ഞു, 'ആ എന്റെ മുന്നിലൊരു കുട്ടിയുണ്ട്.. ഞാനൊന്ന് ചോദിച്ച് നോക്കട്ടെ' എന്ന്. അതും പറഞ്ഞ് എന്നെ അകത്തേക്ക് വലിച്ചു..
അങ്ങനെ ആന്റി എന്നോട് ഹരിഹരൻ സാറിന്റെ ഓഡിഷനെ കുറിച്ച് പറഞ്ഞു. പക്ഷെ ഇപ്പോൾ പഠിക്കാനുള്ള സമയമല്ലേ എന്നായി അച്ഛൻ. എന്നാൽ എനിക്ക് ഹരിഹരൻ സാറിനെ കാണണം എന്ന് നിർബന്ധമായി. കാരണം അദ്ദേഹത്തിന്റെ സർഗ്ഗം എന്ന സിനിമ കാരണമാണ് ഞാൻ കർണാടിക് സംഗീതം പഠിച്ചത്. എനിക്ക് അദ്ദേഹത്തെ കാണണം എന്ന് ഞാൻ വാശി പിടിച്ചു..
ഒടുവിൽ ഞാനും അച്ഛനും അമ്മയും ഹരിഹരൻ സാറിനെ കാണാൻ പോയി. സർ വരുമ്പോൾ ഞാൻ ഒരു കസേരയിൽ കാലിന്മേൽ കാല് കയറ്റിവച്ച് ഇരിക്കുകയാണ്.. എന്നിട്ട് സാറോട് അധികാരത്തിൽ പറഞ്ഞു, 'സർ കഥ പറ' എന്ന്. കഥയൊക്കെ പറയാം, ആദ്യം കുറച്ച് ഫോട്ടോസ് എടുക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കഥ പറഞ്ഞു.. ഇഷ്ടമായി.. അങ്ങനെ ഇന്ദിരയായി മയൂഖത്തിലെത്തി. ഷൂട്ടിങിനിടെ ഒരു ദിവസം ഹരിഹരൻ സർ പറഞ്ഞു, 'ആദ്യമായി കണ്ടപ്പോൾ മംമ്ത 'സർ കഥ പറ' എന്ന് പറഞ്ഞില്ലേ.. ആ ഒരു അറ്റിറ്റിയൂഡാണ് എന്റെ കഥാപാത്രത്തിന് വേണ്ടിയിരുന്നത്. ഞാൻ ഓഡിഷൻ ചെയ്ത കുട്ടികളിലൊന്നും അത് നാച്വറലായി കണ്ടില്ല. ആ ആറ്റിറ്റിയൂഡ് കാരണമാണ് മംമ്തയെ സെലക്ട് ചെയ്തത്' എന്ന്.