- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അരുന്ധതിയിൽ അനുഷ്‌കയുടെ റോളിന് ആദ്യം വിളിച്ചത് എന്നെ; അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നു; തുറന്ന് പറച്ചിലുമായി മമ്ത മോഹൻദാസ്
കൊച്ചി: അരുന്ധതിയിൽ അനുഷ്‌കയുടെ റോളിന് ആദ്യം വിളിച്ചത് തന്നെ ആയിരുന്നെന്ന് വെളിപ്പെടുത്തുകയാണ് മമ്ത മോഹൻദാസ്. അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നുവെന്നും താരം പറയുന്നു. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. കുറേ വർഷങ്ങൾ തനിക്ക് സിനിമയോട് വലിയ പാഷൻ ഉണ്ടായിരുന്നില്ലെന്ന് മമ്ത പറയുന്നു. ആദ്യത്തെ നാലുവർഷം താൻ വളരെ കൺഫ്യൂസ്ഡ് ആയിട്ടുള്ള ഒരാളായിരുന്നു. വെറുതേ സിനിമകൾ ചെയ്യുന്നു എന്നതിലപ്പുറം ശരിയായ ഒരു ചിത്രമൊന്നും തെരഞ്ഞെടുത്തില്ല. അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നു. സിനിമയിൽ ഉണർന്നെഴുന്നേൽക്കാനുള്ള വിളിയായിരുന്നു അത്. എന്നാൽ രണ്ടുമാസത്തിനുള്ളിൽ അപ്പോളോ ആശുപത്രിയിലേക്കുള്ള നിരന്തരമായ യാത്രകൾ തനിക്ക് മറ്റൊരു തിരിച്ചറിവു തന്നു. കരിയറിനു പുറകേയല്ല, ജീവിതത്തിനു പുറകേയാണ് താനിപ്പോൾ ഓടേണ്ടതെന്നുള്ള തിരിച്ചറിവാണ് ലഭിച്ചതെന്നും മമ്ത കൂട്ടിച്ചേർത്തു. കോഡി രാമകൃഷ്ണ സംവിധാനം ചെയ്ത് ശ്യാം പ്രസാദ് റെഡ്ഡി നിർമ്മിച്ച അരുന്ധതി ബോക്സ്ഓഫീസ
കൊച്ചി: അരുന്ധതിയിൽ അനുഷ്‌കയുടെ റോളിന് ആദ്യം വിളിച്ചത് തന്നെ ആയിരുന്നെന്ന് വെളിപ്പെടുത്തുകയാണ് മമ്ത മോഹൻദാസ്. അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നുവെന്നും താരം പറയുന്നു. ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
കുറേ വർഷങ്ങൾ തനിക്ക് സിനിമയോട് വലിയ പാഷൻ ഉണ്ടായിരുന്നില്ലെന്ന് മമ്ത പറയുന്നു. ആദ്യത്തെ നാലുവർഷം താൻ വളരെ കൺഫ്യൂസ്ഡ് ആയിട്ടുള്ള ഒരാളായിരുന്നു. വെറുതേ സിനിമകൾ ചെയ്യുന്നു എന്നതിലപ്പുറം ശരിയായ ഒരു ചിത്രമൊന്നും തെരഞ്ഞെടുത്തില്ല.
അരുന്ധതി ചെയ്യാനാകാത്തത് കരിയറിലെ വലിയൊരു അബദ്ധമായിരുന്നു. സിനിമയിൽ ഉണർന്നെഴുന്നേൽക്കാനുള്ള വിളിയായിരുന്നു അത്. എന്നാൽ രണ്ടുമാസത്തിനുള്ളിൽ അപ്പോളോ ആശുപത്രിയിലേക്കുള്ള നിരന്തരമായ യാത്രകൾ തനിക്ക് മറ്റൊരു തിരിച്ചറിവു തന്നു. കരിയറിനു പുറകേയല്ല, ജീവിതത്തിനു പുറകേയാണ് താനിപ്പോൾ ഓടേണ്ടതെന്നുള്ള തിരിച്ചറിവാണ് ലഭിച്ചതെന്നും മമ്ത കൂട്ടിച്ചേർത്തു.
കോഡി രാമകൃഷ്ണ സംവിധാനം ചെയ്ത് ശ്യാം പ്രസാദ് റെഡ്ഡി നിർമ്മിച്ച അരുന്ധതി ബോക്സ്ഓഫീസിൽ വമ്പൻ വിജയമായിരുന്നു. 13 കോടി രൂപ മുടക്കി ചിത്രീകരിച്ച അരുന്ധതി, തെലുങ്കിൽ മാത്രം 61 കോടി രൂപ സമാഹരിച്ചിരുന്നു. ചിത്രം മൊഴിമാറ്റി തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലും എത്തിയപ്പോഴും വിജയമായിരുന്നു.



