- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലീവേജ് പ്രദർശനത്തിനെതിരെ പ്രതികരിച്ചവരെ വിമർശിച്ച മമതാ മോഹൻദാസിന്റെ തമിഴ് ചിത്രം ഗ്ലാമർ പ്രദർശനത്തിൽ റിക്കോർഡ് ഇടും; റൗഡി മാപ്പളയിലെ നാഗാർജ്ജുനയുടെ നായികയെ കാത്ത് തമിഴ് പ്രേക്ഷകർ
യൂറോപിലെ ഒരു ടിവി ചാനൽ മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച അവാർഡ് നിശയിലായിരുന്നു മംമ്ത മോഹൻദാസിന്റെ ഗ്ലാമർ എൻട്രി. അവാർഡ് ഷോയിൽ അൽപ്പം ഗ്ലാമറസ്സായ വസ്ത്രം ധരിച്ചതിന്റെ പേരിൽ വിമർശനവും ഉയർന്നു. ഹോളിവുഡ് നടിമാർ അടക്കമുള്ളവർ ധരിക്കാറുള്ള ക്ലീവേജ് കാണിക്കുന്ന വിധത്തിലുള്ള വസ്ത്രമാണ് മം്മത ധരിച്ചിരുന്നത്. ഗ്ലാമറസ് വസ്ത്രം ധരിച്ചതിനെതിരെ വിമർശിച്ചവർക്ക് മറുപടിയുമായി മംമ്ത തന്നെ രംഗത്തെത്തിയിരുന്നുയ. ഗ്ലാമർ കാട്ടുന്നതിൽ തെറ്റില്ലെന്നായിരുന്നു നടിയുടെ നിലപാട്. ഇത് ശരിവയ്ക്കും വിധം മംമ്തയുടെ അടുത്ത സിനിമ അണിയറയിൽ തയ്യാറെടുക്കുകയാണ്. റൗഡി മാപ്പിളൈ. നാഗാർജ്ജുനിയാണ് ഈ തമിഴ് സിനിമയിലെ നായകൻ. ക്ലീവേജ് വസ്ത്രത്തിലെ വിവാദം തന്നെ ഒട്ടും തന്നെ ബാധിച്ചില്ലെന്നായിരുന്നു മംമ്തയുടെ പ്രതികരണം. ലോസ് ഏഞ്ചൽസിൽ നിന്നും വാങ്ങിയ വസ്ത്രങ്ങളായിരുന്നു അത്. ഹോളിവുഡ് നടിമാരെ പോലും വെല്ലുന്ന വസ്ത്രമെന്നാണ് എല്ലാവരും അതിനെക്കുറിച്ച് പറഞ്ഞതെന്നും മംമ്ത പറയുന്നു. ഞാനിപ്പോൾ ജീവിക്കുന്നത് അങ്ങനെയൊരു സ്ഥലത്താണ്. അതുകൊണ്ടുതന്നെ ഇത്തരം വ
യൂറോപിലെ ഒരു ടിവി ചാനൽ മാഞ്ചസ്റ്ററിൽ സംഘടിപ്പിച്ച അവാർഡ് നിശയിലായിരുന്നു മംമ്ത മോഹൻദാസിന്റെ ഗ്ലാമർ എൻട്രി. അവാർഡ് ഷോയിൽ അൽപ്പം ഗ്ലാമറസ്സായ വസ്ത്രം ധരിച്ചതിന്റെ പേരിൽ വിമർശനവും ഉയർന്നു. ഹോളിവുഡ് നടിമാർ അടക്കമുള്ളവർ ധരിക്കാറുള്ള ക്ലീവേജ് കാണിക്കുന്ന വിധത്തിലുള്ള വസ്ത്രമാണ് മം്മത ധരിച്ചിരുന്നത്. ഗ്ലാമറസ് വസ്ത്രം ധരിച്ചതിനെതിരെ വിമർശിച്ചവർക്ക് മറുപടിയുമായി മംമ്ത തന്നെ രംഗത്തെത്തിയിരുന്നുയ. ഗ്ലാമർ കാട്ടുന്നതിൽ തെറ്റില്ലെന്നായിരുന്നു നടിയുടെ നിലപാട്. ഇത് ശരിവയ്ക്കും വിധം മംമ്തയുടെ അടുത്ത സിനിമ അണിയറയിൽ തയ്യാറെടുക്കുകയാണ്. റൗഡി മാപ്പിളൈ. നാഗാർജ്ജുനിയാണ് ഈ തമിഴ് സിനിമയിലെ നായകൻ.
ക്ലീവേജ് വസ്ത്രത്തിലെ വിവാദം തന്നെ ഒട്ടും തന്നെ ബാധിച്ചില്ലെന്നായിരുന്നു മംമ്തയുടെ പ്രതികരണം. ലോസ് ഏഞ്ചൽസിൽ നിന്നും വാങ്ങിയ വസ്ത്രങ്ങളായിരുന്നു അത്. ഹോളിവുഡ് നടിമാരെ പോലും വെല്ലുന്ന വസ്ത്രമെന്നാണ് എല്ലാവരും അതിനെക്കുറിച്ച് പറഞ്ഞതെന്നും മംമ്ത പറയുന്നു. ഞാനിപ്പോൾ ജീവിക്കുന്നത് അങ്ങനെയൊരു സ്ഥലത്താണ്. അതുകൊണ്ടുതന്നെ ഇത്തരം വിവാദങ്ങൾ എന്നെ ബാധിക്കില്ല. ഈ ലോകം വളരെ വിശാലമാണ്. നമുക്കിടയിൽ രണ്ട് വിഭാഗത്തിലുള്ള ആളുകൾ ഉണ്ട്, ചിലർ പൊതുസമൂഹത്തിന് മുന്നിൽ നിശബ്ദരായിരിക്കും മറ്റുചിലർ സ്വകാര്യജീവിതത്തിൽ സ്മാർട്ട് ആയിരിക്കും. അവർ എന്തുതന്നെ ആയാലും എന്നെ ബാധിക്കില്ല. ഞാൻ ഇനിയും ഇതുപോലുള്ള വസ്ത്രങ്ങൾ ധരിക്കും:-മംമ്ത പറഞ്ഞിരുന്നു.
ഈ വാക്കുകളെ ശരിവച്ചാണ് പുതിയ സിനിമയിലെ മംമ്തയുടെ പ്രകടനമെന്നാണ് വിലയിരുത്തലുകൾ. ഫോർ കെ സ്റ്റുഡിയോസിന്റെ ബാനറിൽ പി. വാസു തിരക്കഥയെഴുതി സംവിധാനം ചെയ്ത റൗഡി മാപ്പിളൈയിൽ നടിക്കും പ്രതീക്ഷ ഏറെയാണ്. മോഹൻ ബാബു നിർമ്മിച്ച ഈ ചിത്രം ശ്രീസെന്തിൽ പിക്‌ചേഴ്‌സ് പി.ജി. രാജേഷ് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. വിഷ്ണു, നാസർ, നെപ്പോളിയൻ തുടങ്ങിയ പ്രശസ്ത താരങ്ങൾ ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നു. മംമ്ത ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആനന്ദിപ്പിക്കുകയും ആവേശഭരിതരാക്കുകയയും ചെയ്യുമെന്നുറപ്പ്.
അമ്പരപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും കോരിത്തരിപ്പിക്കുന്ന പ്രണയരംഗങ്ങളും ഈ ചിത്രത്തെ പ്രിയപ്പെട്ടതാക്കുന്നു. മംമ്തയുടെ ഗ്ലാമർ രംഗങ്ങൾ തന്നെയാകും ഈ സിനിമയുടെ ഹൈലൈറ്റെന്നാണ് സൂചന.