കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ മമതാ ബാനർജി ജയ്ശ്രീറാം മവിളിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. തൃണമൂൽ ഗുണ്ടകളെ ഉപയോഗിച്ച് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു. കൂച്ച്ബഹ്റിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

ബിജെപിയുടെ പരിവർത്തനയാത്ര മുഖ്യമന്ത്രിയെയോ എംഎൽഎയെയോ മാറ്റാനല്ല. സംസ്ഥാനത്തെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കാനാണൈന്നും അമിത് ഷാ പറഞ്ഞു. മോദിയുടെ ഭരണത്തിൽ ജനക്ഷേമമാണെങ്കിൽ മമതയുടെ ഭരണത്തിൽ മരുമകന്റെ അഭിവൃദ്ധിയാണ് നടക്കുന്നത്. ബംഗാൾ ഇലക്ഷൻ മോദിയുടെ വികസന മാതൃകയും മമതയുടെ വിനാശ മാതൃകയും തമ്മിലുള്ള ഏറ്റുമുട്ടലാകുമെന്നും അമിത് ഷാ പറഞ്ഞു.