നുഷ്യ ശരീരത്തിലെ മുഴുവൻ കോശങ്ങളും അടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ കൃത്രിമമായ മാർഗത്തിലൂടെ പുനസൃഷ്ടിക്കാനുള്ള പദ്ധതി ശാസ്ത്രജ്ഞന്മാർ ഇന്നലെ പ്രഖ്യാപിച്ചു. അതായത് മനുഷ്യശരീരത്തിലെ ആറു കോടി ജെനോമുകളും കൃത്രിമമായി സംയോജിപ്പിക്കാനുള്ള ശ്രമത്തിനാണ് ശാസ്ത്രം തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ പത്ത് വർഷത്തിനകം ഇഷ്ടമുള്ള സ്വഭാവത്തോടെ കൃത്രിമ മനുഷ്യൻ ഉണ്ടാവുമോയെന്ന പ്രതീക്ഷയും ശക്തമാവുകയാണ്. മനുഷ്യശരീരത്തിലെ ഡിഎൻഎയിലുള്ള ആറ് കോടി 'ലെറ്ററുകളും' അഥവാ ജെനോമുകളും പുനസൃഷ്ടിക്കുന്നതിനുള്ള തികച്ചും സങ്കീർണമായ പദ്ധതിയാണിത്. ഈ പദ്ധതി വിജയകരമായി മുന്നോട്ട് പോവുകയാണെങ്കിൽ കാൻസർ പോലുള്ള രോഗങ്ങളെക്കുറിച്ചും അവയം മാറ്റി വയ്ക്കുന്നതിനെക്കുറിച്ചുമുള്ള പഠനങ്ങളിൽ നിർണായകമായ പുരോഗതിയുണ്ടാകുമെന്നുറപ്പാണെന്നാണ് ഗവേഷകർ പറയുന്നത്. ഇതിലൂടെ തങ്ങളുടെ ഇഷ്ടമുള്ള സ്വഭാവസവിശേഷതകളോട് കൂടിയ 'ഡിസൈനർ കുഞ്ഞുങ്ങളെ' കൃത്രിമമായി ഉൽപാദിപ്പിക്കാൻ പുതിയ കണ്ടുപിടുത്തം വഴിയൊരുക്കുമോയെന്ന പ്രതീക്ഷയും ഉത്കണ്ഠയും ശക്തമാകുന്നുമുണ്ട്.

പൂർണമായും ഇത്തരത്തിൽ നിർമ്മിക്കുന്ന ഡിഎൻഎയെ ഒരു ജീവിക്കുന്ന കോശത്തിലേക്ക് ഇംപ്ലാന്റ് ചെയ്യാനാവുമെന്നാണ് ശാസ്ത്രജ്ഞന്മാർ പ്രതീക്ഷിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ ശാസ്ത്രജ്ഞന്മാർക്ക് ഒരു മനുഷ്യകോശം പൂർണമായും തങ്ങളുടെ ഡിസൈനിൽ നിർമ്മിക്കാനാകുമെന്നുറപ്പാണ്. ഹ്യൂമൻ ജെനോം പ്രോജക്ട്‌റൈറ്റ് (എച്ച്ജിപിറൈറ്റ് ) എന്നാണീ പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഇതിലൂടെ പഠനത്തിനായി സിന്തറ്റിക് ഹ്യൂമൻ ജീനുകളും ക്രോമസോമുകളും നിർമ്മിക്കാൻ ഗവേഷകർക്ക് വഴിയൊരുക്കും. ഇതിൽ ക്രോമസോം 21ഉം ഉൾപ്പെടുന്നു. ഡാർവിൻ സിൻഡ്രോമിനോട് പ്രതികരിക്കുന്ന ഒരു എക്‌സ്ട്രാ കോപ്പിയാണിത്. എന്നാൽ ഈ ഗവേഷണത്തിന്റെ ഫലം ദൂരവ്യാപകമായിരിക്കുമെന്നുറപ്പാണ്. രോഗികൾക്ക് ട്രാൻസ്പ്ലാന്റ് ചെയ്യേണ്ടുന്ന അവയവങ്ങൾ വളർത്തിയെടുക്കൽ, എബോള, സിക പോലുള്ള രോഗങ്ങൾക്കെതിരായ പ്രതിരോധം വളർത്തൽ, എന്തിനേറെ കാൻസറിനെ പ്രതിരോധിക്കുന്ന കോശത്തെ ലാബിൽ വളർത്തിയെടുക്കൽ തുടങ്ങിയ രംഗങ്ങളിൽ ഇത് വിപ്ലവാത്മകമായ പുരോഗതിയുണ്ടാക്കുമെന്ന പ്രതീക്ഷയേറിയിട്ടുണ്ട്.

ജേണൽ സയൻസിൽ പുതിയ നീക്കത്തെക്കുറിച്ച് ശാസ്ത്രജ്ഞന്മാർ ഇന്നലെ എഴുതിയിട്ടുണ്ട്. മനുഷ്യ ജെനോമുമായി ബന്ധപ്പെട്ട അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവയ്പിലെത്തിയെന്നാണ് ഇവർ അവകാശപ്പെടുന്നത്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ പ്രഫ. ജെഫ് ബോയ്ക്ക് ആണ് പുതിയ പ്രൊജക്ടിന് നേതൃത്വം നൽകുന്നത്. എച്ച്ജിപിറൈറ്റ് ഒരു സ്വാഭാവികമായുള്ള ഒരു പുരോഗതിയാണെന്നും ഇതുമായി ന്ധപ്പെട്ട ഗവേഷണം ഇപ്പോൾ റീഡിങ് മോദിൽ നിന്നും റൈറ്റിങ് മോദിലേക്ക് മാറിയിരിക്കുകയാണെന്നുമാണ് ഇതിന്റെ ഓഥർമാർ വെളിപ്പെടുത്തിയിരിക്കുന്നത്.

ജെനോം എഡിറ്റിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ രഹസ്യമായ യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് ഇതിനെക്കുറിച്ചുള്ള പുതിയ പേപ്പർ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ശാസ്ത്രജ്ഞന്മാർ, വക്കീലന്മാർ, സംരംഭകർ, സർക്കാർ ഒഫീഷ്യലുകൾ തുടങ്ങിയവർ പങ്കെടുത്ത ഈ യോഗത്തിൽ നിന്നും മാദ്ധ്യമപ്രവർത്തകരെ അകറ്റി നിർത്തിയിരുന്നു. മനുഷ്യകോശത്തിനുള്ളിൽ ലാബിൽ വച്ച് നിർമ്മിക്കുന്ന എൻജിനീയറിങ് മനുഷ്യനിർമ്മിത ജെനോമുകളുടെ ചെലവ് കുറയ്ക്കുന്നതിനാണ് ഈ ഗ്രൂപ്പ് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.