- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്തവനെ കൈയോടെ പിടികൂടി കല്ലെറിഞ്ഞുകൊന്ന് നാട്ടുകാർ; ദക്ഷിണാഫ്രിക്കയിൽനിന്നും കൈയടിയോടെ ഒരു കാട്ടുനീതി
ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ ദക്ഷിണാഫ്രിക്കയിൽ ജനങ്ങൾ കൈയോടെ പിടികൂടി കല്ലെറിഞ്ഞുകൊന്നു. വടക്കൻ ഡർബനിലുള്ള ഒരു എസ്റ്റേറ്റിലാണ് സംഭവം. കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തുന്നവർക്കുള്ള പാഠമാണിതെന്ന് ലോകമൊന്നടങ്കം പറയുന്നു. കല്ലെറിഞ്ഞ് കൊന്നതിനെക്കുറിച്ചും ബലാൽസംഗത്തെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. ഒക്ടോബർ 23-നാണ് സംഭവം നടന്നതെന്ന് ദക്ഷിണാഫ്രിക്കൻ പൊലീസ് സർവീസിലെ ലെഫ്.കേണൽ സ്വാൻ തുലാനി പറഞ്ഞു. ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന 40-കാരനാണ് കൊല്ലപ്പെട്ടത്. ഗോത്രവർഗത്തിൽപ്പെട്ടവരാണ് ഇയാളെ കല്ലെറിഞ്ഞുകൊന്നത്. ഇതേക്കുറിച്ചും ബലാൽസംഗത്തെക്കുറിച്ചും അന്വേഷണമാരംഭിച്ചതായും തുലാനി പറഞ്ഞു. കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ ലോകമെമ്പാടും വ്യാപിച്ചുവരികയാണ്. പല രാജ്യങ്ങളിലും ഇതിന് കടുത്ത ശിക്ഷയുണ്ടെങ്കിലും ഇത്തരത്തിൽ നാട്ടുകാർതന്നെ നീതി നടപ്പാക്കുന്നത് അപൂർവ സംഭവമാണ്. നാട്ടുകാർ ചെയ്തത് നല്ല കാര്യമായെന്ന് സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം പറയുന്നു. കുട്ട
ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെ ദക്ഷിണാഫ്രിക്കയിൽ ജനങ്ങൾ കൈയോടെ പിടികൂടി കല്ലെറിഞ്ഞുകൊന്നു. വടക്കൻ ഡർബനിലുള്ള ഒരു എസ്റ്റേറ്റിലാണ് സംഭവം. കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം നടത്തുന്നവർക്കുള്ള പാഠമാണിതെന്ന് ലോകമൊന്നടങ്കം പറയുന്നു. കല്ലെറിഞ്ഞ് കൊന്നതിനെക്കുറിച്ചും ബലാൽസംഗത്തെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്.
ഒക്ടോബർ 23-നാണ് സംഭവം നടന്നതെന്ന് ദക്ഷിണാഫ്രിക്കൻ പൊലീസ് സർവീസിലെ ലെഫ്.കേണൽ സ്വാൻ തുലാനി പറഞ്ഞു. ആറുവയസ്സുകാരിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന 40-കാരനാണ് കൊല്ലപ്പെട്ടത്. ഗോത്രവർഗത്തിൽപ്പെട്ടവരാണ് ഇയാളെ കല്ലെറിഞ്ഞുകൊന്നത്. ഇതേക്കുറിച്ചും ബലാൽസംഗത്തെക്കുറിച്ചും അന്വേഷണമാരംഭിച്ചതായും തുലാനി പറഞ്ഞു.
കുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ ലോകമെമ്പാടും വ്യാപിച്ചുവരികയാണ്. പല രാജ്യങ്ങളിലും ഇതിന് കടുത്ത ശിക്ഷയുണ്ടെങ്കിലും ഇത്തരത്തിൽ നാട്ടുകാർതന്നെ നീതി നടപ്പാക്കുന്നത് അപൂർവ സംഭവമാണ്. നാട്ടുകാർ ചെയ്തത് നല്ല കാര്യമായെന്ന് സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം പറയുന്നു. കുട്ടികളെ ഉപദ്രവിക്കുന്നവരെ കൈയോടെ കൊല്ലണമെന്നതാണ് അവരുടെ വാദം. എന്നാൽ, ഇത്തരം കാട്ടുനീതികളല്ല, നിയമത്തിന്റെ വഴിയെയാണ് പോകേണ്ടതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.