- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
സീനിയർ വൈദീകനെ തട്ടിക്കൊണ്ട് പോയി വെടിവച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിക്ക് ജീവപര്യന്തം
ഫ്‌ളോറിഡ: നോർത്ത് ഈസ്റ്റ് ഫ്‌ളോറിഡാ സെന്റ് അഗസ്റ്റിൻ ഡയോസിസ് സീനിയർ വൈദികൻ റവ. റിനെ റോബർട്ടിനെ (71) തട്ടിക്കൊണ്ടുപോയിവെടിവെച്ചു കൊലപ്പെടുത്തിയ പ്രതി സ്റ്റീവൻ മുറെക്ക് ജീവപര്യന്തം ശിക്ഷ.ഒക്ടോബർ 18 ന് കേസ്സ് വിചാരണക്ക് വെച്ചിരുന്നുവെങ്കിലും പ്രോസിക്യൂട്ടേഴ്‌സുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ കുറ്റസമ്മതം നടത്തി മരണ ശിക്ഷയിൽ നി്ന്നും സ്റ്റീവൻ മോചിതനായി. അഗസ്റ്റജൂഡീഷ്യൽ സർക്യൂട്ട് ഡിസ്ട്രിക്റ്റ് അറ്റോർണി നാറ്റ്‌ലിയുടെ ഓഫീസ്വാർത്ത സ്ഥിതീകരിച്ചു.2016 ഏപ്രിലിലയിരുന്നു സംഭവം. 71 കാരനായ വൈദികനോട് 28 വയസ്സുള്ള പ്രതി ഫ്‌ളോറിഡായിലെ ജാക്‌സൻവില്ലയിൽ വെച്ച് റൈഡ് ആവശ്യപ്പട്ടു. തുടർന്ന് ജോർജിയായിലേക്ക്തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലക്ക്പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാസങ്ങളോളം അച്ചനിൽനിന്നും സഹായം ലഭിച്ച വ്യക്തിയായിരുന്നു സ്റ്റീവൻ.ഫാദർ നല്ലൊരുമനുഷ്യനായിരുന്നു അദ്ദേഹത്തെ വധിച്ചതിന് അർഹതപ്പെട്ട ശിക്ഷയാണ് എനിക്ക് ലഭിച്ചത്. ചെയ്തു പോയ തെറ്റിൽ പശ്ചാതപിക്കുന്നതായും
ഫ്‌ളോറിഡ: നോർത്ത് ഈസ്റ്റ് ഫ്‌ളോറിഡാ സെന്റ് അഗസ്റ്റിൻ ഡയോസിസ് സീനിയർ വൈദികൻ റവ. റിനെ റോബർട്ടിനെ (71) തട്ടിക്കൊണ്ടുപോയിവെടിവെച്ചു കൊലപ്പെടുത്തിയ പ്രതി സ്റ്റീവൻ മുറെക്ക് ജീവപര്യന്തം ശിക്ഷ.ഒക്ടോബർ 18 ന് കേസ്സ് വിചാരണക്ക് വെച്ചിരുന്നുവെങ്കിലും പ്രോസിക്യൂട്ടേഴ്‌സുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ കുറ്റസമ്മതം നടത്തി മരണ ശിക്ഷയിൽ നി്ന്നും സ്റ്റീവൻ മോചിതനായി. അഗസ്റ്റജൂഡീഷ്യൽ സർക്യൂട്ട് ഡിസ്ട്രിക്റ്റ് അറ്റോർണി നാറ്റ്‌ലിയുടെ ഓഫീസ്വാർത്ത സ്ഥിതീകരിച്ചു.2016 ഏപ്രിലിലയിരുന്നു സംഭവം.
71 കാരനായ വൈദികനോട് 28 വയസ്സുള്ള പ്രതി ഫ്‌ളോറിഡായിലെ ജാക്‌സൻവില്ലയിൽ വെച്ച് റൈഡ് ആവശ്യപ്പട്ടു. തുടർന്ന് ജോർജിയായിലേക്ക്തട്ടിക്കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയായിരുന്നു. കൊലക്ക്പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
മാസങ്ങളോളം അച്ചനിൽനിന്നും സഹായം ലഭിച്ച വ്യക്തിയായിരുന്നു സ്റ്റീവൻ.ഫാദർ നല്ലൊരുമനുഷ്യനായിരുന്നു അദ്ദേഹത്തെ വധിച്ചതിന് അർഹതപ്പെട്ട ശിക്ഷയാണ് എനിക്ക് ലഭിച്ചത്. ചെയ്തു പോയ തെറ്റിൽ പശ്ചാതപിക്കുന്നതായും സ്റ്റീവൻപറഞ്ഞു. ജയിലിലായിരുന്നപ്പോൾ പ്രതി രണ്ട് തവണ ആത്മഹത്യക്ക്ശ്രമിച്ചിരുന്നു. മരണ ശിക്ഷ ഒഴിവായെങ്കിലും, ജീവപര്യന്ത ശിക്ഷയിൽപരോൾ നിഷേധിച്ചിട്ടുണ്ട്.