- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണൽ കടത്തിനിടെ പൊലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി പത്തു വർഷത്തിന് ശേഷം വിമാനതാവളത്തിൽ നിന്നും പിടിയിൽ; പ്രതി നാട്ടിലെത്തിയത് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതോടെ
കണ്ണൂർ: കണ്ണൂർ പഴയങ്ങാടി മാട്ടൂലിൽ മണൽ കടത്തിനിടെ ടിപ്പർ ലോറി പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ അക്രമിച്ച കേസിലെ പിടികിട്ടാപ്പുള്ളി 10 വർഷത്തിന് ശേഷം പിടിയിൽ. വിദേശത്തേക്ക് കടന്ന മാട്ടൂൽ സ്രാമ്പി പള്ളിക്ക് സമീപത്തെ പൂച്ചന്റവിട പുതിയ കടവത്ത് ഹൗസിൽ സാജിദ് പ്രക്രിന്റ ചാലിനെയാണ് കണ്ണൂർ വിമാനത്താവളത്തിൽ വച്ച് എസ്‌ഐ കെ.ഇ ജയചന്ദ്രന്റെ നേതൃത്വത്തിൽ എഎസ്ഐ പവിത്രൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിനയകുമാർ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
2011 എപ്രിൽ 14ന് മാട്ടൂൽ ജസീന്തയിൽ വച്ച് മണൽകടത്ത് സംഘം പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ വിദേശത്തേക്ക് കടന്ന ഇയാളെ 2019ൽ പയ്യന്നൂർ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് പൊലീസ് ലുക്കൗട്ട് നോട്ടിസ് ഇറക്കിയതോടെയാണ് വിദേശത്ത് നിന്നും നാട്ടിലേക്കെത്തിയ പ്രതി പിടിയിലായത്..