- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തു നിരവധി പേരിൽ നിന്നായി പണം തട്ടി; തലശ്ശേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ
കണ്ണുർ: വിമാനതാവളത്തിൽ ജോലി വാഗ്ദ്ധാനം ചെയ്ത് നിരവധി പേരിൽ നിന്നും പണം തട്ടിയ യുവാവ് പിടിയിൽ. തലശേരി സ്വദേശി മുഹമ്മദ് ഒ നാസിസാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം പഞ്ചാബിലെ അമ്യത് സർ വിമാനതാവളത്തിൽ വച്ചാണ് ഇയാൾ പിടിയിലായത്. ചക്കരക്കൽ പൊലിസ് സ്‌പെഷ്യൽ ടീമാണ് ഇയാളെ അറസ്റ്റു ചെയ്തത്.
കണ്ണുരിലെത്തിച്ച പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലിസ് അറിയിച്ചു.കണ്ണുർ വിമാനതാവളത്തിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് മുഹമ്മദ് ഒ നാസിസ് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയതെന്ന് പൊലിസ് അറിയിച്ചു.
Next Story