പെരുമ്പാവൂർ: പുരയിടത്തിൽ ഓട്ടോ പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെത്തുടർന്നുള്ള വൈരാഗ്യത്തിൽ അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിക്കുകയും, വീട്ടെലെത്തി സ്വന്തം ഭാര്യയേയും മകനേയും ആക്രമിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അറക്കപ്പടി ഓട്ടത്താണി ഭാഗത്ത് കലയത്തുരുത്ത് വീട്ടിൽ ജിഷ്ണു (28) നെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്ത്.

പൗലോസ് എന്നയാളുടെ പുരയിടത്തിൽ ഓട്ടോ പാർക്ക് ചെയ്തത് ചോദ്യം ചെയ്ത വൈരാഗ്യം നിമിത്തം പെരുമാനി ഭാഗത്തുള്ള വീട്ടിൽക്കയറി പൗലോസിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ ജിഷ്ണു ഭാര്യയേയും മൂന്നുവയസുള്ള മകനേയും ദേഹോപദ്രവമേൽപ്പിച്ചു. ഇരുമ്പു കേബിൾ കൊണ്ടാണ് ഭാര്യയെ മർദ്ദിച്ചത്. ഇൻസ്‌പെക്ടർ ആർ.രഞ്ജിത്, എസ് ഐമാരായ റിൻസ്.എം.തോമസ്, ജോസി.എം.ജോൺസൻ, സെയ്ത് മുഹമ്മദ് എ എസ് ഐമാരായ സുരേഷ്, രാമനാഥൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.