- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച ശ്രമം; പ്രതി അഞ്ച് മാസങ്ങൾക്ക് ശേഷം പിടിയിൽ
പാലക്കാട്: കണ്ണിൽ മുളക് പൊടി വിതറി കവർച്ച നടത്താൻ ശ്രമിച്ച കേസിലെ പ്രതി അഞ്ച് മാസങ്ങൾക്ക് ശേഷം അറസ്റ്റിലായി. മണ്ണാർക്കാട് സ്വദേശി മുസ്തഫയാണ് പൊലീസിന്റെ പിടിയിലായത്. അഞ്ച് മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ച് മാസം മുമ്പ് പുലർച്ചെ പാലക്കാട് ജില്ലയിലെ മണ്ണാർക്കാടിനടുത്ത് കാഞ്ഞിരത്ത് വച്ചാണ് കവർച്ച ശ്രമം നടന്നത്. പുലർച്ചെ കോഴിക്കടയിലേക്ക് ലോഡ് ഇറക്കുന്നതിനിടെ കോഴിക്കടയുടെ ഉടമയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കവർച്ച നടത്താൻ ശ്രമം നടത്തുകയായിരുന്നു.
കോഴിക്കട ഉടമയുടെ പക്കലുണ്ടായിരുന്ന 80000 രൂപ കവരാനാണ് പ്രതി ശ്രമിച്ചത്. കോഴിക്കടക്കാരന്റെ പക്കൽ ഇത്രയും പണം ഉണ്ടെന്ന് പ്രതിക്ക് നേരത്തെ അറിയാമായിരുന്നു. എന്നാൽ കോഴിക്കടക്കാരൻ പ്രതിരോധിച്ചതോടെ ശ്രമം പരാജയപ്പെടുകയും പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു. ഈ സംഭവത്തിന് ശേഷം പ്രതി ഒളിവിലായിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതിയെ മണ്ണാർക്കാട് സി ഐ ലിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് മണ്ണാർക്കാട് പൊലീസ് അറിയിച്ചു.