- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രികാലങ്ങളിൽ ജോലിക്ക് പോകുന്നത് പരപുരുഷബന്ധത്തിനെന്ന് പറഞ്ഞ് മർദ്ദനം പതിവാക്കി; വഴക്കിനിടയിലും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച് ബാലരാമപുരത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത് ഒരുമാസം മുൻപ്; മർദ്ദനം ഭയന്ന് റോഡിൽ നിന്നപ്പോൾ പെട്രോളിങിന് വന്ന പൊലീസ് വിരട്ടിയതും നിർണായകമായി; റെയിൽവേ ജീവനക്കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തി ആന്ധ്രയിലേക്ക് കടന്ന യുവാവിനെ പിടികൂടാനായത് പൊലീസ് ഡ്രൈവർ മൊബൈൽ ഫോണിൽ എടുത്ത ചിത്രത്തിലൂടെ
ബാലരാമപുരം: യുവതിയുടെ നാലുദിവസമുള്ള മൃതദേഹം വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയ സംഭത്തിൽ ഒരാൾ പിടിയിൽ. സംഭവുമായി ബന്ധപ്പെട്ട് യുവതിയോട് ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് ആന്ധ്രയിൽ നിന്നുമാണ് പിടികൂടിയത്. കണിയാപുരം മുസ്ലിം ഹൈസ്‌കൂളിന് സമീപം മലമേൽപ്പറമ്പ്,മുക്കാടപുത്തൻ വീട്ടിൽ കണ്ണൻ എന്നും ഷംനാദ് എന്നും വിളിക്കുന്ന സുജിത്(32)നെയാണ് പിടികൂടിയത്. ബുധനാന്ച രാവിലെയാണ് നരുവാമൂട്,കൂരച്ചൽക്കോണം,ഗീതാഭവനിൽ സുജാത(42)നെ വെടിവച്ചാൻകോവിലിലെൽ,ശാസ്തംകോണം റോഡിൽ ചാനൽക്കരയിലെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരുമാസം മുമ്പ് വെടിവച്ചാൻകോവിലിൽ വാടകക്കെടുത്ത വീട്ടിൽ ഇരുവരും താമസിച്ച് വരുന്നത്.റെയിൽവേയിലെ ശുചീകരണ വിഭാഗത്തിലെ കരാർ ജീവനക്കാരിയാണ് സുജാത.ബുധനാഴ്ച വീട്ടിലെത്തിയ സുജാതയുടെ കൂട്ടുകാരി ഫാൻ കറങ്ങുകയും , വിളിച്ചിട്ട് ആരും വിളികേൽക്കത്തതും വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നതും ശ്രദ്ധയിൽപ്പെട്ടത് സംശയത്തിനിടയാക്കി. നരുവാമൂട് പൊലീസിൽ പരാതി നൽകിയിത്.ഒരുമാസമുമ്പ് താമസമാക്കിയ സുജാതയെ കുറിച്ച് പരിസരവാസികൾക
ബാലരാമപുരം: യുവതിയുടെ നാലുദിവസമുള്ള മൃതദേഹം വീട്ടിനുള്ളിൽ നിന്നും കണ്ടെത്തിയ സംഭത്തിൽ ഒരാൾ പിടിയിൽ. സംഭവുമായി ബന്ധപ്പെട്ട് യുവതിയോട് ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് ആന്ധ്രയിൽ നിന്നുമാണ് പിടികൂടിയത്. കണിയാപുരം മുസ്ലിം ഹൈസ്‌കൂളിന് സമീപം മലമേൽപ്പറമ്പ്,മുക്കാടപുത്തൻ വീട്ടിൽ കണ്ണൻ എന്നും ഷംനാദ് എന്നും വിളിക്കുന്ന സുജിത്(32)നെയാണ് പിടികൂടിയത്.
ബുധനാന്ച രാവിലെയാണ് നരുവാമൂട്,കൂരച്ചൽക്കോണം,ഗീതാഭവനിൽ സുജാത(42)നെ വെടിവച്ചാൻകോവിലിലെൽ,ശാസ്തംകോണം റോഡിൽ ചാനൽക്കരയിലെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒരുമാസം മുമ്പ് വെടിവച്ചാൻകോവിലിൽ വാടകക്കെടുത്ത വീട്ടിൽ ഇരുവരും താമസിച്ച് വരുന്നത്.റെയിൽവേയിലെ ശുചീകരണ വിഭാഗത്തിലെ കരാർ ജീവനക്കാരിയാണ് സുജാത.ബുധനാഴ്ച വീട്ടിലെത്തിയ സുജാതയുടെ കൂട്ടുകാരി ഫാൻ കറങ്ങുകയും , വിളിച്ചിട്ട് ആരും വിളികേൽക്കത്തതും വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം വരുന്നതും ശ്രദ്ധയിൽപ്പെട്ടത് സംശയത്തിനിടയാക്കി. നരുവാമൂട് പൊലീസിൽ പരാതി നൽകിയിത്.ഒരുമാസമുമ്പ് താമസമാക്കിയ സുജാതയെ കുറിച്ച് പരിസരവാസികൾക്കും വലിയ വിവരങ്ങളൊന്നുമില്ലായിരുന്നു.
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ റെയിൽവേയിലെ ശുചീകരണ തൊഴിലാളിയാണെന്ന് കാർഡ് ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് ആന്ധ്രപ്രദേശിൽ നിന്നും തൊഴിൽ തേടി തമിഴ്‌നാട്ടിലെത്തിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു കൊല്ലപ്പെട്ട സുജാത എന്ന് കണ്ടെത്തി. രാത്രിയിൽ ക്ലീനിങ് ജോലിക്കായി പോയിരുന്ന സുജാതക്ക് അന്യപുരുഷന്മാരുമായി ബന്ധമുണ്ടെന്ന സംശയത്തിൽ സുജിത് നിരന്തരം മർദ്ദിക്കുമായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ ഇരുവരുടെയും വഴക്കിനിടെ സുജിത്തിന്റെ മർദ്ദനമേറ്റ് നിലത്തുവീണ സുജാതയുടെ നെഞ്ചിൽ സുജിത് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്തിരുന്നു തൊഴിയേറ്റ് വാരിയെല്ലുകൾ പൊട്ടിയാണ് മരണം സംഭവിച്ചത്.രാത്രിയിൽ മൃതദേഹത്തോടൊപ്പം കഴിഞ്ഞ ശേഷം പുലർച്ചയോടെ കണിയാപുരത്തെത്തിയ സുജിത് അന്നേദിവസം അവിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് മംഗലാപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
.തിങ്കളാഴ്ച സുജിത്തിന്റെ മതാവ് നിർമ്മല സുജിത്തിനെ ജാമ്യത്തിലെടുത്ത് പുറത്തിറക്കിയെങ്കിലും രാത്രിയോടെ വീണ്ടും സുജിത് വെടിവച്ചാൻകോവിലിലെ വീട്ടിലെത്തി തന്റെ ബാഗും വസ്ത്രങ്ങളുമെടുത്ത് ആന്ധ്രാപ്രദേശിലേക്ക് കടക്കുകയായിരുന്നു..പരപുരുഷബന്ധമാണ് കൊലപതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.
കൊലപാതകം നടന്നു രണ്ടു ദിവസത്തിനുള്ളിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ സഹായിച്ചതു നരുവാമൂട് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ അരുൺ മൊബൈലിൽ പകർത്തിയ ചിത്രം. കൊല നടക്കുന്നതിനു തലേദിവസം രാത്രി പട്രോളിങ്ങിനിടെ വീടിനു പുറത്തു നിൽക്കുകയായിരുന്ന സുജാതയോട് എസ്‌ഐ പത്മചന്ദ്രൻ കാര്യം തിരക്കുന്നതിനിടെ അരുൺ ഇയാളുടെ ചിത്രം മൊബൈലിൽ പകർത്തിയിരുന്നു. സുജിത്തിന്റെ മർദനം സഹിക്കവയ്യാതെയാണു പുറത്തുനിൽക്കുന്നതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു.
തുടർന്ന് ഇയാളെ താക്കീതു ചെയ്ത ശേഷമാണു സംഘം മടങ്ങിയത്. ഈ ചിത്രവുമായാണ് എസ്.എം.പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആന്ധ്രയിലെത്തിയത്. ചിറ്റൂർ ജില്ലയിലെ ഗുർണിമിട്ട, പിലേരു എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണു കസ്റ്റഡിയിലായത്. ഗുർണിമിട്ടയിൽ സിമന്റ് ഫാക്ടറിയിൽ ജോലി തേടിയെത്തിയ ശേഷം തിരുപ്പതിയിലെത്തി നേർച്ചയെന്ന പേരിൽ തല മൊട്ടയടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.