- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി നാല് വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിൽ; പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ പൊലീസ് പൊക്കിയത് എയർപോർട്ടിൽ എത്തിയപ്പോൾ
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി നാല് വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ. പീഡനത്തെതുടർന്ന് യുവതി പരാതി നൽകിയപ്പോൾ സ്ഥലത്ത് നിന്ന് മുങ്ങുകയും പിന്നീട് ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയും അവിടെ നിന്ന് വിദേശത്തേക്ക് കടക്കുകയും ചെയ്ത മേനംകുളം തുമ്പ കിൻഫ്ര അപ്പാരൽ പാർക്കിനു സമീപം കരോളിൻ ഹൗസിൽ കിരൺ ഫ്രാങ്ക്ലിൻ(26) ആണ് നാല് വർഷങ്ങൾക്ക് ശേഷം കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. നാല് വർഷം മുൻപ് 2014ൽ ആണ് കേസിന് ആസ്പദമായ സംഭവം. വിദേശത്ത് നിന്നും മടങ്ങിയെത്തിയ ഇയാളെ എയർപോർട്ട് അധികൃതർ പിടികൂടി കഴക്കൂട്ടം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് കഴക്കൂട്ടം എസ്എച്ച്ഒ എസ് അജയകുമാർ വിശദീകരിക്കുന്നത് ഇങ്ങനെ നാല് വർഷങ്ങൾക്ക് മുൻപ് 2014ൽ ആണ് സംഭവം നടക്കുന്നത്. സൗഹൃദം നടിച്ച് പ്രദേശത്തെ ഒരു പെൺകുട്ടിയുമായി കിരൺ അടുക്കുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. പ്രണയത്തിനൊടുവിൽ ഇയാൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ നിരന്തരം ശാരീരികമായി ഉപയോഗിച്ച് വരികയായിരുന്ന
തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി നാല് വർഷങ്ങൾക്ക് ശേഷം പൊലീസിന്റെ പിടിയിൽ. പീഡനത്തെതുടർന്ന് യുവതി പരാതി നൽകിയപ്പോൾ സ്ഥലത്ത് നിന്ന് മുങ്ങുകയും പിന്നീട് ഒരു ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയും അവിടെ നിന്ന് വിദേശത്തേക്ക് കടക്കുകയും ചെയ്ത മേനംകുളം തുമ്പ കിൻഫ്ര അപ്പാരൽ പാർക്കിനു സമീപം കരോളിൻ ഹൗസിൽ കിരൺ ഫ്രാങ്ക്ലിൻ(26) ആണ് നാല് വർഷങ്ങൾക്ക് ശേഷം കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. നാല് വർഷം മുൻപ് 2014ൽ ആണ് കേസിന് ആസ്പദമായ സംഭവം. വിദേശത്ത് നിന്നും മടങ്ങിയെത്തിയ ഇയാളെ എയർപോർട്ട് അധികൃതർ പിടികൂടി കഴക്കൂട്ടം പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് കഴക്കൂട്ടം എസ്എച്ച്ഒ എസ് അജയകുമാർ വിശദീകരിക്കുന്നത് ഇങ്ങനെ
നാല് വർഷങ്ങൾക്ക് മുൻപ് 2014ൽ ആണ് സംഭവം നടക്കുന്നത്. സൗഹൃദം നടിച്ച് പ്രദേശത്തെ ഒരു പെൺകുട്ടിയുമായി കിരൺ അടുക്കുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. പ്രണയത്തിനൊടുവിൽ ഇയാൾ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പെൺകുട്ടിയെ നിരന്തരം ശാരീരികമായി ഉപയോഗിച്ച് വരികയായിരുന്നു. പെൺകുട്ടിക്ക് വിവാഹലോചനകൾ സജീവമായപ്പോൾ കിരണിനോട് കാര്യം പറയുകയും ചെയ്തു. എന്നാൽ തനിക്ക് ഇപ്പോൾ വിവാഹം കഴിക്കാൻ കഴിയില്ലെന്ന നിലപാടിൽ കിരൺ എത്തുകയും വീട്ടുകാർ പറയുന്നത് അനുസരിച്ച് കൊള്ളാൻ പെൺകുട്ടിയോട് നിർദ്ദേശിക്കുകയുമായിരുന്നു. താൻ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് പെൺകുട്ടിക്ക് ഇതിന് ശേഷമാണ് മനസ്സിലായത്.
താൻ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയ പെൺകുട്ടി പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാൾ എവിടെയാണ് എന്ന് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞില്ല. ഒരു ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയാണ് എന്ന വിവരമാണ് പിന്നീട് പൊലീസിന് ലഭിച്ചത്. ഈ ബന്ധുവിന്റെ വീട്ടിൽ അന്വേഷണം നടത്തിയെങ്കിലും അവിടെ നിന്നും പോയി എന്ന വിവരമാണ് ലഭിച്ചത്. പിന്നീട് ബന്ധുക്കളും പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചത്.
അബുദ്ദബിയിലെ ഒരു സ്വകാര്യ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ഇയാൾ ജോലി ചെയ്യുകയായിരുന്നു. പ്രതി വിദേശത്തേക്ക് കടന്നുവെന്ന മനസ്സിലാക്കിയതിനെ തുടർന്ന് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. ഇത്തരത്തിൽ ഒരു നോട്ടീസ് പുറപ്പെടുവിച്ച് കഴിഞ്ഞാൽ എയർപോർട്ടിൽ പാസ്പോർട്ട് വെരിഫിക്കേഷൻ സമയത്ത് ആളെ തിരിച്ചറിയാൻ പറ്റും എന്ന സംവിധാനമാണ് കിരണിനെ കുടുക്കിയത്. ഇയാൾക്കെതിരെ ഐപിസി 376 ഉൾപ്പടെ ചുമത്തി റിമാൻഡ് ചെയ്തിട്ടുണ്ട്.