- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി സാമ്പത്തിക പ്രതിസന്ധിയിലായി; ഏജന്റ് പാസ്പേർട്ട് പിടിച്ചു വെച്ചതോടെ ഖത്തറിൽ കുടുങ്ങി; ഒടുവിൽ രക്ഷപെടാൻ സുഹൃത്തിന്റെ പാസ്‌പോർട്ട് കൈക്കലാക്കി തിരുത്തൽ വരുത്തി എയർപോർട്ട് അധികൃതരെ കബളിപ്പിച്ച് നാട്ടിലേക്ക് കടന്നു; യൂനിിസിന്റെ ചതിയിൽ വെട്ടിലായത് സുഹൃത്ത് താരിഫ്
മലപ്പുറം: സുഹൃത്തിന്റെ പാസ്‌പോർട്ട് തന്ത്രപൂർവം കൈക്കലാക്കി തിരുത്തൽ വരുത്തി എയർപോർട്ട് അധികൃതരെ കബളിപ്പിച്ച് നാട്ടിലേക്ക് കടന്ന പ്രതി അറസ്റ്റിൽ. നാട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്ന പൊന്മുണ്ടം ചെലവിൽ സ്വദേശി യൂനുസ് (39) നെ കൽപകഞ്ചേരി എസ്‌ഐ മജ്ഞിത്ത് ലാലും സംഘവുമാണ് അറസ്റ്റ് പിടികൂടിയത്. വർഷങ്ങളായി ഖത്തറിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയാണ് യൂനുസ്. കഴിഞ്ഞ ഒരു വർഷമായി ബിസിനസ് പിന്നോട്ടടിക്കുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. തുടർന്ന് ഏജന്റ് പാസ്‌പോർട്ട് പിടിച്ചുവച്ചു. ഇതോടെ യൂനുസിന് നാട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയായി. ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞായിരുന്നു സുഹൃത്ത് താനാളൂർ സ്വദേശിയായ താരിഫിൽ നിന്നും പാസ്‌പോർട്ട് കൈക്കലാക്കിയത്. എന്നാൽ പിന്നീട് യൂനുസ് പാസ്‌പോർട്ട് തിരികെ നൽകാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതിനിടെ പൊലീസ് പരിശോധനയിൽ പാസ്‌പോർട്ട് ഇല്ലാതിരുന്ന താരിഫ് ഖത്തറിൽ പിടിയിലായി. പാസ്‌പോർട്ട് നമ്പർ പൊലീസ് വെരിഫൈ ചെയ്തതോടെയാണ് എക്‌സിറ്റ് ആയെന്ന വിവരം അറിയുന്നത
മലപ്പുറം: സുഹൃത്തിന്റെ പാസ്‌പോർട്ട് തന്ത്രപൂർവം കൈക്കലാക്കി തിരുത്തൽ വരുത്തി എയർപോർട്ട് അധികൃതരെ കബളിപ്പിച്ച് നാട്ടിലേക്ക് കടന്ന പ്രതി അറസ്റ്റിൽ. നാട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്ന പൊന്മുണ്ടം ചെലവിൽ സ്വദേശി യൂനുസ് (39) നെ കൽപകഞ്ചേരി എസ്‌ഐ മജ്ഞിത്ത് ലാലും സംഘവുമാണ് അറസ്റ്റ് പിടികൂടിയത്. വർഷങ്ങളായി ഖത്തറിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി വരികയാണ് യൂനുസ്. കഴിഞ്ഞ ഒരു വർഷമായി ബിസിനസ് പിന്നോട്ടടിക്കുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തു. തുടർന്ന് ഏജന്റ് പാസ്‌പോർട്ട് പിടിച്ചുവച്ചു. ഇതോടെ യൂനുസിന് നാട്ടിലേക്ക് പോകാൻ കഴിയാത്ത അവസ്ഥയായി.
ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞായിരുന്നു സുഹൃത്ത് താനാളൂർ സ്വദേശിയായ താരിഫിൽ നിന്നും പാസ്‌പോർട്ട് കൈക്കലാക്കിയത്. എന്നാൽ പിന്നീട് യൂനുസ് പാസ്‌പോർട്ട് തിരികെ നൽകാതെ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇതിനിടെ പൊലീസ് പരിശോധനയിൽ പാസ്‌പോർട്ട് ഇല്ലാതിരുന്ന താരിഫ് ഖത്തറിൽ പിടിയിലായി. പാസ്‌പോർട്ട് നമ്പർ പൊലീസ് വെരിഫൈ ചെയ്തതോടെയാണ് എക്‌സിറ്റ് ആയെന്ന വിവരം അറിയുന്നത്. ഇതോടെ താൻ കബളിപ്പിക്കപ്പെട്ടതായി താരിഫ് തിരിച്ചറിഞ്ഞു. പൊലീസ് പിടിയിലായ താരിഫ് നിരപരാധിയാണെന്ന് മനസിലാക്കി രണ്ട് ദിവസത്തിനു ശേഷം പുറത്തുവിട്ടു. എന്നാൽ രേഖകളൊന്നും ഇല്ലാത്തതിനാൽ താരിഫിന് ജോലിയിൽ പ്രവേശിക്കാനോ നാട്ടിലേക്കു വരാനോ സാധിക്കാത്ത സ്ഥിതിയാണിപ്പോൾ.
ഈ സാഹചര്യത്തിൽ ഇന്ത്യൻ എംബസിയിലും വിദേശകാര്യ മന്ത്രിക്കും പരാതി നൽകി. 2018 ജനുവരിയിൽ താരിഫിന്റെ സഹോദരൻ ശമീർ കൽപകഞ്ചേരി പൊലീസിൽ പരാതിയും നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ യൂനുസ് മണാലിയിലേക്കു മുങ്ങി. ഇവിടെ ടൂറിസ്റ്റുകൾക്ക് ഗൈഡായി പ്രവർത്തിക്കുകയായിരുന്നു. റംസാനിൽ നാട്ടിലേക്ക് എത്തിയെന്ന രഹസ്യവിവരത്തെ തുടർന്ന് യൂനുസിനെ പെലീസ് ഇന്ന് അറസ്റ്റ് ചെയ്തു.
ദോഹ, നെടുമ്പാശ്ശേരി എയർപോർട്ട് അധികാരികളെ കബളിപ്പിച്ചും പാസ്‌പോർട്ടിൽ തിരുത്തൽ വരുത്തിയും ആൾമാറാട്ടം നടത്തിയുമാണ് നാട്ടിലേക്ക് എത്തിയതെന്ന് എസ്‌ഐ പറഞ്ഞു. പാസ്‌പോർട്ടിലെ പഴയ ഫോട്ടോയുടെ അവ്യക്തത മുതലെടുത്താണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തിൽ പാസ്‌പോർട്ട് പിടിച്ചു വെക്കുന്നവർ ആൾമാറാട്ടത്തിലൂടെ നാട്ടിലേക്ക് സ്ഥിരമായി കടക്കുന്നതായി യൂനുസ് പൊലീസ് ചോദ്യം ചെയ്യലിൽ പറഞ്ഞു. എസ്‌ഐയെ കൂടാതെ സി.പി.ഒമാരായ ജയേഷ്, ഹസ്സൻ, പ്രശാന്ത്, അതിൽ, സീനിയർ സി പി ഒ റസാഖ്, വനിത സി പി ഒ രജിത ആർ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.