- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.6 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ
കോഴിക്കോട്: വിൽപനയ്ക്കായി കൊണ്ടുവന്ന 1.6 കിലോഗ്രാം കഞ്ചാവുമായി കോഴിക്കോട് ഒരാൾ അറസ്റ്റിൽ. ചേളന്നൂർ വില്ലേജിൽ കണ്ണങ്കര ദേശത്ത് നൊടിയത്ത്മീത്തൽ വീട്ടിൽ ഹാരിസ് സി.കെ (45) എന്നയാളെയാണ് കോഴിക്കോട് എക്സൈസ സർക്കിൾ ഇൻസപെക്ടർ ശരത്ത് ബാബുവിന്റെ നേതൃത്വത്തിലുള്ള എക്സൈസ പാർട്ടി അറസ്റ്റ് ചെയ്തത്.
കോഴിക്കോട് ചേളന്നൂർ കണ്ണങ്കര ഭാഗത്തുള്ള യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽപന നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവാണ് ഇയാളിൽ നിന്നും പിടികൂടിയത്. ഹാരിസ് മുൻപും കഞ്ചാവ് വിൽപ്പന നടത്തിയതിന് പിടിക്കപ്പെട്ടയാളാണ്. പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ മജിസട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.
ഹാരിസിന്റെ മൊബൈൽ ഫോൺ ബന്ധങ്ങൾ കേന്ദ്രീകരിച്ച് സൈബർ വിങ്ങുമായി ചേർന്ന് എക്സൈസ അന്വേഷണം നടത്തിവരികയാണ്. കഞ്ചാവ് കൊണ്ടുവന്നത് കോയമ്പത്തൂരിൽ നിന്നാണെന്നാണ് എക്സൈസിന് ലഭിച്ച വിവരം. കഞ്ചാവിന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ഈർജ്ജിതമാക്കിയതായി എക്സൈസ് സംഘം അറിയിച്ചു.
പരിശോധനയിൽ കോഴിക്കോട് എക്സൈസ സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി. ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ ഓഫീസർമാരായ രഞ്ജിത്ത്, ദിലീപ് കുമാർ, മുഹമ്മദ് അബ്ദുൾ റഹൂഫ്, പി.കെ.സതീഷ്, എക്സൈസ ഡ്രൈവർ ഒ.ടി. മനോജ്, കോഴിക്കോട് എക്സൈസ ഇന്റലിജൻസ ഇൻവെസ്റ്റിഗേഷൻ ബ്യൂറോ എക്സൈസ ഇൻസപെക്ടർ എ.പ്രജിത്ത്, പ്രിവന്റീവ് ഓഫീസർമാരായ യു.പി. മനോജ്, പ്രമോദ് പുളിക്കൂൽ എന്നിവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ