- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാൻ ബുക്കർ സ്വന്തമാക്കി 'മിൽക്ക് മാൻ' ; ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി എന്ന ബഹുമതി 56കാരിയായ അന്ന ബേൺസിന് സ്വന്തം; ഐറിഷ് പശ്ചാത്തലത്തിൽ പറയുന്ന 'മിൽക്ക് മാൻ' അന്നയുടെ മൂന്നാമത്തെ നോവൽ ; കൗമാരക്കാരിയായ പെൺകുട്ടിയുടെ പ്രണയകഥ ലണ്ടനിൽ വിറ്റുപോകുന്നത് ചൂടപ്പം പോലെ !
ലണ്ടൻ: 2018 ലെ മാൻ ബുക്കർ പുരസ്‌കാരം ഐറിഷ് വനിതയ്ക്ക്. നോർത്തേൺ ഐറിഷ് എഴുത്തുകാരിയായ അന്ന ബേൺസിനാണ് പുരസ്‌കാരം. അന്നയുടെ മിൽക്ക് മാൻ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. ഇതോടെ ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി എന്ന ബഹുമതിയും ഇനി അന്നയ്ക്ക് സ്വന്തം. ബെൽഫാസ്റ്റ് സ്വദേശിനിയും 56കാരിയുമായ അന്നയുടെ മൂന്നാമത്തെ നോവലാണ് മിൽക്ക്മാൻ. ഐറിഷ് പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് മിൽക്ക്മാന്റെ ഇതിവൃത്തം. കൗമാരക്കാരിയായ പെൺകുട്ടിക്ക് തന്നെക്കാൾ പ്രായത്തിൽ ഏറെ മുതിർന്ന ഒരാളോട് തോന്നുന്ന വിചിത്രബന്ധവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'പേരില്ലാത്ത' നഗരത്തിൽ നടക്കുന്ന കഥയിലൂടെ അന്ന പറഞ്ഞത്. ലണ്ടനിലെ ഗൈഡ് ഹാളിൽ നടന്ന ചടങ്ങിൽ ബ്രിട്ടീഷ് കിരീടാവകാശി ചാൾസിന്റെ ഭാര്യ കാമില പാർക്കർ അന്നയ്ക്ക് മാൻ ബുക്കർ പുരസ്‌കാരം സമ്മാനിച്ചു. 50,000 പൗണ്ട് ആണ് സമ്മാനത്തുക. ബ്രിട്ടൻ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇക്കുറി മാൻ ബുക്കർ പുരസ്‌കാരത്തിനായുള്ള അന്തിമപട്ടികയിലുണ്ടായിരുന്നത്. 196
ലണ്ടൻ: 2018 ലെ മാൻ ബുക്കർ പുരസ്‌കാരം ഐറിഷ് വനിതയ്ക്ക്. നോർത്തേൺ ഐറിഷ് എഴുത്തുകാരിയായ അന്ന ബേൺസിനാണ് പുരസ്‌കാരം. അന്നയുടെ മിൽക്ക് മാൻ എന്ന നോവലാണ് പുരസ്‌കാരത്തിന് അർഹമായത്. ഇതോടെ ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ ഐറിഷ് എഴുത്തുകാരി എന്ന ബഹുമതിയും ഇനി അന്നയ്ക്ക് സ്വന്തം.
ബെൽഫാസ്റ്റ് സ്വദേശിനിയും 56കാരിയുമായ അന്നയുടെ മൂന്നാമത്തെ നോവലാണ് മിൽക്ക്മാൻ. ഐറിഷ് പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് മിൽക്ക്മാന്റെ ഇതിവൃത്തം. കൗമാരക്കാരിയായ പെൺകുട്ടിക്ക് തന്നെക്കാൾ പ്രായത്തിൽ ഏറെ മുതിർന്ന ഒരാളോട് തോന്നുന്ന വിചിത്രബന്ധവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് 'പേരില്ലാത്ത' നഗരത്തിൽ നടക്കുന്ന കഥയിലൂടെ അന്ന പറഞ്ഞത്.
ലണ്ടനിലെ ഗൈഡ് ഹാളിൽ നടന്ന ചടങ്ങിൽ ബ്രിട്ടീഷ് കിരീടാവകാശി ചാൾസിന്റെ ഭാര്യ കാമില പാർക്കർ അന്നയ്ക്ക് മാൻ ബുക്കർ പുരസ്‌കാരം സമ്മാനിച്ചു. 50,000 പൗണ്ട് ആണ് സമ്മാനത്തുക. ബ്രിട്ടൻ, കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇക്കുറി മാൻ ബുക്കർ പുരസ്‌കാരത്തിനായുള്ള അന്തിമപട്ടികയിലുണ്ടായിരുന്നത്.
1969ലാണ് ബുക്കർ പുരസ്‌കാരം നൽകിത്തുടങ്ങിയത്. ഇംഗ്ലീഷിലെഴുതപ്പെട്ടതും ബ്രിട്ടനിൽ പബ്ലിഷ് ചെയ്തിട്ടുള്ളതുമായ നോവലുകളെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക.