ന്യൂഡൽഹി: വഴക്കിനിടെ പ്രകോപിതനായ യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. രാജ് പാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹേമന്ത് ആണ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.

രാത്രി വീട്ടിലെത്തിയ ഹേമന്തും ഭാര്യയും തമ്മിൽ വഴക്കിട്ടു. പ്രകോപിതനായ ഹേമന്ത് വെട്ടുകത്തികൊണ്ട് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കിടപ്പ് മുറിയിലെ ഫാനിൽ തൂങ്ങുകയായിരുന്നു.

ഇവരുടെ രണ്ട് മക്കളാണ് മൃതദേഹം കണ്ട് വിവരം അയൽവാസികളെ അറിയിക്കുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.