- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴഞ്ഞു വീണു മരിച്ച ആളുടെ മൃതദേഹത്തിന് രണ്ടു ഭാര്യമാരും സഹോദരിമാരും അവകാശവാദവുമായി രംഗത്ത്; തർക്കം മൂത്തതോടെ പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹം ഫ്രീസറിലേക്ക് മാറ്റി പൊലീസ്; പ്രശ്നം തീർക്കാൻ പൊലീസ് മുൻകൈയെടുത്ത് ചർച്ച; കോടതി ഇടപെടലും വേണ്ടി വന്നേക്കും
അടിമാലി: കുഴഞ്ഞു വീണു മരിച്ച ആളുടെ മൃതദേഹത്തിന് രണ്ടുഭാര്യമാരും സഹോദരിമാരും അവകാശവാദവുമായി രംഗത്ത്.പോസ്റ്റുമോർട്ടം കഴിഞ്ഞ മൃതദ്ദേഹം വീണ്ടും ഫ്രീസറിലേയ്ക്ക് മാറ്റി പൊലീസ്. അടിമാലിയിലാണ് സംഭവം. വെള്ളത്തൂവൽ സൗത്ത് കത്തിപ്പാറ ലതാവിലാസം ജയൻ(43)ആണ് മരണമടഞ്ഞത്. ചൊവ്വാഴ്ച രാത്രി 8.45 -ഓടെ വീടിനടുത്തുള്ള കിണറിൽ നിന്നും വെള്ളം കോരി കുളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന അമ്മാവൻ സുരേഷുമായി വർത്തമാനം പറഞ്ഞിരിക്കെയായിരുന്നു ജയൻ തളർന്നുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ മൃതദ്ദേഹത്തിന്റെ മൂക്കിൽ നിന്നും രക്തം പുറത്തേയ്ക്കൊഴുകിയതായി കാണപ്പെട്ടിരുന്നു.ഇത് ശ്രദ്ധയിൽപ്പെട്ട സഹോദരിമാരായ ലതയും രജനിയും മരണത്തിൽ തങ്ങൾക്ക് സംശയം ഉണ്ടെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന് പൊലീസ് സർജ്ജന്റെ പോസ്റ്റുമോർട്ടത്തിനായി മൃതദ്ദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
ഉച്ചയ്ക്ക് 12 മണിയോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മൃതദ്ദേഹം കൈമാറാൻ പൊലീസ് നീക്കം ആരംഭിച്ചപ്പോഴാണ് തർക്കം മൂർദ്ധന്യവസ്ഥയിലെത്തിയത്.
കൊല്ലം സ്വദേശി സുമെയും തിരുവനന്തപുരം സ്വദേശി പ്രേമെയും ജയൻ വിവാഹം കഴിച്ചിരുന്നു. പ്രേമ ഇടക്കാലത്ത് ജയനുമായി അകന്നുകഴിയുകയായിരുന്നു.ഇവർക്ക് ഒരു കുട്ടിയുണ്ട്.സുമ കൂടെ ഇല്ലാതിരുന്ന അവസരത്തിലാണ് ജയൻ പ്രേമയെ വിവാഹം കഴിക്കുന്നത്. ഇവർ തിരവന്തപുരത്തെ വീട്ടിലാണിപ്പോൾ താമസിച്ചുവന്നിരുന്നത്.
മരണവിവരം അറിഞ്ഞ് പ്രേമ പൊലീസുമായി ബന്ധപ്പെടുകയും മൃതദ്ദേഹം തനിക്ക് വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.ഇത് അംഗീകരിക്കില്ലന്നാണ് സുമയുടെയും ഒപ്പമുള്ളവരുടെയും നിലപാട്.ഇതിനടയിൽ മൃതദേഹം തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യമായി സഹോദരിമാരും രംഗത്തെത്തി.ഇതാണ് പൊലീസിനെ വെട്ടിലാക്കിയത്.
ഒടുവിൽ ആദ്യ ഭാര്യ പ്രേമക്കും മകൾക്കും മൃതദേഹം വിട്ടു കൊടുത്തു.
മറുനാടന് മലയാളി ലേഖകന്.