- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
35 വർഷത്തെ പ്രവാസത്തിന് ശേഷം ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ സുഗതൽ തീരുമാനിച്ചത് ശിഷ്ടകാലം വർക് ഷോപ്പ് നടത്തി ജീവിക്കാൻ; മൂന്നു ലക്ഷത്തിലേറെ രൂപ മുടക്കി പ്രവർത്തനം തുടങ്ങാറായപ്പോൾ പ്രതിഷേധവുമായി പാർട്ടിക്കാർ; വയൽ നികത്തിയതാണെന്ന് ആരോപിച്ച് പ്രവർത്തനം തുടങ്ങാനാവില്ലെന്ന് അറിയിച്ചതോടെ സഹികെട്ട പ്രവാസി തൂങ്ങി മരിച്ചു
പത്തനാപുരം: വർഷങ്ങൾ നീണ്ട ഗൾഫ് ജീവിതത്തിനൊടുവിൽ ശിഷ്ടകാലം ജന്മനാട്ടിൽ കഴിയാനെത്തിയ പ്രവാസി കെട്ടി തൂങ്ങി മരിച്ചു. മക്കളുമൊത്ത് വർക്ക് ഷോപ്പ് നടത്തി ജീവിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പുനലൂർ ഐക്കരക്കോണം വാഴമൺ ആലിൻകീഴിൽ വീട്ടിൽ സുഗതനാ(64)ണ് വർക്ക്ഷോപ്പ് തുടങ്ങാനായി നിർമ്മിച്ച താത്കാലിക ഷെഡിൽ തൂങ്ങിമരിച്ചത്. വയൽ നികത്തിയ ഭൂമിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് വർക്ക്ഷോപ്പിന്റെ പ്രവർത്തനം തുടങ്ങാനാവാത്തതിൽ മനംനൊന്താണ് സുഗതൻ ജീവനൊടുക്കിയത്. വർക്ക്‌ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പൽ പൈനാപ്പിൾ ജങ്ഷന് സമീപത്തുള്ള ഷെഡിൽ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചശേഷമാണ് സുഗതൻഡ തൂങ്ങി മരിച്ചത്. ഇയാൾ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മൃതദേഹത്തിനുസമീപം മൂന്ന് കയറുകൾകൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന് സുഗതൻ പലരോടും പറഞ്ഞിരുന്നു. ഗൽഫിൽ നിന്നും ചോര നീരാക

പത്തനാപുരം: വർഷങ്ങൾ നീണ്ട ഗൾഫ് ജീവിതത്തിനൊടുവിൽ ശിഷ്ടകാലം ജന്മനാട്ടിൽ കഴിയാനെത്തിയ പ്രവാസി കെട്ടി തൂങ്ങി മരിച്ചു. മക്കളുമൊത്ത് വർക്ക് ഷോപ്പ് നടത്തി ജീവിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പുനലൂർ ഐക്കരക്കോണം വാഴമൺ ആലിൻകീഴിൽ വീട്ടിൽ സുഗതനാ(64)ണ് വർക്ക്ഷോപ്പ് തുടങ്ങാനായി നിർമ്മിച്ച താത്കാലിക ഷെഡിൽ തൂങ്ങിമരിച്ചത്.
വയൽ നികത്തിയ ഭൂമിയാണെന്ന് ആരോപിച്ച് രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് വർക്ക്ഷോപ്പിന്റെ പ്രവർത്തനം തുടങ്ങാനാവാത്തതിൽ മനംനൊന്താണ് സുഗതൻ ജീവനൊടുക്കിയത്. വർക്ക്‌ഷോപ്പിനു വേണ്ടി വിളക്കുടി ഇളമ്പൽ പൈനാപ്പിൾ ജങ്ഷന് സമീപത്തുള്ള ഷെഡിൽ വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം കണ്ടത്. ഒപ്പമുണ്ടായിരുന്ന സഹായിയെ അടുത്തുള്ള കടയിലേക്ക് പറഞ്ഞയച്ചശേഷമാണ് സുഗതൻഡ തൂങ്ങി മരിച്ചത്. ഇയാൾ മടങ്ങിയെത്തിയപ്പോഴാണ് സംഭവം അറിയുന്നത്.
മൃതദേഹത്തിനുസമീപം മൂന്ന് കയറുകൾകൂടി കെട്ടിത്തൂക്കിയിട്ടിരുന്നു. ഭാര്യ സരസമ്മയോടും രണ്ടുമക്കളോടുമൊപ്പം മരിക്കുകയല്ലാതെ മാർഗ്ഗമില്ലെന്ന് സുഗതൻ പലരോടും പറഞ്ഞിരുന്നു. ഗൽഫിൽ നിന്നും ചോര നീരാക്കി ഉണ്ടാക്കിയ പണം കൊണ്ടാണ് സുഗതൻ വർക്ക് ഷോപ്പ് തുടങ്ങാൻ തീരുമാനിച്ചത്. രാഷ്ട്രീയ ഇടപെടൽ മൂലം ഇത് പൊളിച്ച് നീക്കേണ്ട അവസ്ഥ വരുമെന്നായതോടെ മനോവിഷമം താങ്ങാനാവാതെയാണ് സുഗതൻ കെട്ടി തൂങ്ങിയത്.
ഇളമ്പൽ സ്വദേശിയുടെ ഭൂമി പാട്ടത്തിനെടുത്തായിരുന്നു സുഗതനും മക്കളും മാസങ്ങൾക്കുമുൻപ് വർക്ക്ഷോപ്പ് നിർമ്മാണം തുടങ്ങിയത്. അഞ്ചുദിവസം മുൻപ് ഷെഡ് നിർമ്മാണം പൂർത്തിയായപ്പോൾ സിപിഐ., എ.ഐ.വൈ.എഫ്. പ്രവർത്തകർ ഷെഡിന് മുന്നിൽ കൊടികുത്തിയിരുന്നു. ഈ ഭൂമി മുൻപ് വയലായതിനാൽ നിർമ്മാണം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ.
കൊല്ലം-തിരുമംഗലം പാതയോരത്തുള്ള കൃഷിയോഗ്യമല്ലാത്ത കാടുമൂടിയ ഈ സ്ഥലത്താണ് സുഗതനും മക്കളും സുഹൃത്തുക്കളും ചേർന്ന് ഷെഡ് നിർമ്മിച്ചത്. ദിവസങ്ങളായി രാഷ്ട്രീയക്കാരുടെ വീടുകളിലും ഓഫീസിലും കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ സുഗതൻ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. മൂന്നുലക്ഷത്തിലേറെ രൂപ ഇതിനകം വർക്ക്ഷോപ്പ് നിർമ്മാണത്തിനായും മറ്റും ചെലവഴിച്ചിരുന്നു.
35 വർഷം ഗൾഫിൽ ജോലിയിലായിരുന്നു സുഗതൻ. മക്കളായ സുജിത്ത്, സുനിൽ ബോസ് എന്നിവരെയും ഗൾഫിൽ ജോലിക്കായി കൊണ്ടുപോയിരുന്നു. ആറുമാസം മുൻപ് എല്ലാവരും മടങ്ങിയെത്തിയതോടെയാണ് നാട്ടിൽ സ്വന്തമായി ഒരു സംരംഭം എന്ന ആശയമുദിച്ചതും വർക്ക്ഷോപ്പിനായി ശ്രമം തുടങ്ങിയതും.
ഷെഡ് പൊളിച്ചുനീക്കുന്നതിനാണ് സുഗതനും സഹായിയും രാവിലെ സ്ഥലത്തെത്തിയതെന്നും കൊടികുത്തിയതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും സുഗതന്റെ ബന്ധുക്കൾ മൊഴിനൽകിയതായി കുന്നിക്കോട് പൊലീസ് അറിയിച്ചു.

