- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൊഴിചൊല്ലിയ ഭാര്യയെ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും സ്വന്തമാക്കി; അറബി യുവാവിന്റെ മനസു മാറ്റിയത് ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ
അബുദാബി: വിവാഹമോചനം നേടിയ ദമ്പതികൾ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും ഒന്നായി. ഭാര്യയുമായുള്ള കലഹത്തെത്തുടർന്ന് വിവാഹമോചനം നേടിയ അബുദാബി യുവാവ് ഭാര്യയുടെ വിസ കാൻസൽ ചെയ്ത് അവരെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കുന്നതിനു വേണ്ടി ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ എത്തിയതാണ് അവരെ വീണ്ടും കൂട്ടിയോജിപ്പിക്കാൻ സാഹചര്യമൊരുക്കിയത്. ഇമിഗ്രേഷൻ ഡ
അബുദാബി: വിവാഹമോചനം നേടിയ ദമ്പതികൾ രണ്ടു മണിക്കൂറിനു ശേഷം വീണ്ടും ഒന്നായി. ഭാര്യയുമായുള്ള കലഹത്തെത്തുടർന്ന് വിവാഹമോചനം നേടിയ അബുദാബി യുവാവ് ഭാര്യയുടെ വിസ കാൻസൽ ചെയ്ത് അവരെ നാട്ടിലേക്ക് തിരിച്ച് അയയ്ക്കുന്നതിനു വേണ്ടി ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ എത്തിയതാണ് അവരെ വീണ്ടും കൂട്ടിയോജിപ്പിക്കാൻ സാഹചര്യമൊരുക്കിയത്.
ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ തങ്ങളുടെ ഊഴം കാത്തു നിൽക്കുന്നതിനിടെ വീണ്ടും ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുകയായിരുന്നു. ഇതുകണ്ട ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ പ്രശ്‌നം ആരായുകയും ഇരുവരേയും തന്റെ മുറിയിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. തുടർന്ന് രണ്ടുപേരേയും കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയും വീണ്ടും ഒന്നിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
വീണ്ടും ഒരുമിച്ചു ജീവിക്കാൻ തയാറായ ദമ്പതികൾ ഉടൻ തന്നെ തിരിച്ച് കോടതിയിലെത്തുകയും മൊഴിചൊല്ലിയ ഭാര്യയെ സ്വന്തമാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തു. വിവാഹമോചനം അനുവദിച്ച ജഡ്ജിയോട് തന്നെ തങ്ങൾക്ക് വീണ്ടും വിവാഹിതരാകണമെന്ന ആവശ്യവുമായി എത്തിയ ദമ്പതികളെ കണ്ട് ജഡ്ജിക്കു മാത്രമല്ല, അവിടെയുണ്ടായിരുന്നവരെല്ലാം അത്ഭുതം കൂറുകയായിരുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ സമയം നിലനിന്ന വിവാഹമോചനങ്ങളിൽ ഒന്ന് എന്ന ഖ്യാതി ഇതോടെ ഇവർ സ്വന്തമാക്കുകയും ചെയ്തു.