- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ഭാര്യയെയും രണ്ട് മക്കളെയും ഉപേക്ഷിച്ചു റിയാസ് കടന്നു കളഞ്ഞത് മറ്റൊരാളുടെ ഭാര്യയും മൂന്ന് മക്കളുമായി! ഭാര്യയുടെ പരാതിയിൽ യുവാവിനെ തമിഴ്നാട്ടിലെത്തി പൊക്കി പൊലീസ്
ചാവക്കാട്: ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു മറ്റൊരാളുടെ ഭാര്യയും മൂന്നു മക്കളുമായി ഒളിച്ചോടിയ യുവാവിനെ പൊലീസ് പൊക്കി. തമിഴ്നാട് കൃഷ്ണഗിരി എം.ജി.ആർ. നഗർ സർദാർഖാൻ മകൻ റിയാസ് (34) നെയാണ് ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്ഐ. യു.കെ. ഷാജഹാൻ, എന്നിവരുടെ നേതൃത്വത്തിൽ തമിഴ്നാട്ടിൽ അറസ്റ്റു ചെയ്തത്.
എടകഴിയൂർ പഞ്ചവടി സ്വദേശിയായ സ്ത്രീയും അവരുടെ മൂന്ന് കുട്ടികളുമായി റിയാസ് തമിഴ്നാട്ടിലേക്കു ഒളിച്ചോടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റിയാസിന്റെ ഭാര്യയുടെ പരാതി പ്രകാരം ചാവക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവരെ തമിഴ്നാട്ടിലുള്ള കൃഷ്ണഗിരി എന്ന സ്ഥലത്തുനിന്നു കണ്ടെത്തുകയായിരുന്നു.
റിയാസ് തന്റെ ഭാര്യയെയും പ്രായപൂർത്തിയാവാത്ത രണ്ട് മക്കളെയും ഉപേക്ഷിച്ചു പോയതിന് ജുവനൈയിൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചാവക്കാട് എഎസ്ഐമാരായ ബാബു, രാജേഷ്, സീനിയർ സി.പി.ഒ. പ്രജീഷ്, സി.പി.ഒ.വിപിൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.