- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
രണ്ട് വർഷം കൊണ്ട് ചുമത്തിയ ഒരുലക്ഷത്തിലധികം ഡോളറിന്റെ ട്രാഫിക് പിഴ ശിക്ഷയിൽ നിന്ന് ഇന്ത്യക്കാരനെ ഒഴിവാക്കി വിക്ടോറിയൻ കോടതി; നടപടി സ്വന്തമായി വീടില്ലാതെ കാറിൽ താമസിക്കുന്നതായി കണ്ടെത്തിയതിനാൽ
വിക്ടോറിയയിൽ താമസിക്കുന്ന ഇന്ത്യക്കാരന് മേൽ രണ്ട് വർഷം കൊണ്ട് പലതവണയായി വിധിച്ച പിഴശിക്ഷ കോടതി റദ്ദാക്കി. വിക്ടോറിയയിൽ കാർ ഡ്രൈവറായ ഇയാൾക്ക് സ്വന്തമായി വീടില്ലെന്നും കാറിലാണ് കഴിയുന്നതെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പിഴയിൽ നിന്ന് ഒഴിവാക്കാൻ കാരണം. കഴിഞ്ഞ രണ്ടുവർഷമായി നിരവധി ഗതാഗത നിയമലംഘനക്കു റ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ടോളുകൾ അടയ്ക്കാതിരിക്കുക, പാർക്കിങ്, ഗതാഗത നിയമലംഘനങ്ങൾ തുടങ്ങിയവയാണ് ഇയാൾ ചെയ്ത കുറ്റകൃത്യങ്ങൾ. ഇതിനെല്ലാംകൂടി 1,14,000 ഡോളറാണ് പിഴയായി വിധിച്ചത്. ഇന്ത്യൻ വംശജനാണെന്ന് പറയുന്നെങ്കിലുംകേസിലുൾപ്പെട്ട ഇദ്ദേഹത്തിന്റെ പേരും മറ്റു വിശദാംശങ്ങളും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. സ്വന്തമായി വീടോ മേൽവിലാസമോ ഇല്ലാതെ കാറിനുള്ളിൽ ജീവിച്ചു പോന്ന ഇയാൾക്ക് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിച്ചിട്ടില്ല എന്ന് അഭിഭാഷകൻ ബേണി ബാമർ കോടതിയിൽ ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തിലാണ് കോടതി പിഴയിൽ നിന്നും ഇയാളെ ഒഴിവാക്കിയത്. 2012-13 കാലഘട്ടത്തിൽ നിരവധി റോഡ് നിയമലംഘനങ്ങൾ ഇയാ
വിക്ടോറിയയിൽ താമസിക്കുന്ന ഇന്ത്യക്കാരന് മേൽ രണ്ട് വർഷം കൊണ്ട് പലതവണയായി വിധിച്ച പിഴശിക്ഷ കോടതി റദ്ദാക്കി. വിക്ടോറിയയിൽ കാർ ഡ്രൈവറായ ഇയാൾക്ക് സ്വന്തമായി വീടില്ലെന്നും കാറിലാണ് കഴിയുന്നതെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പിഴയിൽ നിന്ന് ഒഴിവാക്കാൻ കാരണം. കഴിഞ്ഞ രണ്ടുവർഷമായി നിരവധി ഗതാഗത നിയമലംഘനക്കു റ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ടോളുകൾ അടയ്ക്കാതിരിക്കുക, പാർക്കിങ്, ഗതാഗത നിയമലംഘനങ്ങൾ തുടങ്ങിയവയാണ് ഇയാൾ ചെയ്ത കുറ്റകൃത്യങ്ങൾ. ഇതിനെല്ലാംകൂടി 1,14,000 ഡോളറാണ് പിഴയായി വിധിച്ചത്. ഇന്ത്യൻ വംശജനാണെന്ന് പറയുന്നെങ്കിലുംകേസിലുൾപ്പെട്ട ഇദ്ദേഹത്തിന്റെ പേരും മറ്റു വിശദാംശങ്ങളും അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
സ്വന്തമായി വീടോ മേൽവിലാസമോ ഇല്ലാതെ കാറിനുള്ളിൽ ജീവിച്ചു പോന്ന ഇയാൾക്ക് പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ലഭിച്ചിട്ടില്ല എന്ന് അഭിഭാഷകൻ ബേണി ബാമർ കോടതിയിൽ ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തിലാണ് കോടതി പിഴയിൽ നിന്നും ഇയാളെ ഒഴിവാക്കിയത്.
2012-13 കാലഘട്ടത്തിൽ നിരവധി റോഡ് നിയമലംഘനങ്ങൾ ഇയാളുടെ പേരിൽ കണ്ടെത്തിയിരുന്നു. പിഴയൊന്നും അടയ്ക്കാത്ത സാഹചര്യത്തിൽ ഇതൊരു വലിയ തുകയായി ഉയരുകയയിരുന്നു.