- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബിയിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയത് നാട്ടിൽ നിന്നും അവധി കളിഞ്ഞെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ; പൊലീസ് അന്വേഷണം തുടങ്ങി
അബുദാബിയിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണാടിപ്പറമ്പ് ചേലേരി അഞ്ചാംപുര സനൂപ് കുമാറാണ് ഗൾഫിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പരേതന് 40 വയസായിരുന്നു പ്രായം. ചൊവ്വാഴ്ച വൈകുന്നേരം അബുദാബി മുസഫ ശാബിയയിലാണ് വാഹനത്തിൽ മൃതദേഹം കണ്ടെത്തിയത്. ച്യൂയിംഗം വിതരണ കമ്പനിയുടെ ടെറിട്ടറി സൂപ്പർവൈസറായി ജോലി ചെയ്തു വരികയാണ്.മരണം എങ്ങിനെ സംഭവിച്ചുവെന്ന് അബുദാബി പൊലീസ് അന്വേഷിച്ചുവരികയാണ്. സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് നാട്ടിലേക്കു വന്നിരുന്ന സനൂപ് കുമാർ ഏതാനും ദിവസം മുൻപാണ് അവധി കഴിഞ്ഞു തിരികെ ഗൾഫിലേക്കു പോയത്. പിതാവ്: ബാലകൃഷ്ണൻ. ഭാര്യ: അഖില. രണ്ടു മക്കളുണ്ട്. മൃതദേഹം അബുദാബി ഖലീഫ ആശുപത്രി മോർച്ചറിയിലാണ്.
അബുദാബിയിൽ മലയാളി യുവാവിനെ വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണാടിപ്പറമ്പ് ചേലേരി അഞ്ചാംപുര സനൂപ് കുമാറാണ് ഗൾഫിൽ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. പരേതന് 40 വയസായിരുന്നു പ്രായം.
ചൊവ്വാഴ്ച വൈകുന്നേരം അബുദാബി മുസഫ ശാബിയയിലാണ് വാഹനത്തിൽ മൃതദേഹം കണ്ടെത്തിയത്. ച്യൂയിംഗം വിതരണ കമ്പനിയുടെ ടെറിട്ടറി സൂപ്പർവൈസറായി ജോലി ചെയ്തു വരികയാണ്.മരണം എങ്ങിനെ സംഭവിച്ചുവെന്ന് അബുദാബി പൊലീസ് അന്വേഷിച്ചുവരികയാണ്.
സഹോദരിയുടെ വിവാഹത്തോടനുബന്ധിച്ച് നാട്ടിലേക്കു വന്നിരുന്ന സനൂപ് കുമാർ ഏതാനും ദിവസം മുൻപാണ് അവധി കഴിഞ്ഞു തിരികെ ഗൾഫിലേക്കു പോയത്. പിതാവ്: ബാലകൃഷ്ണൻ. ഭാര്യ: അഖില. രണ്ടു മക്കളുണ്ട്. മൃതദേഹം അബുദാബി ഖലീഫ ആശുപത്രി മോർച്ചറിയിലാണ്.
Next Story