- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നക്കനാലിൽ യുവാവിന് വെടിയേറ്റു; വെടിയേറ്റത് സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിന്; എയർഗൺ ഉപയോഗിച്ചു വെടിയുതിർത്തത് ബിഎൽ റാവ് സ്വദേശി ബിജു വർഗ്ഗീസ്; വെടിവെപ്പിൽ കലാശിച്ചത് വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം
രാജകുമാരി: ചിന്നക്കനാൽ ബിഎൽ റാവിൽ യുവാവിനെ സമീപത്തെ സ്ഥലമുടമ എയർഗൺ ഉപയോഗിച്ച് വെടി വച്ചു. സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജ് (28) നാണ് വെടിയേറ്റത്. വെടിയുതിർത്ത ബിഎൽ റാവ് സ്വദേശി കരിപ്പക്കാട്ട് ബിജു വർഗ്ഗീസ്(38) നെ ശാന്തൻപാറ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരുക്കേറ്റ മൈക്കിൾ രാജിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തകർക്കമാണ് വെടി വയ്‌പ്പിൽ കലാശിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. പരുക്കേറ്റ മമൈക്കിൾ രാജിനും. വെടിയുതിർത്ത ബിജുവിനും ബിഎൽ റാമിൽ ഏലത്തോട്ടമുണ്ട്. ഇരുവരുടേയും തോട്ടത്തിലേയ്ക്ക് ഒരു വഴിയിലൂടെയാണ് പോകുന്നത്. വൈകുന്നേരം തോട്ടത്തിൽ നിന്നും ബിജുവും. തോട്ടത്തിലേയ്ക്ക് മൈക്കിൾരാജും വാഹനവുമായി എത്തി.
തുടർന്ന് വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ബിജു വാഹനത്തിനകത്ത് സൂക്ഷിച്ചിരുന്ന എയർഗൺ എടുത്ത് വെടിവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൈക്കിൾ രാജിന്റെ വയറിനാണ് വെടിയേറ്റത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് നാട്ടുകാരെ വിവരമറിയിക്കുകയും പിന്നീട് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റുകയുമമായിരുന്നു.
വെടി വച്ചതിന് ശേഷം വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബിജുവിനെ ശാന്തൻപാറ പൊലീസ് പിടികൂടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ലേഖകന്.