- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിപ്പിൻസുകാരിയുടെ നഗ്ന വിഡിയോ മൊബൈലിൽ പകർത്തിയ കേസ്; ഇന്ത്യൻ യുവാവിന് ദുബായിൽ തടവ്
ദുബായ്: ഫിലിപ്പിൻസുകാരിയായ യുവതിയുടെ നഗ്‌നവീഡിയോ മൊബൈൽഫോണിൽ പകർത്തിയ കേസിൽ ഇന്ത്യക്കാരൻ യുവാവിന് ദുബായിൽ ആറുമാസം ജയിൽശിക്ഷ. ഫിലിപ്പീൻസുകാരിയായ 32കാരിയുടെ പരാതിയിലാണ് ഉത്തരവ്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് കോടതി ഉത്തരവിട്ടു. കഴിഞ്ഞ ആഗസ്തിലാണ് കേസിന്നാസ്പദമായ സംഭവം. ബി.ജെ.എന്ന ചുരുക്കപ്പേരുള്ള 23 കാരനെയാണ്
ദുബായ്: ഫിലിപ്പിൻസുകാരിയായ യുവതിയുടെ നഗ്‌നവീഡിയോ മൊബൈൽഫോണിൽ പകർത്തിയ കേസിൽ ഇന്ത്യക്കാരൻ യുവാവിന് ദുബായിൽ ആറുമാസം ജയിൽശിക്ഷ. ഫിലിപ്പീൻസുകാരിയായ 32കാരിയുടെ പരാതിയിലാണ് ഉത്തരവ്. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും ദുബായ് കോടതി ഉത്തരവിട്ടു.
കഴിഞ്ഞ ആഗസ്തിലാണ് കേസിന്നാസ്പദമായ സംഭവം. ബി.ജെ.എന്ന ചുരുക്കപ്പേരുള്ള 23 കാരനെയാണ് ശിക്ഷിച്ചത്. ജോലി കഴിഞ്ഞ് വിശ്രമമുറിയിൽ വസ്ത്രം മാറവെ, വീഡിയോ ചിത്രീകരിച്ചെന്നാണ് പരാതി. ഇയാളുടെ മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
സ്ത്രീയെ അപമാനിച്ചതിനു പുറമെ, സ്ത്രീകൾക്ക് മാത്രമുള്ള വിശ്രമമുറിയിൽ കയറിയതിനും ഇയാൾക്കെതിരെ കേസുണ്ട്. ശിക്ഷയ്ക്കെതിരെ 15 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാൻ പ്രതിക്ക് അവസരമുണ്ട്.
Next Story