- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രക്ഷാപ്രവർത്തകർക്ക് അഭിവാദ്യം; എത്ര വലിയ വെല്ലുവിളിയും നേരിടാൻ രാജ്യം സജ്ജം; മൻ കി ബാത്തിൽ രക്ഷാപ്രവർത്തനങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി; സർവ്വശക്തിയുമെടുത്ത് രാജ്യം കോവിഡിനെതിരെ പോരാടുമെന്നും മോദി
ന്യൂഡൽഹി: ന്യൂഡൽഹി: വെല്ലുവിളി എത്ര ശക്തമെങ്കിലും നേരിടാൻ ഇന്ത്യ തയ്യാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണയേയും ചുഴലിക്കാറ്റിനേയും രാജ്യം ശക്തമായി നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിമാസ റോഡിയോ പരിപാടിയായ മൻ കീ ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രകൃതി ദുരന്തങ്ങൾക്കിടയിൽ രക്ഷാപ്രവർത്തനം നടത്തിയ പോരാളികളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
പത്ത് ദിവസത്തിനിടെ നേരിട്ട രണ്ട് ചുഴലിക്കാറ്റുകളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിയവരെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി നഷ്ടം സംഭവിച്ചവരുടെ വേദനയിലും പങ്കുചേർന്നു.ഇന്ത്യ സംയമനത്തോടെയാണ് വെല്ലുവിളികളെ നേരിടുന്നത്. രാജ്യം സർവശക്തിയും ഉപയോഗിച്ച് വെല്ലുവിളികൾക്കെതിരെ പോരാടും. പത്ത് ദിവസത്തിനിടെ രാജ്യം രണ്ട് ചുഴലിക്കാറ്റിനെയാണ് നേരിട്ടത്. സായുധസേനയുടെ സേവനം പ്രശംസനീയമാണ്. ദുരന്തങ്ങളിൽ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും ചുഴലിക്കാറ്റിൽ നഷ്ടം സംഭവിച്ചവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാൻ രാജ്യം തയ്യാറാണ്. സർവശക്തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരേ പോരാടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാറോണ മഹാമാരി നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണയുടെ രണ്ടാം തരംഗത്തിൽ ഏറ്റവും വലിയ വെല്ലുവിളി ഓക്സിജൻ ക്ഷാമം ആയിരുന്നു. എങ്കിലും അതിനേയും രാജ്യം കൂട്ടായ ശക്തിയോടെ നിന്ന് നേരിട്ടു.
കടുത്ത പ്രതിസന്ധി നിറഞ്ഞ സാഹചര്യത്തിൽ ഓക്സിജൻ എക്സ്പ്രസ് ഓടിച്ചവരും മറ്റു കോവിഡ് മുന്നണി പോരാളികളിൽ ചിലരേയും മൻ കീ ബാത്തിൽ പ്രധാനമന്ത്രി നേരിട്ടുവിളിച്ച് അഭിനന്ദിച്ചു. ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം വർധിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ലക്ഷകണക്കിന് ആളുകളാണ് മഹാമാരിക്കെതിരെ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നതെന്നും ലിക്വിഡ് ഓക്സിജന്റെ ഉത്പാദനം പത്ത് മടങ്ങ് വർദ്ധിപ്പിച്ചതായും നരേന്ദ്ര മോദി പറഞ്ഞു. അത് രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നുണ്ടെന്നും പരിശോധനകളുടെ എണ്ണം വർദ്ധിച്ചതായും വ്യക്തമാക്കി.
രണ്ടാം മോദി സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിൽ നടന്ന മൻ കീ ബാത്തിൽ ചുഴലിക്കാറ്റ്, കോവിഡ് പ്രവർത്തനങ്ങളിൽ ഊന്നിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇന്നേക്ക് കേന്ദ്രസർക്കാർ ഏഴ് വർഷം പൂർത്തിക്കിയെന്നും കടന്നുപോയ ഏഴ് വർഷവും ടീം ഇന്ത്യ എന്ന നിലയിൽ ആത്മസമർപ്പണത്തോടെ പ്രവർത്തിക്കാനായെന്നും മോദി പറഞ്ഞു. ദേശസുരക്ഷ വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ