- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരംമുറിക്കാൻ സഹായിക്കാൻ ചെന്നയാൾ മരംവീണ് മരിച്ചു; ദുരന്തമുണ്ടായത് മാറാൻ ശ്രമിച്ചപ്പോൾ കല്ലിൽ തട്ടി വീണതോടെ
അടിമാലി: മരം മുറിക്കാൻ സഹായിക്കാൻ ചെന്നയാൾ മരംവീണ് മരിച്ചു. കുഞ്ചിത്തണ്ണി വലിയവീട്ടിൽ അശോകൻ(48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് ചിത്തിരപുരം പവ്വർ ഹൗസിലാണ് സംഭവം. ജലനിധി പദ്ധതിയുടെ ജോലിചെയ്യുന്നതിനിടെ തൊട്ടടുത്ത പുരയിടത്തിൽ റബർ മരം വെട്ടുന്നുണ്ടായിരുന്നു. രണ്ടുപേർ ശ്രമിച്ചിട്ട് മരം മറിയാതെ വന്നതോടെ ഇവരെ സഹായിക്കാൻ അശോകൻ എത്തി. കയർ ഉപയോഗിച്ച് വെട്ടിനിർത്തിയ മരം വലിച്ച് മറിക്കുന്നതിനിടേ അശോകന് നേരെ മരം മറിഞ്ഞുവന്നു. ഇത് കണ്ട് ഒടിമാറാൻ ശ്രമിച്ചപ്പോൾ കല്ലിൽ തട്ടിനിലത്തുവീണ അശോകന് മുകളിലേക്ക് മരം വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അടിമാലി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സിന്ധു(ആനവിരട്ടി പാപ്ലശ്ശേരി കുടുംബാംഗം). മക്കൾ: ആകാശ്,ആദിൽ. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.
അടിമാലി: മരം മുറിക്കാൻ സഹായിക്കാൻ ചെന്നയാൾ മരംവീണ് മരിച്ചു. കുഞ്ചിത്തണ്ണി വലിയവീട്ടിൽ അശോകൻ(48) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലിന് ചിത്തിരപുരം പവ്വർ ഹൗസിലാണ് സംഭവം. ജലനിധി പദ്ധതിയുടെ ജോലിചെയ്യുന്നതിനിടെ തൊട്ടടുത്ത പുരയിടത്തിൽ റബർ മരം വെട്ടുന്നുണ്ടായിരുന്നു. രണ്ടുപേർ ശ്രമിച്ചിട്ട് മരം മറിയാതെ വന്നതോടെ ഇവരെ സഹായിക്കാൻ അശോകൻ എത്തി.
കയർ ഉപയോഗിച്ച് വെട്ടിനിർത്തിയ മരം വലിച്ച് മറിക്കുന്നതിനിടേ അശോകന് നേരെ മരം മറിഞ്ഞുവന്നു. ഇത് കണ്ട് ഒടിമാറാൻ ശ്രമിച്ചപ്പോൾ കല്ലിൽ തട്ടിനിലത്തുവീണ അശോകന് മുകളിലേക്ക് മരം വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ അടിമാലി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ സിന്ധു(ആനവിരട്ടി പാപ്ലശ്ശേരി കുടുംബാംഗം). മക്കൾ: ആകാശ്,ആദിൽ. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ.
Next Story