- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിളി കേട്ട് ഓടിയെത്തിയ അയൽകടക്കാരൻ കണ്ടത് രക്തത്തിൽ കുളിച്ച മുഹമ്മദ് അലിയെ; കടയിൽ സിസിടിവിയില്ലാത്തത് അന്വേഷണത്തെ ബാധിക്കുമെന്ന് ഷാർജാ പൊലീസ്; മെയ്‌സലൂണിൽ കൊല്ലപ്പെട്ടത് 30 കൊല്ലമായി സൂപ്പർമാർക്കറ്റ് നടത്തുന്ന മലയാളി
ഷാർജ: മലയാളി വ്യവസായി ഷാർജയിൽ കൊല്ലപ്പെട്ട നിലയിൽ. ഷാർജയിൽ വ്യാപാരിയായ മുഹമ്മദ് അലിയാണ്(52) കൊല്ലപ്പെട്ടത്. മജസ്റ്റിക് സൂപ്പർമാർക്ക് നടത്തിവരികെയായിരുന്നു മുഹമ്മദ് അലി. ഷാർജയിലെ മെയ്‌സലൂൺ ഭാഗത്തുള്ള വ്യാപാര സ്ഥാപനത്തിനു പുറത്തായാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തുള്ള കടക്കാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മുഹമ്മദ് അലിയെ സൂപ്പർമാർക്കറ്റിനുള്ളിൽ ആരോ അപായപ്പെടുത്തിയെന്നാണ് സൂചന. മുഹമ്മദ് അലിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കടക്കാരൻ മുഹമ്മദ് അലിയെ കടയ്ക്ക് പുറത്ത് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അൽപ്പസമയത്തിനുള്ളിൽ കുഴഞ്ഞു വീണ് മരിക്കുകയും ചെയ്തു. മുഹമ്മദ് അലിയെ ആക്രമിച്ച ആൾ ഓടിപ്പോയെന്നാണ് വിലയിരുത്തൽ. അക്രമിയെ കണ്ടില്ലെന്നാണ് തൊട്ടടുത്ത കടക്കാരൻ നൽകിയിക്കുന്ന മൊഴി. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള സി,സി,ടി,വി ദൃശ്യങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. അലിയുടെ കടയിൽ സി.സി.ടി.വി ഇല്ലാത്തത് അന്വേഷണത്ത
ഷാർജ: മലയാളി വ്യവസായി ഷാർജയിൽ കൊല്ലപ്പെട്ട നിലയിൽ. ഷാർജയിൽ വ്യാപാരിയായ മുഹമ്മദ് അലിയാണ്(52) കൊല്ലപ്പെട്ടത്. മജസ്റ്റിക് സൂപ്പർമാർക്ക് നടത്തിവരികെയായിരുന്നു മുഹമ്മദ് അലി.
ഷാർജയിലെ മെയ്‌സലൂൺ ഭാഗത്തുള്ള വ്യാപാര സ്ഥാപനത്തിനു പുറത്തായാണ് ഇയാളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തുള്ള കടക്കാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മുഹമ്മദ് അലിയെ സൂപ്പർമാർക്കറ്റിനുള്ളിൽ ആരോ അപായപ്പെടുത്തിയെന്നാണ് സൂചന. മുഹമ്മദ് അലിയുടെ നിലവിളി കേട്ട് ഓടിയെത്തിയ കടക്കാരൻ മുഹമ്മദ് അലിയെ കടയ്ക്ക് പുറത്ത് ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അൽപ്പസമയത്തിനുള്ളിൽ കുഴഞ്ഞു വീണ് മരിക്കുകയും ചെയ്തു. മുഹമ്മദ് അലിയെ ആക്രമിച്ച ആൾ ഓടിപ്പോയെന്നാണ് വിലയിരുത്തൽ. അക്രമിയെ കണ്ടില്ലെന്നാണ് തൊട്ടടുത്ത കടക്കാരൻ നൽകിയിക്കുന്ന മൊഴി.
സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തുള്ള സി,സി,ടി,വി ദൃശ്യങ്ങളിൽ നിന്നും തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. അലിയുടെ കടയിൽ സി.സി.ടി.വി ഇല്ലാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പൊലീസ് പറഞ്ഞു. ഒന്നേലേറെ മുറിവുകൾ മുഹമ്മദ് അലിയുടെ ദേഹത്തുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. തൊട്ടടുത്ത കടയിലെ ക്യാമറകൾ പൊലീസ് പരിശോധിച്ചിട്ടുണ്ട്. ഏഷ്യാക്കാരനാണ് അക്രമിയെന്നും പൊലീസ് സ്ഥിരീകരിക്കുന്നു. അതിനപ്പുറത്തേക്ക് ഒരു തുമ്പും കിട്ടിയിട്ടില്ല. മോഷണ ശ്രമമാകും നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മെയ്‌സലൂണിൽ 30 വർഷമായി സൂപ്പർ മാർക്കറ്റ് നടത്തുകയാണ് അലി. അലിക്ക് കൊല്ലാൻ മാത്രമുള്ള ശത്രുക്കൾ ഇല്ലെന്നാണ് തങ്ങളുടെ അറിവെന്നും മോഷണശ്രമമാകാം കൊലപാതകത്തിനു കാരണമായതെന്നുമാണ് സമീപത്തുള്ള വ്യാപാരികൾ നൽകിയ വിവരം. പൊലീസ് നടപടികൾ അവസാനിച്ചതിനു ശേഷം മൃതശരീരം നാട്ടലേക്ക് അയക്കും. നാട്ടുകാരുമായി നല്ല ബന്ധം മുഹമ്മദ് അളി പുലർത്തിയിരുന്നു. അതുകൊണ്ട് തന്നെ കൊലയിൽ പ്രദേശമാകെ ഞെട്ടിയ അവസ്ഥയിലാണ്.
സഹോദരൻ അബ്ദുൾ അസീസ് അലിയുമായി ചേർന്നാണ് മുഹമ്മദ് അലി കച്ചവടം നടത്തിയിരുന്നത്. മറ്റൊരു സഹോദരൻ ഗഫൂറും ഒപ്പമുണ്ടായിരുന്നു. രാവിലെ ഏഴര മുതൽ രണ്ട് മണിവരെ മുഹമ്മദ് അലിക്കാകും കടയുടെ ചുമതല. അതിന് ശേഷം ഗഫൂറും. മുഹമ്മദ് അലിയുടെ മരണം നാട്ടിൽ ഇനിയും അറിയിച്ചിട്ടില്ല. ഭാര്യയും രണ്ടു മക്കളും ഉണ്ട്. എങ്ങനെ അവരെ കാര്യങ്ങൾ ധരിപ്പിക്കുമെന്ന് അറിയാതെ വിഷമിക്കുകയാണ് ഷാർജയിലെ ബന്ധുക്കളും സുഹൃത്തുക്കളും.