- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളൊരു സെൽഫി പ്രേമിയാണോ..? പെരുമ്പാമ്പിനൊപ്പം ചേർന്ന് നിന്ന് സെൽഫിയെടുക്കാൻ പോയ യുവാവിന് ജീവൻ തിരിച്ചു കിട്ടിയത് തലനാരിഴക്ക്; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ കാണാം
ജയ്പൂർ: സെൽഫി ഭ്രമം അമിതമാക്കുന്നത് യുവ തലമുറയെ പല അപകടങ്ങളിലേക്കും കൊണ്ട് ചേന്ന് എത്തിക്കുകയാണ്. മറ്റുളവരെ അത്ഭുതപ്പെടുത്തുന്ന സെൽഫി എടുക്കാൻ ശ്രമിച്ച് മരണം വരിക്കുന്നവരും ചില്ലറയല്ല. പാർക്കിലും ബീച്ചിലും മൃഗശാലയിലും എല്ലാം സെൽഫി തന്നെ സെൽഫി. പെരുമ്പാമ്പിനൊപ്പം സെൽഫിയെടുക്കാൻ ഒരുങ്ങിയ യുവാവിന് കിടിയത് പാമ്പിന് കടി. രാജസ്ഥാനിലെ മൗണ്ട് അബു ജില്ലയിലാണ് സംഭവം. ഒരു ഹോട്ടലിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് വിഭാഗം പിടികൂടി. നാല് പേർ ചേർന്ന് പാമ്പിനെ കൊണ്ടുപോകുന്നതിനിടെ യുവാവ് പാമ്പിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് ആക്രമിക്കുകയായിരുന്നു. ദൂരെ നിന്നുള്ള സെൽഫിയിൽ തൃപ്തനാവാതെ വീണ്ും പാമ്പിന്റെ അടുത്ത് പോയി സെൽഫി എടുത്തതാണ് യുവാവനെ അപകടത്തിലാക്കിയത്. പാമ്പുമായി പാറക്കെട്ടുകൾ ഇറങ്ങി വരികയായിരുന്ന സംഘത്തിൽ നിന്നും കുറച്ചു ദൂരം മാറി നിന്ന് യുവാവ് ആദ്യം സെൽഫിയെടുത്തു. സെൽഫിക്ക് വ്യക്തതയില്ല എന്നു തോന്നിയ യുവാവ് പാമ്പിനോട് കുറച്ചുകൂടി അടുത്തു നിന്ന് ഫോട്ടോയെടുത്തു. ഈ സമയം പാമ്പ്
ജയ്പൂർ: സെൽഫി ഭ്രമം അമിതമാക്കുന്നത് യുവ തലമുറയെ പല അപകടങ്ങളിലേക്കും കൊണ്ട് ചേന്ന് എത്തിക്കുകയാണ്. മറ്റുളവരെ അത്ഭുതപ്പെടുത്തുന്ന സെൽഫി എടുക്കാൻ ശ്രമിച്ച് മരണം വരിക്കുന്നവരും ചില്ലറയല്ല. പാർക്കിലും ബീച്ചിലും മൃഗശാലയിലും എല്ലാം സെൽഫി തന്നെ സെൽഫി. പെരുമ്പാമ്പിനൊപ്പം സെൽഫിയെടുക്കാൻ ഒരുങ്ങിയ യുവാവിന് കിടിയത് പാമ്പിന് കടി. രാജസ്ഥാനിലെ മൗണ്ട് അബു ജില്ലയിലാണ് സംഭവം.
ഒരു ഹോട്ടലിൽ കയറിക്കൂടിയ പെരുമ്പാമ്പിനെ വനംവകുപ്പ് വിഭാഗം പിടികൂടി. നാല് പേർ ചേർന്ന് പാമ്പിനെ കൊണ്ടുപോകുന്നതിനിടെ യുവാവ് പാമ്പിനൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് ആക്രമിക്കുകയായിരുന്നു. ദൂരെ നിന്നുള്ള സെൽഫിയിൽ തൃപ്തനാവാതെ വീണ്ും പാമ്പിന്റെ അടുത്ത് പോയി സെൽഫി എടുത്തതാണ് യുവാവനെ അപകടത്തിലാക്കിയത്.
പാമ്പുമായി പാറക്കെട്ടുകൾ ഇറങ്ങി വരികയായിരുന്ന സംഘത്തിൽ നിന്നും കുറച്ചു ദൂരം മാറി നിന്ന് യുവാവ് ആദ്യം സെൽഫിയെടുത്തു. സെൽഫിക്ക് വ്യക്തതയില്ല എന്നു തോന്നിയ യുവാവ് പാമ്പിനോട് കുറച്ചുകൂടി അടുത്തു നിന്ന് ഫോട്ടോയെടുത്തു. ഈ സമയം പാമ്പ് യുവാവിന്റെ നെഞ്ചിൽ കടിക്കുകയായിരുന്നു. യുവാവ് വെട്ടിത്തിരിഞ്ഞു മാറിയതോടെ കാര്യമായി പരിക്കേറ്റില്ല. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.