- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ യുവാവ് ജോലി രാജിവച്ചു; പോക്കിമാൻ ഗെയിമിലൂടെ ലോകപ്രശസ്തനായ ഓക്ക്‌ലാൻഡ് സ്വദേശിയുടെ കഥ
ഓക്ക്‌ലാൻഡ്: തന്റെ ജോലി പോലും രാജിവച്ച് മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ടോം ക്യൂരി എന്ന യുവാവ്. ലോകം മുഴുവൻ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്ന പോക്കിമോൻ ഗോ എന്ന വീഡിയെ ഗെയിം കളിക്കുന്നതിനാണ് 24കാരനായ ടോം ക്യൂരി തന്റെ ജോലി രാജിവച്ചിരിക്കുന്നത്. ഓക്ക്‌ലാൻഡി സമീപം ഹൈബിസ്‌ക്കസ് കോസ്റ്റിൽ ഒരു റെസ്‌റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു ടോം ക്യൂരി. ഈ പണി ഉപേക്ഷിച്ചാണ് പോക്കിമോൻ ഹണ്ടറായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ചെറുപ്പത്തിൽ സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ടോം ക്യൂരിക്ക് പക്ഷേ ഇതുവരെ അത്തരത്തിലുള്ള പ്രവർത്തികളിൽ എത്തപ്പെടാൻ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് പോക്കിമോൻ ഗോ തരംഗമായി എത്തുന്നത്. ഇതോടെ ജോലി ഉപേക്ഷിച്ച് പോക്കിമോൻ കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ഗെയിമിലുള്ള വിവിധ കഥാപാത്രങ്ങളെ വേട്ടയാടി പിടിക്കുകയെന്നതാണ് പോക്കിമോൻ ഗെയിന്റെ പ്രത്യേകത. ഇതിൽ പിക്കാച്ചു ഉൾപ്പെടെ 151 ജീവികളിൽ 90 എണ്ണത്തിനെ ടോം പിടിച്ചുകഴിഞ്ഞുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ജോലി ചെയ്യുന്ന
ഓക്ക്‌ലാൻഡ്: തന്റെ ജോലി പോലും രാജിവച്ച് മുഴുവൻ സമയം പോക്കിമോൻ ഗോ കളിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ടോം ക്യൂരി എന്ന യുവാവ്. ലോകം മുഴുവൻ ഇപ്പോൾ തരംഗമായി മാറിയിരിക്കുന്ന പോക്കിമോൻ ഗോ എന്ന വീഡിയെ ഗെയിം കളിക്കുന്നതിനാണ് 24കാരനായ ടോം ക്യൂരി തന്റെ ജോലി രാജിവച്ചിരിക്കുന്നത്. ഓക്ക്‌ലാൻഡി സമീപം ഹൈബിസ്‌ക്കസ് കോസ്റ്റിൽ ഒരു റെസ്‌റ്റോറന്റിൽ ജോലി ചെയ്തു വരികയായിരുന്നു ടോം ക്യൂരി. ഈ പണി ഉപേക്ഷിച്ചാണ് പോക്കിമോൻ ഹണ്ടറായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
ചെറുപ്പത്തിൽ സാഹസികത ഏറെ ഇഷ്ടപ്പെട്ടിരുന്ന ടോം ക്യൂരിക്ക് പക്ഷേ ഇതുവരെ അത്തരത്തിലുള്ള പ്രവർത്തികളിൽ എത്തപ്പെടാൻ സാധിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് പോക്കിമോൻ ഗോ തരംഗമായി എത്തുന്നത്. ഇതോടെ ജോലി ഉപേക്ഷിച്ച് പോക്കിമോൻ കളിക്കാൻ തീരുമാനിക്കുകയായിരുന്നു. ഗെയിമിലുള്ള വിവിധ കഥാപാത്രങ്ങളെ വേട്ടയാടി പിടിക്കുകയെന്നതാണ് പോക്കിമോൻ ഗെയിന്റെ പ്രത്യേകത. ഇതിൽ പിക്കാച്ചു ഉൾപ്പെടെ 151 ജീവികളിൽ 90 എണ്ണത്തിനെ ടോം പിടിച്ചുകഴിഞ്ഞുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
ജോലി ചെയ്യുന്നതിനെക്കാൾ കൂടുതലായി താൻ പോക്കിമോൻ ഗെയിം കളിക്കുന്നത് ആസ്വദിക്കുന്നുവെന്നും പിതാവ് ഇതിന് പൂർണപിന്തുണ നൽകിയെന്നുമാണ് ടോം ക്യൂരി പറയുന്നത്. നിലവിൽ രാജ്യത്തെ പല പത്രങ്ങളും വെബ്‌സൈറ്റുകളും ടോം ക്യൂരിയുടെ കഥ പ്രസിദ്ധപ്പെടുത്തിയതോടെ ഇതിന്റെ പേരിൽ പ്രശസ്തനായിരിക്കുകയാണ് യുവാവ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരിൽ നിന്ന് ഏറെ സന്ദേശങ്ങളും ഇതിന്റെ പേരിൽ ലഭിക്കുന്നുണ്ടെന്നും യുവാവ് വെളിപ്പെടുത്തുന്നു. ഇന്ത്യ, നേപ്പാൾ, കാനഡ, അയർലണ്ട്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നെല്ലാം ടോം ക്യൂരിക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്.