- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുൽപള്ളിയിലെ സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ് രണ്ടാഴ്‌ച്ചയ്ക്ക് ശേഷം 'പരേതൻ' തിരിച്ചെത്തി; ഭൂസ്വത്ത് തട്ടിയെടുക്കാനാണ് താൻ മരിച്ചതായി വരുത്തി തീർത്തതെന്ന് സജി പറഞ്ഞതോടെ ബന്ധുക്കൾ വെട്ടിൽ; തന്റെ 'സംസ്‌കാരം' കഴിഞ്ഞെന്നറിയുന്നത് ബന്ധു യാദൃശ്ചികമായി കണ്ടതോടെ; സജിയുടെ കാലിലെ കമ്പിയുൾപ്പടെയുള്ളവ മൃതദ്ദേഹത്തിലും കണ്ടെത്തിയപ്പോൾ സജിയെന്നുറപ്പിച്ച് ബന്ധുക്കൾ; സംസ്‌കരിച്ച മൃതദ്ദേഹം ആരുടേതെന്നറിയാൻ പൊലീസ് നെട്ടോട്ടത്തിൽ
പുൽപ്പള്ളി: സംസ്‌കാരചടങ്ങുകൾ പൂർത്തിയായി രണ്ടാഴ്‌ച്ചയ്ക്ക് ശേഷം 'പരേതൻ' മടങ്ങിയെത്തി. പുൽപ്പള്ളിയിൽ നടന്ന സംഭവം കേട്ട് വിശ്വസിക്കാൻ കഴിയാതെ അത്ഭുതപ്പെട്ട് നിൽക്കുകയാണ് ഏവരും. പുൽപള്ളി ആടിക്കൊല്ലി തേക്കനാംകുന്നേൽ സജിയാണ് 'സംസ്‌കാരം' കഴിഞ്ഞ് ബുധനാഴ്‌ച്ച വീട്ടിലേക്ക് മടങ്ങിയെത്തിയത്. തന്റെ പേരിലുള്ള ഭൂമി തട്ടിയെടുക്കുന്നതിനായി ബന്ധുക്കൾ ചേർന്ന് താൻ മരിച്ചതായി ചിത്രീകരിക്കുകയായിരുന്നെന്നും സജി പറയുന്നു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ ഇദ്ദേഹത്തിന്റെ ബന്ധുക്കൾ വെട്ടിലായിരിക്കുകയാണ്. മാത്രമല്ല സജിയാണെന്ന് കരുതി തങ്ങൾ സംസ്‌കരിച്ച മൃതദ്ദേഹം ആരുടെയാണെന്ന് അറിയാനുള്ള നെട്ടോട്ടത്തിലാണ് പൊലീസ്. ജോലിക്ക് പോകുകയാണെന്നും പറഞ്ഞ് മൂന്നു മാസം മുൻപ് വീട്ടിൽ നിന്നും പുറപ്പെട്ടതാണ് തേക്കനാംകുന്നേൽ മത്തായിയുടേയും ഫിലോമിനയുടേയും മകനായ സജി(47). ഇദ്ദേഹം അവിവാഹിതനാണ്. പലപ്പോഴും ഇത്തരത്തിൽ ദീർഘനാൾ യാത്രനടത്തുന്നയാളാണ് സജി. മൂന്ന് മാസം പിന്നിട്ടിട്ടും സജിയുടെ വിവരമൊന്നും ലഭിക്കാതായതോടയാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിച്
പുൽപ്പള്ളി: സംസ്‌കാരചടങ്ങുകൾ പൂർത്തിയായി രണ്ടാഴ്‌ച്ചയ്ക്ക് ശേഷം 'പരേതൻ' മടങ്ങിയെത്തി. പുൽപ്പള്ളിയിൽ നടന്ന സംഭവം കേട്ട് വിശ്വസിക്കാൻ കഴിയാതെ അത്ഭുതപ്പെട്ട് നിൽക്കുകയാണ് ഏവരും. പുൽപള്ളി ആടിക്കൊല്ലി തേക്കനാംകുന്നേൽ സജിയാണ് 'സംസ്‌കാരം' കഴിഞ്ഞ് ബുധനാഴ്‌ച്ച വീട്ടിലേക്ക് മടങ്ങിയെത്തിയത്. തന്റെ പേരിലുള്ള ഭൂമി തട്ടിയെടുക്കുന്നതിനായി ബന്ധുക്കൾ ചേർന്ന് താൻ മരിച്ചതായി ചിത്രീകരിക്കുകയായിരുന്നെന്നും സജി പറയുന്നു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ ഇദ്ദേഹത്തിന്റെ ബന്ധുക്കൾ വെട്ടിലായിരിക്കുകയാണ്.
മാത്രമല്ല സജിയാണെന്ന് കരുതി തങ്ങൾ സംസ്‌കരിച്ച മൃതദ്ദേഹം ആരുടെയാണെന്ന് അറിയാനുള്ള നെട്ടോട്ടത്തിലാണ് പൊലീസ്. ജോലിക്ക് പോകുകയാണെന്നും പറഞ്ഞ് മൂന്നു മാസം മുൻപ് വീട്ടിൽ നിന്നും പുറപ്പെട്ടതാണ് തേക്കനാംകുന്നേൽ മത്തായിയുടേയും ഫിലോമിനയുടേയും മകനായ സജി(47). ഇദ്ദേഹം അവിവാഹിതനാണ്. പലപ്പോഴും ഇത്തരത്തിൽ ദീർഘനാൾ യാത്രനടത്തുന്നയാളാണ് സജി. മൂന്ന് മാസം പിന്നിട്ടിട്ടും സജിയുടെ വിവരമൊന്നും ലഭിക്കാതായതോടയാണ് ബന്ധുക്കൾ സംശയം പ്രകടിപ്പിച്ച് തുടങ്ങിയത്.
എന്നാൽ വീട്ടിൽ നിന്ന് പുറപ്പെട്ട് ആദ്യ രണ്ടാഴ്‌ച്ച പിന്നിട്ടിട്ടും വീട്ടിലേക്ക് ഒന്ന് വിളിക്കുക പോലും ചെയ്യാതായിട്ടും ആരും സജിയെ അന്വേഷിച്ച് പോയതുമില്ല. ഈ സമയത്താണ് ഒക്ടോബർ 13ന് കർണാടകയിൽ നിന്നും അജ്ഞാത ജഡം ലഭിക്കുന്നത്. എച്ച് ഡി കോട്ട വനാതിർത്തിയിലാണ് അഴുകിയ നിലയിൽ മൃതദ്ദേഹം കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. മരിച്ചതാരാണെന്ന് അറിയാനായി കർണാടകയിലെ ബൈരകുപ്പ പൊലീസും പുൽപ്പള്ളി പൊലീസും അന്വേഷണം വരികയായിരുന്നു.
ഇതിനിടെ യാദൃച്ഛികമായി പുൽപ്പള്ളി സ്റ്റേഷനിലെത്തിയ സജിയുടെ സഹോദരൻ ജിനേഷ് അജ്ഞാത മൃതദേഹത്തെക്കുറിച്ച് അറിയുകയും ഉടൻ മാതാവ് ഫിലോമിനയെ കൂട്ടിക്കൊണ്ട് മോർച്ചറിയിലെത്തുകയുമായിരുന്നു. മാത്രമല്ല അഴുകിയ മൃതദേഹത്തിന്റെ പരിസരത്തുനിന്നു കിട്ടിയ ചെരുപ്പ് സജിയുടേതിനു സമാനമായിരുന്നു. ഒരു കാല് നേരത്തേ ഒടിഞ്ഞിരുന്നെന്നും കമ്പിയിട്ടിരുന്നെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് സജിയുടെ കാര്യത്തിലും യോജിച്ചു. അതോടെ മൃതദേഹം സജിയുടേതെന്ന് ഉറപ്പിച്ചു.
പൊലീസ് മരണസർട്ടിഫിക്കറ്റ് ലഭ്യമാക്കിയതോടെ മൃതദേഹം കഴിഞ്ഞ 16-ന് ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ മതപരമായ ചടങ്ങുകളോടെ സംസ്‌കരിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാൾ പനമരത്തുവച്ച് സജിയെ കണ്ടു ഞെട്ടി.
അപ്പോഴാണു താൻ മരിച്ചെന്നും മൃതദേഹം സംസ്‌കരിച്ചെന്നും സജി അറിഞ്ഞത്. വേഗം വീട്ടിലെത്തി. തന്റെ ഭൂമി സ്വന്തമാക്കാനായാണ് ബന്ധുക്കൾ താൻ മരിച്ചതായി ചിത്രീകരിച്ചതെന്നു സജി പറയുന്നു. മൃതദേഹം മാറിപ്പോയതു തെറ്റിദ്ധാരണ മൂലമാണെന്നു ബന്ധുക്കൾ വിശദീകരിച്ചു.
നാളുകളായി ആടിക്കൊല്ലിയിലെ വീട്ടിൽ തനിച്ചാണു സജി താമസിച്ചിരുന്നത്. പല നാട്ടിലും കൂലിപ്പണിക്കു പോകുമായിരുന്നു. യാത്രകളെപ്പറ്റി ബന്ധുക്കളോടു പറയുക പതിവുണ്ടായിരുന്നില്ല. വീടുവിട്ടുനിൽക്കുമ്പോൾ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നതും അപൂർവം.
സജി തിരിച്ചെത്തിയ വിവരം ബന്ധുക്കൾ ബീച്ചനഹള്ളി പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പള്ളിയിൽ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് തുടർനടപടി സ്വീകരിക്കാനായി പൊലീസ് ജില്ലാ കലക്ടറുടെ അനുമതി തേടിയിരിക്കുകയാണ്.