- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതിയുടെ പ്രസവമെടുത്ത പുരുഷ ഡോക്ടറെ ഭർത്താവ് വെടിവച്ചു; ഗുരുതരമായി പരിക്കേറ്റ ഡോക്ടർ തീവ്രപരിചരണ വിഭാഗത്തിൽ
റിയാദ്: ഭാര്യയുടെ പ്രസവമെടുത്ത പുരുഷ ഡോക്ടറെ ഭർത്താവ് വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ ജോർദാൻ വംശജനും റിയാദ് കിങ് ഫഹദ് ആശുപത്രിയിലെ ഡോക്ടറുമായ മുഹന്നദ് അൽ സുബ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഡോക്ടർ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഒരു മാസം മുമ്പാണ് യുവതി കിങ് ഫഹദ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ഡോക്ടറോട് നന്ദി പറയാനെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് പൂന്തോട്ടത്തിൽ ഡോക്ടറുമായി സംസാരിച്ചു നിൽക്കവേ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ച തോക്കെടുത്തു വെടിയുതിർക്കുകയായിരുന്നു. ഡോക്ടർ വെടിയേറ്റു വീണതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടി ഡോ. അൽ സുബിന്റെ ശ്വാസകോശം തുളച്ച് ബുള്ളറ്റ് കയറിയതായി റിപ്പോർട്ടുണ്ട്. അപകട നില തരണം ചെയ്ത ഡോക്ടറെ ആരോഗ്യമന്ത്രി തൗഫീക് അൽ റാബിയാ സന്ദർശിച്ചു. വെടിവയ്പിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം ഭാര്യയുടെ പ്രസവത്തിന് ലേഡി ഡോക്ടറുടെ സാന്നിധ്യത്തിനു പകരം പുരുഷ ഡോക്ടർ എത്തിയതാണ് യുവാവിനെ
റിയാദ്: ഭാര്യയുടെ പ്രസവമെടുത്ത പുരുഷ ഡോക്ടറെ ഭർത്താവ് വെടിവച്ചു. ഗുരുതരമായി പരിക്കേറ്റ ജോർദാൻ വംശജനും റിയാദ് കിങ് ഫഹദ് ആശുപത്രിയിലെ ഡോക്ടറുമായ മുഹന്നദ് അൽ സുബ് തീവ്രപരിചരണ വിഭാഗത്തിലാണ്. ഡോക്ടർ അപകട നില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഒരു മാസം മുമ്പാണ് യുവതി കിങ് ഫഹദ് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. ഡോക്ടറോട് നന്ദി പറയാനെന്ന വ്യാജേന ആശുപത്രിയിലെത്തിയ യുവാവ് പൂന്തോട്ടത്തിൽ ഡോക്ടറുമായി സംസാരിച്ചു നിൽക്കവേ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ച തോക്കെടുത്തു വെടിയുതിർക്കുകയായിരുന്നു. ഡോക്ടർ വെടിയേറ്റു വീണതോടെ ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പൊലീസ് പിടികൂടി ഡോ. അൽ സുബിന്റെ ശ്വാസകോശം തുളച്ച് ബുള്ളറ്റ് കയറിയതായി റിപ്പോർട്ടുണ്ട്. അപകട നില തരണം ചെയ്ത ഡോക്ടറെ ആരോഗ്യമന്ത്രി തൗഫീക് അൽ റാബിയാ സന്ദർശിച്ചു. വെടിവയ്പിന്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം ഭാര്യയുടെ പ്രസവത്തിന് ലേഡി ഡോക്ടറുടെ സാന്നിധ്യത്തിനു പകരം പുരുഷ ഡോക്ടർ എത്തിയതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. പ്രസവത്തിന് വനിതാ ഡോക്ടറെ ഏർപ്പാടാക്കാത്തതു കൊണ്ടാണ് താൻ വെടിവച്ചതെന്നും കൊല്ലണമെന്നു കരുതി തന്നെയാണ് വെടിയുതിർത്തതെന്നും ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.