സ്റ്റാറ്റൻ ഐലന്റ്: സ്റ്റാറ്റൻ ഐലന്റിലെ വീടിനു സമീപം ഗീതാ ഹോവി (63)അജ്ഞാതന്റെ കുത്തേറ്റ് മരിച്ചു. സ്റ്റാറ്റൻ ഐലന്റിലെ ബീമെന്റ്അവന്യുവിൽ ഇന്ന് (തിങ്കളാഴ്ച -27) ഉച്ചയ്ക്കു ശേഷമാണ് അതിക്രൂരമായകൊലപാതകം നടന്നത്.ശരീരത്തിൽ പതിനഞ്ചോളം കുത്തുകളേറ്റ ഗീതയെറിച്ച്‌മോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽപ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗീതയെ ആഞ്ഞ് കുത്തുന്നതു കണ്ട് അയൽവാസിയായ 56കാരൻ ഓടിയെത്തി തടയാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തിനു നേരെയും അക്രമി കത്തിവീശി. ഭാഗ്യംകൊണ്ടാണ് നിസ്സാര പരിക്കുകളോടെ അയൽവാസി രക്ഷപ്പെട്ടത്.സംഭവം അറിഞ്ഞ്കുതിച്ചെത്തിയ പൊലീസ് 27 വയസ്സ് പ്രായം വരുന്ന പ്രതിയെ അനിഷ്ഠസംഭവങ്ങൾഒന്നും ഇല്ലാതെ കസ്റ്റഡിയിലെടുത്തു.

സംഭവം നടക്കുന്നതിനു മുമ്പ് ശീത ബാങ്കിൽ പോയിരുന്നതായി കുടുംബാംഗങ്ങൾപറയുന്നു. പരാജയപ്പെട്ട കവർച്ചാശ്രമമാണ് കൊലപാതകത്തിലെ ത്തിയതെന്ന്കരുതപ്പെടുന്നു. സംഭവത്തെക്കുറിച്ച് വിശദവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്