- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിമാനം പറന്നുയർന്നതോടെ ഇരുപതുകാരൻ തുണികൾ അഴിച്ചിട്ട് പോൺ വീഡിയോ കാണാൻ തുടങ്ങി; കാബിൻ ക്രൂ നിർബന്ധിച്ചതോടെ വസ്ത്രം ധരിക്കാൻ തയ്യാറായ യുവാവ് എയർ ഹോസ്റ്റസിനെ ആലിംഗനം ചെയ്യാനും ശ്രമം; ഒടുവിൽ സഹികെട്ട യാത്രക്കാരും വിമാന അധികൃതരും യുവാവിനെ കെട്ടിയിട്ടു യാത്ര തുടർന്നു
ക്വാലാലംപൂർ: യാത്രക്കാരെ മുൾമുനയിൽ നിർത്തി മലേഷ്യയിൽ നിന്നും ഒരു വിമാന യാത്ര. 20കാരനായ യുവാവാണ് വിമാന യാത്രയ്ക്കിടെ മറ്റുള്ള യാത്രക്കാർക്കെല്ലാം തലവേദനയായത്. യാത്രാ വിമാനത്തിൽ വസ്ത്രമുരിഞ്ഞ ഇരുപതുകാരൻ തന്റെ ലാപ്ടോപ്പിൽ പരസ്യമായി പോൺ വീഡിയോ കണ്ടു. തുടർന്ന് എയർ ഹോസ്റ്റസിനെ ആലിംഗനം ചെയ്യാനും ശ്രമിച്ച യുവാവിനെ കെട്ടിയിട്ട ശേഷമാണ് യാത്ര തുടർന്നത്. മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്നും പറന്നുയർന്ന വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിമാനം യാത്ര പുറപ്പെട്ടതിന് പിന്നാലെയായിരുന്നു യുവാവിന്റെ പേക്കൂത്തുകൾ. മലേഷ്യൻ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ ഇയാൾ ബംഗ്ലാദേശ് പൗരനാണ്. വിമാനം പുറപ്പെട്ട ഉടൻ വസ്ത്രം ഉരിഞ്ഞ ശേഷം ഇയാൾ പോൺ വീഡിയോ കാണാൻ തുടങ്ങി. ഒടുവിൽ കാബിൻ ക്രൂവിന്റെ നിർബന്ധ പ്രകാരം വസ്ത്രം ധരിക്കാൻ തയ്യാറായെങ്കിലും വിമാനത്തിൽ ഇയാൾ കൂത്താടുകയായിരുന്നു. അൽപ്പ നേരം മര്യാദയ്ക്ക ഇരുന്ന ശേഷം എയർ ഹോസ്റ്റസുമാർക്കെതിരെ ഇയാൾ തിരിഞ്ഞു. ഒരു എയർ ഹോസ്റ്റസിനെ ഇയാൾ ആലിംഗനം ചെയ്യാൻ ശ്രമിച്ചു. അവർ എതിർത്തതോടെ ആക്രമ
ക്വാലാലംപൂർ: യാത്രക്കാരെ മുൾമുനയിൽ നിർത്തി മലേഷ്യയിൽ നിന്നും ഒരു വിമാന യാത്ര. 20കാരനായ യുവാവാണ് വിമാന യാത്രയ്ക്കിടെ മറ്റുള്ള യാത്രക്കാർക്കെല്ലാം തലവേദനയായത്. യാത്രാ വിമാനത്തിൽ വസ്ത്രമുരിഞ്ഞ ഇരുപതുകാരൻ തന്റെ ലാപ്ടോപ്പിൽ പരസ്യമായി പോൺ വീഡിയോ കണ്ടു. തുടർന്ന് എയർ ഹോസ്റ്റസിനെ ആലിംഗനം ചെയ്യാനും ശ്രമിച്ച യുവാവിനെ കെട്ടിയിട്ട ശേഷമാണ് യാത്ര തുടർന്നത്.
മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്നും പറന്നുയർന്ന വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. വിമാനം യാത്ര പുറപ്പെട്ടതിന് പിന്നാലെയായിരുന്നു യുവാവിന്റെ പേക്കൂത്തുകൾ. മലേഷ്യൻ സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ ഇയാൾ ബംഗ്ലാദേശ് പൗരനാണ്.
വിമാനം പുറപ്പെട്ട ഉടൻ വസ്ത്രം ഉരിഞ്ഞ ശേഷം ഇയാൾ പോൺ വീഡിയോ കാണാൻ തുടങ്ങി. ഒടുവിൽ കാബിൻ ക്രൂവിന്റെ നിർബന്ധ പ്രകാരം വസ്ത്രം ധരിക്കാൻ തയ്യാറായെങ്കിലും വിമാനത്തിൽ ഇയാൾ കൂത്താടുകയായിരുന്നു. അൽപ്പ നേരം മര്യാദയ്ക്ക ഇരുന്ന ശേഷം എയർ ഹോസ്റ്റസുമാർക്കെതിരെ ഇയാൾ തിരിഞ്ഞു. ഒരു എയർ ഹോസ്റ്റസിനെ ഇയാൾ ആലിംഗനം ചെയ്യാൻ ശ്രമിച്ചു. അവർ എതിർത്തതോടെ ആക്രമിക്കുകയായിരുന്നു.
ഇതോടെ വിമാനത്തിൽ സംഘർഷാവസ്ഥയായി. ഒടുവിൽ മറ്റ് യാത്രക്കാരും വിമാന ജീവനക്കാരും ചേർന്നാണ് ഈ യുവാവിനെ കീഴ്പ്പെടുത്തിയത്. ശേഷം ഇയാളുടെ കൈകൾ ബന്ധിച്ചാണ് യാത്ര തുടർന്നത്. എന്തുകൊണ്ടാണ് ഇയാൾ വിചിത്രമായി പെരുമാറിയതെന്ന് വ്യക്തമല്ല. വിമാനം ധാക്കയിൽ ലാൻഡ് ചെയ്തപ്പോൾ ഇയാളെ അറസ്റ്റ് ചെയ്തു. അതേസമയം സംഭവത്തിൽ കൂടുതൽ പ്രതികരിക്കാൻ വിമാന കമ്പനി തയ്യാറായില്ല.