- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈവന്ന കാശ് വീശിയെറിഞ്ഞ കോടീശ്വരനെ കൈയോടെ പൊക്കി പൊലീസ്; കമ്പിയഴിക്കുള്ളിലായ 24കാരൻ കെട്ടിടത്തിൽ നിന്നും എറിഞ്ഞത് 18 ലക്ഷം രൂപ ! ആഡംബര സ്‌പോർട്ട്‌സ് കാറിൽ വീട്ടിലെത്തി 24കാരൻ കാണിച്ചുകൂട്ടിയത് സമൂഹ മാധ്യമത്തിൽ വൈറൽ; പറന്നു വീണ പണം പെറുക്കിയെടുക്കാൻ നൂറുകണക്കിന് പേർ
സെൻട്രൽ (ഹോങ്കോങ്): കാശുവാരിയെറിഞ്ഞ കോടീശ്വരന് പൊലീസ് കാത്തുവച്ചത് കമ്പിയഴി ! ഹോങ്കോങ്ങിലാണ് ഏവരേും അമ്പരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഏകദേശം പതിനെട്ട് ലക്ഷം മൂല്യം വരുന്ന ഹോങ്കോങ് ഡോളറാണ് കോടീശ്വരനായ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നും താഴേയ്ക്ക് വീശിയെറിഞ്ഞത്. എന്നാൽ സംഭവം നടന്ന് അധികം വൈകും മുൻപേ കാശെറിഞ്ഞ കോടീശ്വരൻ പൊലീസ് പിടിയിലായി. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് സംഭവം. കോടികൾ വിലവരുന്ന ആഡംബര സ്‌പോർട്ട്‌സ് കാറിൽ ഹോങ്കോങ്ങിലെ ഷാം ഷുയ് പോയിലെ വസതിയി്‌ലെത്തിയ വോങ് ചിങ് കിറ്റ് (24) എന്ന യുവാവ് ലക്ഷങ്ങൾ പുല്ലു പോലെ വലിച്ചെറിഞ്ഞത്. ഇയാൾക്ക് ഇത്തരത്തിൽ ഒരു പ്രവൃത്തി കാട്ടാൻ പണം എവിടെ നിന്നും ലഭിച്ചെന്ന ആദ്യം സംശയം ഉയർന്നിരുന്നു. പലവിധ പണമിടപാടുകൾ ഉള്ള ഇയാൾക്ക് ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിന് ഇടപാട് വഴി ഒട്ടേറെ പണം കയ്യിൽ വന്നിട്ടുണ്ടെന്നും അതാകാം വലിച്ചെറിഞ്ഞതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. വോങ്, കാറിൽ സ്ഥലത്തേക്ക് എത്തുന്നതിന്റെയും കെട്ടിടത്തിനു മുകളിൽനിന്നു കാശ് പറത്തിവിടുന്നതിന്റെയു
സെൻട്രൽ (ഹോങ്കോങ്): കാശുവാരിയെറിഞ്ഞ കോടീശ്വരന് പൊലീസ് കാത്തുവച്ചത് കമ്പിയഴി ! ഹോങ്കോങ്ങിലാണ് ഏവരേും അമ്പരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഏകദേശം പതിനെട്ട് ലക്ഷം മൂല്യം വരുന്ന ഹോങ്കോങ് ഡോളറാണ് കോടീശ്വരനായ യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നും താഴേയ്ക്ക് വീശിയെറിഞ്ഞത്. എന്നാൽ സംഭവം നടന്ന് അധികം വൈകും മുൻപേ കാശെറിഞ്ഞ കോടീശ്വരൻ പൊലീസ് പിടിയിലായി. ഇക്കഴിഞ്ഞ ഞായറാഴ്‌ച്ചയാണ് സംഭവം.
കോടികൾ വിലവരുന്ന ആഡംബര സ്‌പോർട്ട്‌സ് കാറിൽ ഹോങ്കോങ്ങിലെ ഷാം ഷുയ് പോയിലെ വസതിയി്‌ലെത്തിയ വോങ് ചിങ് കിറ്റ് (24) എന്ന യുവാവ് ലക്ഷങ്ങൾ പുല്ലു പോലെ വലിച്ചെറിഞ്ഞത്. ഇയാൾക്ക് ഇത്തരത്തിൽ ഒരു പ്രവൃത്തി കാട്ടാൻ പണം എവിടെ നിന്നും ലഭിച്ചെന്ന ആദ്യം സംശയം ഉയർന്നിരുന്നു. പലവിധ പണമിടപാടുകൾ ഉള്ള ഇയാൾക്ക് ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിന് ഇടപാട് വഴി ഒട്ടേറെ പണം കയ്യിൽ വന്നിട്ടുണ്ടെന്നും അതാകാം വലിച്ചെറിഞ്ഞതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
വോങ്, കാറിൽ സ്ഥലത്തേക്ക് എത്തുന്നതിന്റെയും കെട്ടിടത്തിനു മുകളിൽനിന്നു കാശ് പറത്തിവിടുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വലിച്ചെറിഞ്ഞ കാശ് താഴെ നിൽക്കുന്നവർ പെറുക്കിയെടുക്കുന്നുണ്ട്. രണ്ടു ലക്ഷം ഹോങ്കോങ് ഡോളറാണ് (ഏകദേശം 18 ലക്ഷം ഇന്ത്യൻ രൂപ) ഇയാൾ പറത്തിവിട്ടതെന്നാണു മാധ്യമ റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്യപ്പെടുന്നതും സ്വന്തം ഫേസ്‌ബുക് പേജ് വഴി ഇയാൾ ലൈവായി കാണിച്ചിരുന്നു. പണക്കാരെ കൊള്ളയടിച്ചു പാവങ്ങളെ സഹായിക്കണമെന്നതാണു തന്റെ ആഗ്രഹമെന്നും വോങ് പറയുന്നു.