- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതരസംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു; തെങ്ങുകയറ്റ തൊഴിലിനായി എത്തിയ ഛത്തീസ്ഗഡ് സ്വദേശി കുശാൽ അറസ്റ്റിൽ
തിരുവനന്തപുരം: പോത്തൻകോട് ഇതര സംസ്ഥാന തൊഴിലാളി ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ കുശാൽ സിങ് മറാബി (31) ആണ് ഭാര്യ സീതാഭായിയേയും മകൻ അരുൺ സിംഗിനേയും വെട്ടുകത്തി വച്ച് വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരവസ്ഥയിലുള്ള ഭാര്യയും ആറു വയസ്സുള്ള മകനും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് പോത്തൻകോട് പൂലന്തറയിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. വെട്ടേറ്റ് കൈ അറ്റ് തൂങ്ങിയ നിലയിലാണ് സീതാ ഭായിയെ സമീപത്തു താമസിക്കുന്നവർ കണ്ടത്. ഇരുവർക്കും തലയ്ക്കും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോത്തൻകോട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെങ്ങുകയറ്റ തൊഴിലിനായി അടുത്ത കാലത്താണ് ഇവർ കേരളത്തിലെത്തിയത്. പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ബ്യൂറോ
Next Story