- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവില്ലാതിരുന്ന സമയത്ത് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി മുഖത്ത് മുളകു പൊടിയെറിഞ്ഞ ശേഷം ദേഹത്ത് തിളച്ച വെള്ളമൊഴിച്ച സംഭവം; ഗുരുതര പരിക്കേറ്റ കോവളത്തെ സ്വകാര്യ ഹോട്ടൽ ജീവനക്കാരൻ മരിച്ചു: സഹപ്രവർത്തകയായ യുവതിക്കെതിരെ കൊലപാതകത്തിന് കേസ് എടുക്കുമെന്ന് പൊലീസ്
കോവളം: ഭർത്താവില്ലാതിരുന്ന സമയത്ത് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ യുവാവ് മരിച്ചു. ഇന്നലെയാണ് ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം യുവാവ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മാസം 19നു നടന്ന സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവല്ലം ഇടയാർ മണലിൽ വീട്ടിൽ ബാബു(36) വാണ് ഇന്നലെ മരിച്ചത്. കോവളത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഇയാളെ സഹപ്രവർത്തകയായ യുവതിയാണ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മുഖത്ത് മുളക് പൊടിയെറിഞ്ഞ്, ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ചത്. ഇതോടനുബന്ധിച്ചു കോവളം കമുകിൻ കുഴി സ്വദേശിനിയായ യുവതിക്കെതിരെ അന്നു കൊലപാതക ശ്രമത്തിനു കേസെടുത്തിരുന്നുവെന്നും യുവാവു മരിച്ച നിലയ്ക്കു കൊലപാതകത്തിനു കേസെടുക്കുമെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും കോവളം പൊലീസ് പറഞ്ഞു. ശരീരത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബാബുവിന്റെ ഭാര്യ: ലീന. മക്കൾ: ലിബിൻ, നീരജ് എ്‌നിവരാണ്. കഴ

കോവളം: ഭർത്താവില്ലാതിരുന്ന സമയത്ത് യുവാവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഗുരുതരമായി പൊള്ളലേൽപ്പിച്ച സംഭവത്തിൽ യുവാവ് മരിച്ചു. ഇന്നലെയാണ് ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം യുവാവ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ മാസം 19നു നടന്ന സംഭവത്തിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന തിരുവല്ലം ഇടയാർ മണലിൽ വീട്ടിൽ ബാബു(36) വാണ് ഇന്നലെ മരിച്ചത്.
കോവളത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഇയാളെ സഹപ്രവർത്തകയായ യുവതിയാണ് വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം മുഖത്ത് മുളക് പൊടിയെറിഞ്ഞ്, ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിച്ചത്. ഇതോടനുബന്ധിച്ചു കോവളം കമുകിൻ കുഴി സ്വദേശിനിയായ യുവതിക്കെതിരെ അന്നു കൊലപാതക ശ്രമത്തിനു കേസെടുത്തിരുന്നുവെന്നും യുവാവു മരിച്ച നിലയ്ക്കു കൊലപാതകത്തിനു കേസെടുക്കുമെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും കോവളം പൊലീസ് പറഞ്ഞു.
ശരീരത്തിൽ 60 ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബാബുവിന്റെ ഭാര്യ: ലീന. മക്കൾ: ലിബിൻ, നീരജ് എ്‌നിവരാണ്. കഴിഞ്ഞ ഫെബ്രുവരി 19ന് വൈകുന്നേരത്തോടെയാണ് സുഹൃത്തായ യുവതി ബാബുവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി പൊള്ളലേൽപ്പിച്ചത്. കോവളം സ്വദേശിനിയായ നാദിറ എന്ന യുവതിയാണ് ബാബുവിനെ അക്രമിച്ചത്. ഭർത്താവില്ലാത്ത സമയത്താണ് യുവതി ബാബുവിനെ വീട്ടിലേക്ക് വിളിച്ച് വരുത്തിയതെന്ന് കോവളം എസ്‌ഐ അജിത് കുമാർ മറുനാടൻ മലയാളിയോട് അന്ന് വ്യക്തമാക്കിയിരുന്നു.
സാമ്പത്തികമായ ചില ഇടപാടുകളെ തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായതാണ് പ്രശ്നത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കോവളത്തെ ഒരു ഹോട്ടലിലെ ജീവനക്കാരാണ് ഇരുവരും. ഹോട്ടലിലെ ബാർ ജീവനക്കാരനാണ് ബാബു. ഒരു വർഷം മുൻപാണ് ഇരുവരും തമ്മിൽ പരിചയത്തിലാകുന്നത്. പിന്നീട് ഇരുവരും തമ്മിൽ സൗഹൃദത്തിലാവുകയും ചെയ്തു. യുവതിയുടെ ഭർത്താവ് കൊല്ലത്താണ് ജോലി ചെയ്യുന്നത്. പെയിന്റിങ് ജോലിക്കാരനായ ഭർത്താവ് ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് വീട്ടിൽ വന്ന് പോയിരുന്നത്. ഈ വീട്ടിൽ ബാബു ഇടയ്ക്ക് വന്ന് പോയിരുന്നുവെന്നാണ് നാട്ടുകാരും പൊലീസിനോട് പറഞ്ഞു.
യുവാവിന് ചില സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. ഇത് തീർക്കുന്നതിനായി യുവതിയിൽ നിന്നും പണം വാങ്ങിയിരുന്നുവെന്നും പൊലീസ് പറയുന്നു. ഈ പണം തിരികെ ലഭിക്കുന്നത് സംബന്ധിച്ചാണ് തർക്കമുണ്ടായത്. കഴിഞ്ഞ മാസം ബാബു വീട്ടിലെത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കേറ്റത്തിലെത്തുകയും ചെയ്തു. സംഭവ സമയത്ത് വീട്ടിൽ വേറെ ആരും ഉണ്ടായിരുന്നില്ല. ഭർത്താവില്ലാത്ത സമയത്ത് വീട്ടിെലത്തിയ ശേഷം പിന്നീട് അടുക്കളയിൽ നിൽക്കുകയായിരുന്ന യുവതിയുടെ അടുത്തേക്ക് ചെന്ന ശേഷവും ഇരുവരും വീണ്ടും വഴക്ക് കൂടുകയും യുവതിയെ മർദ്ദിക്കാനൊരുങ്ങിയപ്പോൾ അവർ പെട്ടെന്ന് കൈയിൽ കിട്ടിയ മുളക്‌പൊടി മുഖത്തേക്ക് വിതറിയ ശേഷം അടുപ്പിലിരുന്ന ചൂടുവെള്ളം യുവാവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
അക്രമമേറ്റ യുവാവ് ഉടൻ തന്നെ ഹോട്ടലിൽ തിരിച്ചെത്തി പൊള്ളലേറ്റ ഭാഗങ്ങളിൽ ഐസ് പാക് വയ്ക്കുന്നത് കണ്ട ഹോട്ടലിലെ തന്നെ ചില ജീവനക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസിനോട് വിവരങ്ങൾ പറഞ്ഞതനുസരിച്ച് പൊലീസ് വാഹനത്തിൽ തന്നെയാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോയത്. ഇവിടെ വെച്ച് പൊലീസ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം യുവതിയെ കസ്റ്റഡിയിലെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്തിന്റെ അടിസ്ഥാനത്തിൽ ഭർത്താവില്ലാത്ത സമയത്ത് വീട്ടിലെത്തി വാക്കേറ്റം നടത്തിയതിനെ പ്രതിരോധിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് യുവതി അന്ന് പൊലീസിന് മൊഴി നൽകിയത്. ഇവർക്കെതിരെ ഐപിസി 307, 324 എന്നീ വകുപ്പുകൾ പ്രകാരം കൊതൊലപാതക ശ്രമത്തിന് കേസ് എടുത്തിരുന്നു.

