- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യക്കാർക്കെതിരേ വംശീയാധിക്ഷേപം; 35 വയസുകാരനായ യുവാവിന് 18 മാസം തടവ് ശിക്ഷ
ഒറിഗൺ: പോർട്ട്ലാന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുംമാതാപിതാക്കളും ഡൗൺ ടൗണിലൂടെ മാക്സ് ട്രെയ്നിൽ സഞ്ചരിക്കുമ്പോൾക്ലോപ്പ് എന്ന 35 കാരനാണ് ഇവർക്ക് നേരെ വംശീയാധിക്ഷേപം നടത്തിയത്.ആദ്യം ഇവർ ഇതു ഗൗരവമായി കണക്കാക്കിയില്ലെങ്കിലും ആക്രോശം തുടരുകയുംവസ്ത്രത്തിൽ കയറി പിടിക്കുകയും ചെയ്തതായി ഇവർ നൽകിയ പരാതിയിൽപറയുന്നു. ട്രെയ്നിലുണ്ടായിരുന്ന ആകെയുള്ള മൂന്ന് യാത്രക്കാർ ഇടപെടുകയോ, ഇയ്യാളെ നിയന്ത്രിക്കുക യോ ചെയ്തില്ലെന്നത് വേദനയുണ്ടാക്കിയതായി പേർവെളിപ്പെടുത്തുവാനാഗ്രഹിക്കാത്ത വിദ്യാർത്ഥിനി പറഞ്ഞു.വിദ്യാർത്ഥിനിയുടെ (മകളുടെ) ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കുവാൻ ഇന്ത്യയിൽ നിന്നും എത്തിയതായിരുന്നു മാതാപിതാക്കൾ. കഴിഞ്ഞ മാസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒക്ടോബർ 12 നാണ് ശിക്ഷ വിധിച്ചത്.മർട്ടനോമ കൗണ്ടി സർക്യൂട്ട് ജഡ്ജിഷെറിൽ പ്രതിക്ക് 3 വർഷത്തെ നല്ല നടപ്പ് ശിക്ഷവിധിച്ചിരുന്നു വെങ്കിലും മറ്റൊരു കേസിൽ പ്രൊബേഷൻ ശിക്ഷ ലംഘിച്ചതിനുംഉൾപ്പെടെ 18 മാസത്തെ ജയിൽ വാസം വിധിക്കുകയായിരുന്നു. ഇന
ഒറിഗൺ: പോർട്ട്ലാന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയുംമാതാപിതാക്കളും ഡൗൺ ടൗണിലൂടെ മാക്സ് ട്രെയ്നിൽ സഞ്ചരിക്കുമ്പോൾക്ലോപ്പ് എന്ന 35 കാരനാണ് ഇവർക്ക് നേരെ വംശീയാധിക്ഷേപം നടത്തിയത്.ആദ്യം ഇവർ ഇതു ഗൗരവമായി കണക്കാക്കിയില്ലെങ്കിലും ആക്രോശം തുടരുകയുംവസ്ത്രത്തിൽ കയറി പിടിക്കുകയും ചെയ്തതായി ഇവർ നൽകിയ പരാതിയിൽപറയുന്നു.
ട്രെയ്നിലുണ്ടായിരുന്ന ആകെയുള്ള മൂന്ന് യാത്രക്കാർ ഇടപെടുകയോ, ഇയ്യാളെ നിയന്ത്രിക്കുക യോ ചെയ്തില്ലെന്നത് വേദനയുണ്ടാക്കിയതായി പേർവെളിപ്പെടുത്തുവാനാഗ്രഹിക്കാത്ത വിദ്യാർത്ഥിനി പറഞ്ഞു.വിദ്യാർത്ഥിനിയുടെ (മകളുടെ) ഗ്രാജുവേഷൻ ചടങ്ങിൽ പങ്കെടുക്കുവാൻ ഇന്ത്യയിൽ നിന്നും എത്തിയതായിരുന്നു മാതാപിതാക്കൾ.
കഴിഞ്ഞ മാസം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഒക്ടോബർ 12 നാണ് ശിക്ഷ വിധിച്ചത്.മർട്ടനോമ കൗണ്ടി സർക്യൂട്ട് ജഡ്ജിഷെറിൽ പ്രതിക്ക് 3 വർഷത്തെ നല്ല നടപ്പ് ശിക്ഷവിധിച്ചിരുന്നു വെങ്കിലും മറ്റൊരു കേസിൽ പ്രൊബേഷൻ ശിക്ഷ ലംഘിച്ചതിനും
ഉൾപ്പെടെ 18 മാസത്തെ ജയിൽ വാസം വിധിക്കുകയായിരുന്നു.
ഇന്ത്യക്കാർക്കെതിരെ നടക്കുന്ന വംശീയാധിഷേപം പലരും ഗൗരവമായിഎടുക്കാത്തതും കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതും കുറ്റകൃത്യങ്ങൾവർദ്ധിക്കുന്നതിന് ഇടയാക്കുന്നുണ്ട്. റിപ്പോർട്ട് ചെയ്താൽപ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനുള്ള കർശന നിയമങ്ങൾ
നിലവിലുണ്ട്.