- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടകയിലെ ക്രിസ്ത്യൻ പള്ളിയിൽ വടിവാളുമായി യുവാവ് അതിക്രമിച്ചുകയറി; പുരോഹിതനെ പിന്തുടർന്നു; സുരക്ഷ ഏർപ്പെടുത്തി
ബെംഗളൂരു: കർണാടകയിലെ ക്രിസ്ത്യൻ പള്ളിയിൽ വടിവാളുമായി ഒരു യുവാവ് അതിക്രമിച്ചു കയറി. പള്ളിയിൽ കയറിയ ഇയാൾ പുരോഹിതനെ പിന്തുടരുകയും ചെയ്തു. ബെലഗാവിയിലെ ക്രിസ്ത്യൻ പള്ളിയിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വടിവാളിന് പുറമെ ഇയാളുടെ കൈയിൽ കയറും ഉണ്ടായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പുരോഹിതനായ ഫ്രാൻസിസ് ഡിസൂസയെ വടിവാളുമായെത്തിയ ആൾ പിന്തുടരുന്നതും പിന്നീട് ഇയാൾ രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.
On Camera, Man Armed With Machete Enters #Karnataka Church, Chases Priest
- NDTV (@ndtv) December 12, 2021
Read more: https://t.co/8BZ6s4nw00 pic.twitter.com/8EYJklQ6BO
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പള്ളിക്ക് സുരക്ഷ ഏർപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.
Next Story