- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാരിയപ്പൻ ഭാര്യയെ വെട്ടിനുറുക്കിയത് സിനിമാ തിയറ്ററിൽ വെച്ച് ആരെയോ നോക്കി ചിരിച്ചതിന്; സിനിമയിൽ കണ്ട വയലൻസ് രംഗങ്ങൾ കൂടി കണ്ടപ്പോൾ എന്തും ചെയ്യാനുള്ള ധൈര്യം കിട്ടി; വീട്ടിലെത്തിയ ശേഷം ചുറ്റിക കൊണ്ട് കന്നിയമ്മാളിനെ തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം കഴുത്തുറത്തു; മണക്കാട്ടെ വീട്ടമ്മയുടെ കൊലപാതകത്തിൽ ഭർത്താവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
തിരുവനന്തപുരം: മണക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സിനിമ കാണുന്നതിനിടെ തീയറ്ററിൽ വച്ച് ആരെയോ നോക്കി ചിരിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് ഭർ്ത്താവായ മാരിയപ്പൻ ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യയെ വെട്ടിനുറുക്കിയത് സിനിമാ തിയറ്ററിൽ വെച്ച് ആരെയോ നോക്കി ചിരിച്ചതിനാണെന്ന് ഭർത്താവ് തന്നെയാണ് വെളിപ്പെടുത്തിയത്. മണക്കാട് മുക്കേക്കാലയ്ക്കൽ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ നമ്പർ 22 വീട്ടിലെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായപ്പോഴാണ് ഭർത്താവ് ഇത്തരമൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. തിയറ്ററിൽ വച്ച് കന്നിയമ്മാൾ ഏതോ പുരുഷനെ നോക്കി ചിരിച്ചുവെന്നും പരസ്പരം നോക്കിയെന്നും ആരോപിച്ച് ഇരുവരും തമ്മിൽ കലഹിച്ചിരുന്നു. സിനിമയിൽ കണ്ട വയലൻസ് രംഗങ്ങൾ കൂടിയായപ്പോൾ മാരിയപ്പന് എന്തു ചെയ്യാനുള്ള ധൈര്യം കിട്ടി. ചുറ്റികകൊണ്ട് കന്നിയമ്മാളിനെ തലയ്ക്കടിച്ചു വ
തിരുവനന്തപുരം: മണക്കാട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. സിനിമ കാണുന്നതിനിടെ തീയറ്ററിൽ വച്ച് ആരെയോ നോക്കി ചിരിച്ചുവെന്ന് കുറ്റപ്പെടുത്തിയാണ് ഭർ്ത്താവായ മാരിയപ്പൻ ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യയെ വെട്ടിനുറുക്കിയത് സിനിമാ തിയറ്ററിൽ വെച്ച് ആരെയോ നോക്കി ചിരിച്ചതിനാണെന്ന് ഭർത്താവ് തന്നെയാണ് വെളിപ്പെടുത്തിയത്.
മണക്കാട് മുക്കേക്കാലയ്ക്കൽ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷൻ നമ്പർ 22 വീട്ടിലെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാളിനെ (45) കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായപ്പോഴാണ് ഭർത്താവ് ഇത്തരമൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.
തിയറ്ററിൽ വച്ച് കന്നിയമ്മാൾ ഏതോ പുരുഷനെ നോക്കി ചിരിച്ചുവെന്നും പരസ്പരം നോക്കിയെന്നും ആരോപിച്ച് ഇരുവരും തമ്മിൽ കലഹിച്ചിരുന്നു. സിനിമയിൽ കണ്ട വയലൻസ് രംഗങ്ങൾ കൂടിയായപ്പോൾ മാരിയപ്പന് എന്തു ചെയ്യാനുള്ള ധൈര്യം കിട്ടി. ചുറ്റികകൊണ്ട് കന്നിയമ്മാളിനെ തലയ്ക്കടിച്ചു വീഴ്‌ത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു. രക്തം ചീറ്റുന്നതും ഭാര്യ പിടയുന്നതുമൊന്നും വകകയ്ക്കാതെ കൊലയ്ക്കുപയോഗിച്ച കത്തിയും ചുറ്റികയും കഴുകി മേശയിൽ സൂക്ഷിച്ചു. തുടർന്ന് രക്തം പുരണ്ട വസ്ത്രങ്ങൾ മാറ്റി കുളിച്ച ശേഷം പുറത്തിറങ്ങി. പേരൂർക്കടയ്ക്ക് സമീപം മൊബൈൽ ഫോൺ എവിടേയ്ക്കോ വലിച്ചെറിഞ്ഞു.
കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേയ്ക്ക് ഒളിവിൽ പോയ മാരിയപ്പനെ തിരുനൽവേലിക്ക് സമീപത്തു നിന്നാണ് പൊലീസ് പിടികൂടിയത്. സ്‌കൂട്ടർ ഉപേക്ഷിച്ച ശേഷം ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് പാലോടും ചെങ്കോട്ടയിലും തുടർന്ന് തെങ്കാശിവഴി ബസിലാണ് തിരുനൽവേലിയിലെത്തിയത്. കയ്യിലെ പണം തീർന്ന് ചുറ്റിത്തിരിയുന്നതിടെ ഉടുമുണ്ടി തൂങ്ങി മരിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ലെന്നും ഇയാൾ പറഞ്ഞു. 'സ്വാമി 2' എന്ന സിനിമയ്ക്കു ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴായിരുന്നു കൊലപാതകം.
കൊലപാതകം നടക്കുമ്പോൾ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. നല്ല മഴപെയ്യുന്ന സമയവുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം മാരിയപ്പൻ വീട്ടിൽ നിന്നും ഇറങ്ങി തന്റെ ടൂവീലറിൽ കയറി പോയി. ഈ സമയം ഇളയ മകൻ മണികണ്ഠൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്നു. അച്ഛൻ വേഗത്തിൽ തന്നെ മറികടന്ന് വണ്ടിയിൽ പോകുന്നത് കണ്ടു. വീട്ടിലെത്തി കോളിങ് ബെൽ അടിച്ചിട്ട് വാതിൽ തുറക്കാത്തതിനാൽ താഴെ താമസിക്കുന്ന വീട്ടുമസ്ഥനോട് മറ്റൊരു തക്കോൽ വാങ്ങി തുറന്ന് അകത്ത് കടന്നു. ഏപ്പോൾ അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു കിടക്കുന്നത് കണ്ടു. തള്ളി തുറക്കാൻ ശ്രമിച്ചിട്ടും നടക്കാതായതോടെ വീണ്ടും വിട്ടുചമസ്ഥനോട് മറ്റൊരു താക്കോൽ വാങ്ങി തുറന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കന്നിയമ്മയെ കാണുന്നത്.
ക്ഷേത്രത്തിൽ ദിവസവും പോകുന്നത് സംബന്ധിച്ച് പലവട്ടം വഴക്കടിച്ചിട്ടുണ്ട്. ദിവസവും ആരെ കാണാനാണ് പോകുന്നത് എന്ന് ചോദിച്ച് പലപ്പോഴും മാനസികമായി ഉപദ്രവിക്കുന്നത് പതിവായിരുന്നു. പരപുരുഷ ബന്ധം ആരോപിച്ച് ദേഹോപദ്രവും ഏൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്നലെ ഇരുവരും നല്ല സ്‌നേഹത്തിലായിരുന്നു പെരുമാറിയിരുന്നത്. മാരിയപ്പന്റെ എം.എ.ടി ടൂ വീലറിലാണ് ഇരുവരും പുറത്ത് പോയത്. സിനിമ കണ്ട ശേഷം കിഴക്കേ കോട്ടയിലെ ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച് പുറത്തിറങ്ങുന്നതും ചിലർ കണ്ടിരുന്നു.
ആക്രികച്ചവടം നടത്തി ജീവിക്കുന്ന മാരിയപ്പനെ പറ്റി നാട്ടുകാർക്കൊക്കെ നല്ല മതിപ്പാണ്. വളരെ നല്ല രീതിയിൽ ജീവിക്കുന്ന കുടുംബമായിരുന്നു ഇവരുടെത്. മദ്യപിക്കും എന്നതൊഴിച്ചാൽ മറ്റ് ദുശീലങ്ങളൊന്നും ഇല്ലായിരുന്നു. വീടുകളിൽ നിന്നും ആക്രി സാധനങ്ങൾ ശേഖരിച്ച് അത് വിറ്റ് കിട്ടുന്ന തുക കൊണ്ടാണ് ജീവിച്ചു പോന്നത്. മാരിയപ്പൻ കൊല ചെയ്തു എന്ന് വിശ്വസിക്കാനാവുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. ഗണേശൻ,മണികണ്ഠൻ,ഗീത. ഗീതയെ തൂത്തുക്കുടിയിൽ തന്നെ വിവാഹം കഴിപ്പിച്ചയച്ചു. മറ്റു രണ്ട് പേരും ബിബിഎയ്ക്കും ബിഎയ്ക്കും പഠിക്കുന്നു.