- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലാഖമാരുടെ കണ്ണീരൊപ്പാൻ ഇനിയും കാത്തിരിക്കണം; നഴ്‌സുമാരുടെ ശമ്പള വർദ്ധനയുടെ കാര്യത്തിൽ തീരുമാനമാകാതെ മുഖ്യമന്ത്രി വിളിച്ച യോഗം അലസി പിരിഞ്ഞു; അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം വർദ്ധന മാത്രമേ അംഗീകരിക്കൂയെന്ന് മാനേജ്മെന്റുകൾക്ക് പിടിവാശി; മിനിമം വേതനത്തിലും തീരുമാനമായില്ല; സർക്കാർ ശക്തമായ നടപടിയെടുക്കണമെന്ന് യുഎൻഎ
തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പള വർദ്ധന നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം അലസി പിരിഞ്ഞു.നഴ്‌സുമാർ ആവശ്യപ്പെട്ട ശമ്പള വർദ്ധന നടപ്പാക്കാനാവില്ലെന്ന് മാനേജ്‌മെന്റുകൾ വ്യക്തമാക്കിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്. നഴ്‌സുമാരുടെ കുറഞ്ഞ വേതനം 20,000 രൂപയാക്കണമെന്ന സർക്കാർ നിർദ്ദേശമാണ് സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടനയായ കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ ഒണേഴ്‌സ് അസോസിയേഷൻ തള്ളിയത്. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം മാത്രമേ വർധിപ്പിക്കാനാകൂ എന്ന് ഉടമകൾ വേതന നിർണയ സമിതിയെ രേഖാമൂലം അറിയിച്ചു. ആശുപത്രി ഉടമകളുടെ ഈ നിലപാടിനെതിരെ നഴ്‌സസ് സംഘടനാ പ്രതിനിധികൾ രംഗത്തെത്തി. വിഷയത്തിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നഴ്‌സുമാരുടെ സംഘടനാ നേതാവ് ജാസ്മിൻ ഷാ പ്രതികരിച്ചു. മാനേജമെന്റുകളുടെ പിടിവാശി ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല ജാസ്മിൻ ഷാ പറഞ്ഞു അതേസമയം മുഖ്യമന്ത്രിയുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ച് തിരികെ ജോലിയിൽ കയറി മാസങ്ങൾ പിന്നിട്ടിട്ടും ശമ്പള വർദ്ധനവ് നടപ്പിലാക്കാത
തിരുവനന്തപുരം: നഴ്‌സുമാരുടെ ശമ്പള വർദ്ധന നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗം അലസി പിരിഞ്ഞു.നഴ്‌സുമാർ ആവശ്യപ്പെട്ട ശമ്പള വർദ്ധന നടപ്പാക്കാനാവില്ലെന്ന് മാനേജ്‌മെന്റുകൾ വ്യക്തമാക്കിയതോടെയാണ് ചർച്ച പരാജയപ്പെട്ടത്.
നഴ്‌സുമാരുടെ കുറഞ്ഞ വേതനം 20,000 രൂപയാക്കണമെന്ന സർക്കാർ നിർദ്ദേശമാണ് സ്വകാര്യ ആശുപത്രി ഉടമകളുടെ സംഘടനയായ കേരളാ പ്രൈവറ്റ് ഹോസ്പിറ്റൽ ഒണേഴ്‌സ് അസോസിയേഷൻ തള്ളിയത്. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം മാത്രമേ വർധിപ്പിക്കാനാകൂ എന്ന് ഉടമകൾ വേതന നിർണയ സമിതിയെ രേഖാമൂലം അറിയിച്ചു.
ആശുപത്രി ഉടമകളുടെ ഈ നിലപാടിനെതിരെ നഴ്‌സസ് സംഘടനാ പ്രതിനിധികൾ രംഗത്തെത്തി. വിഷയത്തിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നഴ്‌സുമാരുടെ സംഘടനാ നേതാവ് ജാസ്മിൻ ഷാ പ്രതികരിച്ചു. മാനേജമെന്റുകളുടെ പിടിവാശി ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ല ജാസ്മിൻ ഷാ പറഞ്ഞു
അതേസമയം മുഖ്യമന്ത്രിയുടെ ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ച് തിരികെ ജോലിയിൽ കയറി മാസങ്ങൾ പിന്നിട്ടിട്ടും ശമ്പള വർദ്ധനവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് നഴ്‌സുമാർ വീണ്ടും സമരത്തിനിറങ്ങാൻ തയ്യാറെടുക്കുകയാണ്. ഇത് സംബന്ധിച്ച് നഴ്‌സിങ് സംഘടനകൾ വ്യക്തമായ സൂചനകൾ നൽകി കഴിഞ്ഞ സമയത്താണ് പുതിയ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ശമ്പള വർദ്ധനവ് നടപ്പിലാക്കാൻ താമസിക്കുന്നത് നഴ്‌സുമാരെ കടുത്ത സംഘർഷത്തിലാക്കിയിട്ടുണ്ട്.
സമരത്തിനിറങ്ങിയ നഴ്‌സുമാർക്കെതിരെ കടുത്ത നടപടികളാണ് ആശുപത്രി മാനേജ്‌മെന്റുകൾ സ്വീകരിച്ചിരിക്കുന്നത്. പിരിച്ചു വിടലും തരം താഴ്‌ത്തലും അടക്കം മാനേജ്‌മെന്റിൽ നിന്നും കടുത്ത നടപടികൾ നേരിടുമ്പോൾ ശമ്പള വർദ്ധന ലഭിക്കാത്തതും നഴ്‌സുമാരിൽ കടുത്ത നിരാശയ്ക്ക് ഇടയാക്കിയിട്ടുണ്ട്.ജൂലൈ 20നു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ 50 കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാർക്ക് 20,000 രൂപ ശമ്പളം തീരുമാനിച്ചിരുന്നു. സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത ശമ്പളമാണ് ഇത്. ഇതിൽ കൂടുതൽ കിടക്കകളുള്ള ആശുപത്രികളിലെ നഴ്‌സുമാർക്കു ശമ്പളം നിശ്ചയിക്കാൻ ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചു. ഈ സമിതിയും സുപ്രീംകോടതി നിർദ്ദേശിച്ച ശമ്പളമാണു ശുപാർശ ചെയ്തിരിക്കുന്നത്.
ഇതനുസരിച്ച് 50 മുതൽ 100 വരെ കിടക്കകൾ 20,900 രൂപ. 100 മുതൽ 200 വരെ കിടക്കകൾ 25,500 രൂപ, 200നു മുകളിൽ കിടക്കകൾ 27,800 രൂപ എന്നിങ്ങനെ ശമ്പളം നൽകണം. ഈ റിപ്പോർട്ട് അനുസരിച്ചു സെപ്റ്റംബർ 25നു വ്യവസായ ബന്ധസമിതി യോഗം ചേർന്നുവെങ്കിലും തീരുമാനം എടുത്തില്ല. നഴ്‌സ് ഒഴികെയുള്ള 171 തസ്തികകളിലെ ശമ്പളം ആദ്യം തീരുമാനിക്കണമെന്നു മാനേജ്‌മെന്റ് പ്രതിനിധികൾ ആവശ്യപ്പെട്ടു.
ജൂലൈ 10നു വ്യവസായബന്ധസമിതി യോഗത്തിൽ അടിസ്ഥാന ജീവനക്കാർക്ക് 15,640 രൂപ ശമ്പളം നിശ്ചയിച്ചിരുന്നു. ശേഷിക്കുന്ന 170 തസ്തികകളിൽ ശമ്പളം നിർണയിച്ചശേഷം നഴ്‌സുമാരുടെ വിഷയം പരിഗണിച്ചാൽ മതിയെന്ന നിലപാടിലാണു മാനേജ്‌മെന്റുകൾ. അടിസ്ഥാന ജീവനക്കാരുടെ ശമ്പളത്തിൽ നിന്നു മുകളിലേക്കുള്ള തസ്തികകളിൽ ശമ്പളം നിശ്ചയിക്കണം.എന്നാൽ സർക്കാരിന്റെ പുതിയ തൊഴിൽനയപ്രകാരം എല്ലാ തൊഴിൽമേഖലയിലും കുറഞ്ഞ ശമ്പളം 18,000 രൂപയാണ്. ആശുപത്രികളിലെ അടിസ്ഥാന ജീവനക്കാർക്ക് ഇത്രയും ശമ്പളം നൽകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.