- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മനാമ സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികൾക്കും വിതരണക്കാർക്കും ഐഡി കാർഡ് നിർബന്ധമാക്കും; ഫ്രീവിസക്കാർക്കെതിരെ കർശന നടപടിയുമായി അധികൃതർ
മനാമ: മനാമ സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികൾക്കും വിതരണക്കാർക്കും ഐഡി കാർഡ് നിർബന്ധമാക്കുന്നതുൾപ്പെടെ ഫ്രീവിസക്കാർക്കെതിരെ മനാമ സെൻട്രൽ മാർക്കറ്റിൽ കർശനമായ പുതിയ നടപടി വരുന്നു. കൂടാതെ പ്രധാന സേവന മേഖലകൾ ബഹ്‌റിൻ സ്വദേശികൾക്കായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതായും സൂചനയുണ്ട്. സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികളും സ്‌പോൺസർമാരും ഉടൻ അവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് വർക്‌സ്, മുൻസിപ്പാലിറ്റീസ് ആൻഡ് അർബൻ പ്‌ളാനിങ് അഫയേഴ്‌സ് മന്ത്രാലയത്തോടാവശ്യപ്പെട്ടു. മത്സ്യം നന്നാക്കൽ, വീൽ ബാരോ സേവനം തുടങ്ങിയ ജോലികളാണ് ബഹ്‌റൈനികൾക്ക് മാത്രമായി ചുരുക്കുന്നത്. ധാരാളം ബഹ്‌റൈനികൾ ഈ ജോലികൾ ചെയ്യാൻ തയാറായി വരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.പ്രവാസികൾ കുറഞ്ഞ വിലക്ക് സാധനങ്ങൾ വിൽക്കുകയും സേവനങ്ങൾ നൽകുകയും ചെയ്യുന്നത് മൂലം നിരവധി സ്വദേശികൾ തൊഴിൽപ്രതിസന്ധി അനുഭവിക്കുന്നതായി നിരന്തരം പരാതിയുണ്ട്. ഐ.ഡി കാർഡ് വരുന്നതോടെ ഈ അവസ്ഥ പരിഹരിക്കാനും അധികൃതർക്ക് കൃത്യമായ വിവരങ്
മനാമ: മനാമ സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികൾക്കും വിതരണക്കാർക്കും ഐഡി കാർഡ് നിർബന്ധമാക്കുന്നതുൾപ്പെടെ ഫ്രീവിസക്കാർക്കെതിരെ മനാമ സെൻട്രൽ മാർക്കറ്റിൽ കർശനമായ പുതിയ നടപടി വരുന്നു. കൂടാതെ പ്രധാന സേവന മേഖലകൾ ബഹ്‌റിൻ സ്വദേശികൾക്കായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതായും സൂചനയുണ്ട്.
സെൻട്രൽ മാർക്കറ്റിലെ തൊഴിലാളികളും സ്‌പോൺസർമാരും ഉടൻ അവരുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കാപിറ്റൽ ട്രസ്റ്റീസ് ബോർഡ് വർക്‌സ്, മുൻസിപ്പാലിറ്റീസ് ആൻഡ് അർബൻ പ്‌ളാനിങ് അഫയേഴ്‌സ് മന്ത്രാലയത്തോടാവശ്യപ്പെട്ടു.
മത്സ്യം നന്നാക്കൽ, വീൽ ബാരോ സേവനം തുടങ്ങിയ ജോലികളാണ് ബഹ്‌റൈനികൾക്ക് മാത്രമായി ചുരുക്കുന്നത്. ധാരാളം ബഹ്‌റൈനികൾ ഈ ജോലികൾ ചെയ്യാൻ തയാറായി വരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.പ്രവാസികൾ കുറഞ്ഞ വിലക്ക് സാധനങ്ങൾ വിൽക്കുകയും സേവനങ്ങൾ നൽകുകയും ചെയ്യുന്നത് മൂലം നിരവധി സ്വദേശികൾ തൊഴിൽപ്രതിസന്ധി അനുഭവിക്കുന്നതായി നിരന്തരം പരാതിയുണ്ട്.
ഐ.ഡി കാർഡ് വരുന്നതോടെ ഈ അവസ്ഥ പരിഹരിക്കാനും അധികൃതർക്ക് കൃത്യമായ വിവരങ്ങൾ സൂക്ഷിക്കാനും സാധിക്കും. മാർക്കറ്റിലെ വ്യാപാരികളും തൊഴിലാളികളും വിതരണക്കാരും രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കി ഐ.ഡി കാർഡുകൾ കൈപറ്റണം.