- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവുമായി മണപ്പുറം ഫൗണ്ടേഷൻ
തൃശൂർ: സി.എം.എ ഫൈനലിൽ അഖിലേന്ത്യാ തലത്തിൽ മികച്ച വിജയം നേടിയ മണപ്പുറം മാ ക്യാമ്പസ് ഇൻസ്റ്റിറ്റ്യൂട്ടിലെ 35 വിദ്യാർത്ഥികളെ മണപ്പുറം ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാർ ക്യാഷ് പ്രൈസും, പ്രശസ്തി പത്രവും നൽകി അനുമോദിച്ചു. കേരള തലത്തിൽ ഒന്നാം റാങ്കും അഖിലേന്ത്യാ തലത്തിൽ 29ാം റാങ്കും കരസ്ഥമാക്കിയ ശ്രീലിമ എസിന് ക്യാഷ് അവാർഡും പ്രത്യേക പുരസ്‌കാരവും നൽകി അഭിനന്ദിച്ചു. മണപ്പുറം സരോജിനി പത്മനാഭൻ ഹാളിൽ നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ് അധ്യക്ഷത വഹിച്ചു.
ഭോപ്പാലിൽ നടന്ന ജൂനിയർ ഫെഡറേഷൻ നാഷണൽ മീറ്റിലും, കാലിക്കറ്റ് യൂണിവേഴ്സിറ്റി സൗത്ത് സോൺ മീറ്റിലും നാട്ടിക സ്പോർട്സ് അക്കാദമിയിൽ നിന്നും മികവ് തെളിയിച്ച അത്‌ലറ്റുകളെ ചടങ്ങിൽ മണപ്പുറം ജൂവലേഴ്സ് മാനേജിങ് ഡയറക്ടർ സുഷമാ നന്ദകുമാർ ആദരിച്ചു. മാഫിറ്റ് ബാഡ്മിന്റൺ അക്കാദമിയിൽ നിന്നും സംസ്ഥാനതല മത്സരങ്ങളിൽ വിവിധ കാറ്റഗറികളിലായി മികവ് തെളിയിച്ച ബാഡ്മിന്റൺ താരങ്ങളെയും ശനിയാഴ്ച നടന്ന ചടങ്ങിൽ മണപ്പുറം ഫൗണ്ടേഷൻ ആദരിച്ചു.
നാല് സ്വർണവും രണ്ട് വെള്ളിയും നേടി വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൻസി സോജൻ, രണ്ട് സ്വർണവും ഒരു വെള്ളിയും നേടി വേൾഡ് യൂണിവേഴ്സിറ്റി മത്സരത്തിലേക് തിരഞ്ഞെടുക്കപ്പെട്ട അഞ്ജലി പി.ഡി, ഒരു സ്വർണവും, രണ്ട് വെങ്കലവും നേടിയ ആൻ റോസ് ടോമി, ഒരു സ്വർണവും രണ്ടു വെള്ളിയും നേടിയ ശിവപ്രിയ, ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയ അതുല്യ പി.എ, ഒരു വെള്ളി നേടിയ അഞ്ജലി ഇ.എസ് എന്നിവരെയും കേരളത്തിലെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത കാറ്റഗറികളിൽ മികവ് തെളിയിച്ച മാഫിറ്റ് ബാഡ്മിന്റൺ അക്കാദമിയിലെ താരങ്ങളായ മിൻഹാജ്, റോഷൻ, അരുൺദേവ്, വിജയ്പ്രസാദ്, സാക്കിർ, ഫൗഷാദ്, വിവേക്, സുധീഷ് എന്നിവരേയും അനുമോദിച്ചു.
മണപ്പുറം അക്കാദമി പ്രഫഷണൽ എഡ്യൂക്കേഷൻ ഡയറക്ടർ രാമസുബ്രമണ്യൻ ടി എൻ, മണപ്പുറം അക്കാദമിക്‌സ് ഡയറക്ടർ ഡോ ഷാജി മാത്യു, മാഫിറ്റ് ട്രെയിനർ മുഹമ്മദ് സാജിർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.