- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസുകാരൻ മരിച്ചു; അപകടം നടന്നത് വിഷു ആഘോഷം കഴിഞ്ഞ് മടങ്ങവേ
ഫുജൈറ: മലയാളി കുടുംബം സഞ്ചരിച്ച വാഹനം പാലത്തിൽ നിന്ന് വീണ് മറിഞ്ഞ് ഒമ്പത് വയസ്സുകാരൻ മരിച്ചു. കണ്ണൂർ കല്ല്യാട് സ്വദേശികളായ ശ്രീകുമാർ കുന്നുമ്മൽനീതു ദമ്പതിമാരുടെ മകൻ മാനസ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാർ (42), നീതു, ഇളയ മകൾ എന്നിവരെ ഫുജൈറ മാനസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് സ്വദേശിയും ഷാർജ സെയ്ഫ് സോണിലെ ഒരു സ്വകാര്യ മറൈൻ കമ്പനിയിലെ എഞ്ചിനീയറുമായ ശ്രീകുമാറും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഫുജൈറ ടൗണിൽ നിന്നും ഏതാണ്ട് 16 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായ പരുക്ക് പറ്റിയ ഇവരെ ഫുജൈറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും 10 വയസ്സുള്ള മകൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. ശ്രീകുമാറിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവം അറിഞ്ഞ് കമ്പനി ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ഫുജൈറയിൽ എത്തിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുട്ടിയുടെ മൃതശരീരം നാട്
ഫുജൈറ: മലയാളി കുടുംബം സഞ്ചരിച്ച വാഹനം പാലത്തിൽ നിന്ന് വീണ് മറിഞ്ഞ് ഒമ്പത് വയസ്സുകാരൻ മരിച്ചു. കണ്ണൂർ കല്ല്യാട് സ്വദേശികളായ ശ്രീകുമാർ കുന്നുമ്മൽനീതു ദമ്പതിമാരുടെ മകൻ മാനസ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാർ (42), നീതു, ഇളയ മകൾ എന്നിവരെ ഫുജൈറ മാനസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോഴിക്കോട് സ്വദേശിയും ഷാർജ സെയ്ഫ് സോണിലെ ഒരു സ്വകാര്യ മറൈൻ കമ്പനിയിലെ എഞ്ചിനീയറുമായ ശ്രീകുമാറും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ഫുജൈറ
ടൗണിൽ നിന്നും ഏതാണ്ട് 16 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായ പരുക്ക് പറ്റിയ ഇവരെ ഫുജൈറ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും 10 വയസ്സുള്ള മകൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ശ്രീകുമാറിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവം അറിഞ്ഞ് കമ്പനി ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ഫുജൈറയിൽ എത്തിയിട്ടുണ്ട്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി കുട്ടിയുടെ മൃതശരീരം നാട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം. ശ്രീകുമാറിന്റെ ഏഴു വയസ്സുള്ള മകളും ഭാര്യയും ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്