- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിയിടത്തിൽ കാട്ടുപന്നി ശല്യമെന്നും തോക്ക് ആവശ്യമെന്നും പറഞ്ഞ് ബീഹാറിൽ; നൽകിയത് പ്രഹര ശേഷി കൂടുതലുള്ള 13 റൗണ്ട് വെടിയുതിർക്കാൻ കഴിയുന്ന തോക്ക്; ഇനി അന്വേഷണം ആ ചിത്രത്തിന് പിന്നിലെ ഗൂഢാലോചനയിലേക്ക്; മാനസാ കൊലയിൽ കരുതലോടെ പൊലീസ്
കോതമംഗലം:ഡെന്റൽ ഹൗസ് സർജൻ പി.വി.മാനസയെ വെടിവച്ചുകൊന്നു സ്വയം ജീവനൊടുക്കാൻ ഉപയോഗിച്ച തോക്ക് രാഖിൽ വാങ്ങിയത് കാട്ടുമൃഗങ്ങളെ വേട്ടായാടാനെന്നു ധരിപ്പിച്ചാണെന്നു മൊഴി. 13 റൗണ്ട് നിറയൊഴിക്കാവുന്ന തോക്കാണു കൊലപാതകത്തിന് ഉപയോഗിച്ചത്. ബിഹാർ മുൻഗർ പർസന്തോ സ്വദേശി സോനുകുമാർ മോദി (22), ഇടനിലക്കാരനായ മനീഷ് കുമാർ വർമ (21) എന്നിവരാണു ഈ മൊഴി നൽകിയത്.
നെല്ലിക്കുഴി ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി.മാനസയെ വെടിവച്ചു കൊലപ്പെടുത്തി രഖിൽ ജീവനൊടുക്കിയ സംഭവത്തിൽ, തോക്ക് കൈമാറിയ കേസിലെ പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്്. ഇവരെ മൂവാറ്റുപുഴ സബ് ജയിലിൽ പ്രവേശിപ്പിക്കുന്നതിനു മുൻപു നിരീക്ഷണത്തിനായി കാക്കനാട് കോവിഡ് സെന്ററിലേക്ക് അയച്ചു. കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും.
രാഖിലിന്റെ കണ്ണൂരിലെ കൃഷിയിടത്തിൽ കാട്ടുപന്നി ഉൾപ്പെടെ മൃഗങ്ങളുടെ ശല്യമാണെന്നും ഇവയെ നേരിടാൻ തോക്ക് ആവശ്യമുണ്ടെന്നും പറഞ്ഞാണു രഖിൽ ഇവരെ സമീപിച്ചത്. ഇതിനാലാണു കൂടുതൽ നിറയൊഴിക്കാവുന്നതും പ്രഹരശേഷി കൂടിയതുമായ തോക്ക് നൽകിയതെന്നും പറയുന്നു. 13 റൗണ്ട് നിറയൊഴിക്കാവുന്ന തോക്കാണു കൊലപാതകത്തിന് ഉപയോഗിച്ചത്.
ലൈസൻസ് ഇല്ലാത്ത തോക്ക് കൈവശം വച്ചു, വിൽപന നടത്തി, മുദ്ര ഇല്ലാത്ത തോക്ക് കൈവശം വച്ചു തുടങ്ങിയ കുറ്റങ്ങളാണ് ബീഹാറുകാർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഞായർ രാത്രിയാണു പ്രതികളെ കോതമംഗലത്തെത്തിച്ചത്. പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തിയിട്ടുണ്ട്.
ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകി. പ്രതികളുടെ മൊബൈൽ നിന്നും കേരളത്തിലേക്ക് നിരന്തരം ഫോൺ വന്നതായും പൊലീസ് കണ്ടെത്തി. പിടിയിലായ സോനുകുമാർ മോദി കേരളത്തിലേക്ക് തോക്ക് എത്തിക്കുന്ന മുഖ്യ കണ്ണിയാണ്.
രാഖിൽ ഇവരെക്കുറിച്ച് അറിയുന്നത് ഇതര സംസ്ഥാന തൊഴിലാളികളിലൂടെ ആണെന്നാണ് പൊലീസ് നിഗമനം. രാഖിലിന്റെ സുഹൃത്ത് ആദിത്യനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും. മാനസയെ കൊല്ലാനുറച്ചായിരുന്നു രാഖിൽ തോക്ക് വാങ്ങിയത്. അതിന് ശേഷം മാനസയെ അപമാനിക്കാനും ശ്രമം നടത്തി. ഇതിന് വേണ്ടിയാണ് കൊച്ചിയിലെ ഹോട്ടലിന്റെ റിവ്യൂവിൽ മാനസയുമായുള്ള ചിത്രം പോസ്റ്റ് ചെയ്തത്.
ഈ ചിത്രത്തിന് പിന്നിലെ കഥയാണ് പൊലീസ് ഇനി അന്വേഷിക്കുക. ആദിത്യയെ ചോദ്യം ചെയ്യുന്നതും അതിന് വേണ്ടിയാകും. ഈ ചിത്രത്തിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താനാണ് പൊലീസ് ശ്രമം.
മറുനാടന് മലയാളി ബ്യൂറോ