- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോക്കു വാങ്ങുന്നതിനുള്ള രാഹിലിന്റെ യാത്രയുടെ റൂട്ടുമാപ്പ് ആദിത്യത്തിന്റെ സഹായത്തോടെ തയ്യാറാക്കും; കേരളത്തിലേക്കു തോക്ക് എത്തുന്ന ബീഹാർ വഴി കണ്ടെത്താനുറച്ച് പൊലീസ്; മാനസയെ വെടിവച്ചിട്ട് ശേഷം ആത്മഹത്യ ചെയ്ത രാഹിലിന് 'തോക്ക്' കിട്ടിയതിന് ആദിത്യൻ സാക്ഷി; വീണ്ടും ബീഹാറിലേക്ക് അന്വേഷണം
കോതമംഗലം;മുൻവൈരാഗ്യത്തിന്റെ പേരിൽ ഡെന്റൽ കോളേജ് വിദ്യാർത്ഥിനി മാനസയെ നെല്ലിക്കുഴയിലെ താമസ്ഥലത്തെത്തി വെടിവച്ചിട്ട ശേഷം നാട്ടുകാരൻ കൂടിയായ രാഹിൽ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിലെ ' ബിഹാർ കണക്ഷന്റെ' ചുരുൾ നിവർത്താൻ പൊലീസ് നീക്കം സജീവം.
കേസിൽ രാഹിലിന്റെ സുഹൃത്തായ കണ്ണൂർ ഇളയാവൂർ കണ്ണുംപേത്ത് ആദിത്യനെ(27) ഇന്നലെ കോതമംഗലം പൊലീസ് അറസ്റ്റുചെയ്തിരുന്നു. തോക്ക് സംഘടിപ്പിക്കാൻ രാഹിൽ നടത്തിയ ബിഹാർ യാത്രയിൽ ആദിത്യനുമുണ്ടായിരുന്നെന്നാണ് പൊലീസ് കണ്ടെത്തൽ. രാഹിൽ തോക്കു വാങ്ങിയതും വെടുവയ്ക്കാൻ പരിശീലനം നേടിയതും ബിഹാറിൽ നിന്നാണെന്ന് അന്വേഷണ സംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
രഹിലിന് കള്ളത്തോക്കുകൾ ലഭിക്കുന്നതിന് വഴിയൊരുക്കിയ ബിഹാർ സ്വദേശികളായ സോനുകുമാറിനെയും ടാക്സി ഡ്രൈവർ മനീഷ്‌കുമാർ വർമ്മയെയും കോതമംഗലം പൊലീസ് ഇവരുടെ നാട്ടിലെത്തി തന്ത്രപരമായി പിടികൂടിയിരുന്നു. തോക്കു വeങ്ങാൻ ഇടനിലക്കാരനായി പ്രവർത്തിച്ചതും പരിശീലനം നൽകാൻ നേതൃത്വം നൽകിയതും സോനുകുമാറാണെന്നും ടാക്്സി ഡ്രൈവറായ മനീഷ്‌കുമാർ വർമ്മയാണ് സോനുകുമാറിനെ രാഹിലിന് പരിചയപ്പെടുത്തിയതെന്നുമാണ് പൊലീസ് അനുമാനം.
തോക്കിൽ വെടിയുണ്ട നിറയ്ക്കാനും വെടിയുതിർക്കാനുമുള്ള പരിശീലനം തങ്ങൾ നൽകിയെന്ന തരത്തിൽ ഇവർ ഇരുവരും പൊലീസിന് കുറ്റസമ്മതമൊഴിയും നൽകിയിട്ടുണ്ട്്.രാഹിൽ ഇവർക്കൊപ്പം സഞ്ചരിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഒരു കാറിൽ രാഹിലും അറസ്റ്റിലായ ബിഹാർ സ്വദേശികളും സഞ്ചരിക്കുന്ന ചിത്രമാണ് പ്രചരിച്ചിരുന്നത്.
ഗുണ നിലവാരമുള്ള കള്ള തോക്കുകൾ ബിഹാറിൽ ലഭിക്കുന്ന സ്ഥലങ്ങളെകുറിച്ച് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളിൽ നിന്നാണ് രഹലിന് വിവരം ലഭിച്ചതെന്നാണ് പൊലീസ് അനുമാനം. മനീഷ്‌കുമാറിനെ പരിചയപ്പെട്ട രഹൽ ഇയാൾ വഴി സോനുകുമാറിനെക്കുറിച്ചറിയുകയും 35000 രൂപക്ക് തോക്ക് കരസ്ഥമാക്കുകയായിരുന്നെന്നുമാണ് ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.
തോക്കു വാങ്ങുന്നതിനുള്ള രാഹിലിന്റെ യാത്രയുടെ റൂട്ടുമാപ്പ് ആദിത്യത്തിന്റെ സഹായത്തോടെ തയ്യാറാക്കാൻ കഴിയുമെന്നും ഇതുവഴി സംഭവത്തിൽ പ്രതികളുടെ ഭാഗത്തുനിന്നുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നുമാണ് അന്വേഷകസംഘത്തിന്റെ പ്രതീക്ഷ.ഗൂഢാലോചന ,ആയുധനിരോധനനിയമലംഘനം എന്നീകുറ്റങ്ങൾ ആദിത്യന്റെ പേരിൽ ചുമത്തിയിട്ടുണ്ട്.നാലംഗപൊലീസ് സംഘമാണ് ആദിത്യനെയും കൊണ്ട് ബിഹാറിന് തിരിച്ചിട്ടുള്ളത്.ആദിത്യനടക്കം നിലവിൽ കേസിൽ മൂന്നുപേർ അറസ്റ്റിലായിട്ടുണ്ട്.
മറുനാടന് മലയാളി ലേഖകന്.