- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസയോടുള്ള ഭ്രാന്തമായ പ്രണയത്താൽ പക പെരുകുമ്പോഴും ഒന്നും ആരുമറിയാതെ സൂക്ഷിച്ചു; ഒരുമാസമായി എന്നും രാവിലെ പുറത്തുപോയാൽ റൂമിൽ മടങ്ങി എത്തുന്നത് വൈകുന്നേരത്തോടെ; പെൺകുട്ടി അറിയാതെ സദാസമയവും നിരീക്ഷണം; അടിക്കടി താമസസ്ഥലത്ത് നിന്ന് മുങ്ങും; പ്രണയിനിയെ വകവരുത്താൻ എപ്പോഴും പിസ്റ്റൾ സൂക്ഷിക്കുന്ന ബാഗ് കൈയിൽ; രാഗിൽ കൊലയും ആത്മഹത്യയും പ്ലാൻ ചെയ്തത് ഇങ്ങനെ
കോതമംഗലം: മാനസയെ കൊല്ലാൻ രാഗിൽ പിസ്റ്റൾ സൂക്ഷിച്ചത് കൈയിൽ കരുതിയിരുന്ന ബാഗിലെന്ന് സൂചന. കൊലയും ആത്മഹത്യയും മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നെന്നും മുന്നൊരുക്കങ്ങൾ രഹസ്യമായി നടത്തിയെന്നും വെളിപ്പെടുത്തൽ. കഴിഞ്ഞ 4-നാണ് രാഹിൽ നെല്ലിക്കുഴിയിൽ ഇന്ദിരാഗാന്ധി കോളേജിനടുത്ത് മാനസ താമസിച്ചിരുന്ന വീട്ടിൽ നിന്നും കഷ്ടി 50 മീറ്ററോളം അകലെ മുറിയെടുത്ത് താമസമാരംഭിച്ചത്. രാവിലെ 8.30 തോടെ പുറത്തുപോകുന്ന രാഗിൽ വൈകിട്ടാണ് മുറിയിൽ മടങ്ങിയെത്തിയിരുന്നത്.
മുറിക്ക് പുറത്തിറങ്ങുമ്പോൾ ഒരു ചെറിയ ബാഗ് ഇയാളുടെ കൈവശമുണ്ടായിരുന്നെന്ന് സമീപത്തെ താമസക്കാർ പറഞ്ഞതായുള്ള വിവരവും പുറത്തുവരുന്നുണ്ട്. കൈയിൽ കരുതിയിരുന്ന ബാഗിലായിരിക്കാം ഇന്ന് വെടിവയ്ക്കാൻ ഉപയോഗിച്ച പിസ്റ്റൾ രാഗിൽ സൂക്ഷിച്ചിരുന്നതെന്നാണ് പരക്കെയുള്ള സംശയം.
ഇതോടൊപ്പം തന്നെ മാനസയുടെ താമസ്ഥലത്തെയും പോക്കുവരവുകളെയും കുറിച്ച് കൃത്യമായ വിവരങ്ങൾ ഇയാൾ ശേഖരിച്ചിരുന്നു. മാനസയുടെ താമസ്ഥലത്തിന് മുന്നിലെ റോഡിലൂടെ രാഗിൽ പലവട്ടം ദിവസവും സഞ്ചരിച്ചിരുന്നെന്ന വിവരമാണ് നാട്ടുകാരുടെ ഈ നിഗമനത്തിന് കാരണം.
കൂട്ടുകാരികൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന സമയത്താണ് മാനസയുടെ താമസസ്ഥലത്ത് രാഗിൽ പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത്. യാളെ കണ്ടതോടെ മാനസയുടെ മുഖത്ത് ദേഷ്യഭാവം ദൃശ്യമായി. നീയെന്തിനാ ഇവിടെ വന്നതെന്ന് ഉച്ചത്തിൽ ചോദിച്ചെന്നും ഒപ്പമുണ്ടായിരുന്ന കൂട്ടുകാരികൾ പറയുന്നു. കൂട്ടുകാരികളുടെ മുമ്പിൽ നിന്നും ബലംപ്രയോഗിച്ചാണ് രാഗിൽ മാനസയെ സമീപത്തെ തുറന്നുകിടന്ന മുറിയിലേക്ക് കയറ്റിയത്. ിന്നാലെ വാതിലടച്ചു. നിമിഷങ്ങൾക്കുള്ളിൽ വെടിശബ്ദം പുറത്തുകേട്ടു.
തൊട്ടടുത്തായിരുന്നു കെട്ടിടം ഉടമയുടെ കുടംബം താമസിച്ചിരുന്നത്. ഇവരാണ് ആദ്യം വെടിശബ്ദം കേട്ട മുറിയുടെ ഭാഗത്തേയ്ക്ക് ഓടിയെത്തിയത്. ഈ സമയം മാനസയുടെ കൂട്ടുകാരികൾ വല്ലാത്ത ഭയപ്പാടിലായിരുന്നു. രാഗിൽ മാനസയെ മുറിക്കത്തേയ്ക്ക് വലിച്ചുകയറ്റിയെന്നും തുടർന്ന് മുറി അകത്തുനിന്നും കുറ്റിയിട്ടെന്നും കേട്ടതോടെ ഓടിയെത്തിയവർ മുറി തുറക്കാനുള്ള ശ്രമമായി. മുട്ടിവിളിച്ചിട്ടും രക്ഷയില്ലെന്ന് കണ്ടതോടെ ഇവർ മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചു. മുറിക്കകത്തുകണ്ട കാഴ്ച ഇവരെ വല്ലാതെ ഭീതിപ്പെടുത്തി. പിന്നാലെ കൂട്ടക്കരച്ചിലായി.
്‌രക്തത്തിൽ കുളിച്ച്, മരണവെപ്രാളത്തിൽ പിടയുന്ന മാനസയെയും രാഗിലിനെയും മുറിയിൽ കണ്ടതോടെ എന്തു ചെയ്യണമെന്ന് അറിയാതെ ഇവർ പകച്ചു. നിലവിളിയും ഒച്ചപ്പാടും കേട്ട് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരിൽ ചിലരും പാഞ്ഞെത്തി. അപ്പോഴും ഇരുവരുടെയും പിടച്ചിൽ നിലച്ചിരുന്നില്ല. ഉടൻ ഇരുവരെയും ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ എത്തിക്കാനുള്ള നീക്കമായി. വീടിനുമുന്നിൽ നിർത്തിയ ഓട്ടോയിലേക്ക് ഇരുവരെയും എടുത്തു നീക്കുമ്പോഴും വെടിയേറ്റ മുറിവിൽ നിന്നും രക്തം ചീറ്റിയൊഴുകുന്നുണ്ടായിരുന്നു. മുറ്റത്ത് ഗെയിറ്റിന് മുന്നിൽ രക്തം തളംകെട്ടി കിടന്നിരുന്നു.
ഇരുവരുടെയും മരണം ആശുപത്രിയിലേക്കുള്ള യാത്രക്കിടെയായിരുന്നെന്നാണ് അറിയുന്നത്. രാഗിലിന്റെ വരവും തുടർന്നുനടന്ന സംഭവങ്ങളും സംബന്ധിച്ച് മാനസയുടെ കൂട്ടുകാരികളിൽ നിന്നും പൊലീസ് വിശദമായി മൊഴിയെടുക്കുന്നുണ്ട്. കോതമംഗലം മാർബസേലിയോസ് ആശുപത്രി മോർച്ചറിയിലാണ് ഇരുവരുടെയും മൃതദ്ദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ ഇൻക്വസ്റ്റ് നടക്കും.
പ്ലൈവൂഡ് വിതരണക്കാരനാണന്ന് വിശ്വസിപ്പിച്ചാണ് രാഗിൽ കെട്ടിടഉടമയിൽ നിന്നും മുറി തരപ്പെടുത്തിയതെന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഒരാഴ്ചയോളം കെട്ടിട ഉടമയോടോ അടുപ്പക്കാരോടൊ പറയാതെ രാഗിൽ താമസസ്ഥലത്തുനിന്നും വിട്ടുനിന്നെന്നുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. തിരിച്ചെത്തുമ്പോൾ ചോദിച്ചവരോടെല്ലാം മാറിനിൽക്കേണ്ടിവന്നത് ജോലിയുടെ ആവശ്യാർത്ഥമാണെന്നായിരുന്നു രാഗിലിന്റെ മറുപടി.ഈ അപ്രതീക്ഷിത 'മുങ്ങ'ലിനുപിന്നിലെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നെന്ന് കണ്ടെത്തുന്നതിന് പൊലീസിന്റെ ഭാഗത്തുനിന്നം നീക്കം ആരംഭിച്ചിട്ടുണ്ട്.
ഒത്തുതീർപ്പെന്ന മിഥ്യ
കണ്ണൂരിൽ മാനസയുടെയും രാഗിലിന്റെയും വീട്ടുകാർ തമ്മിലുണ്ടായ പ്രശ്നങ്ങൾ പൊലീസ് ഇടപെടലിൽ എത്തിയതായി അറിഞ്ഞിരുന്നെന്നും ഇതോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ചിരുന്നതായി കരുതിയിരുന്നെന്നും ഇപ്പോൾ ഇരുവരുടെയും മരണത്തിൽ കലാശിച്ച സംഭവ പരമ്പരകകൾ വല്ലാതെ ഞെട്ടിച്ചിരിക്കുകയാണെന്നും ഇന്ദിരാഗാന്ധി കോളേജ് നടത്തിപ്പിന്റെ മുഖ്യചുമതലക്കാരനായ കെ എം പരിത് വ്യക്തമാക്കി.
കണ്ണൂർ ഡിവൈഎസ്‌പിയുടെ മുൻപിൽ വച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയിരുന്നുന്നെന്നാണ് അറിഞ്ഞ വിവരം.തങ്ങൾ തമ്മിൽ ഇനിയൊരുബന്ധവും ഉണ്ടാവില്ലന്ന് ഇവർ വീട്ടുകാരുടെയും പൊലീസിന്റെയും മുന്നിൽ പരസ്പരം സമ്മതിച്ചിരുന്നു.എന്നാൽ ഇത് പൂർണ്ണമായും ശരിയായിരുന്നില്ലന്ന് സുഹൃത്തുക്കളിൽ നിന്നും പിന്നീട് അറിഞ്ഞു.മാനസ വളരെ സൗമ്യയായ പെൺകുട്ടിയായിരുന്നു.ഈ കുട്ടിയുടെ വീട്ടിൽ നിന്ന് ഈ വിഷയത്തിൽ പരാതിയുമായി ആരും സമീപിച്ചിട്ടില്ല.ഒന്നര മാസം കൂട്ി പിന്നിട്ടാൽ മാനസയുടെ പഠനം പൂർത്തിയാവുമായിരുന്നു.അദ്ദേഹം വ്യക്തമാക്കി.
ഇന്ന് വൈകിട്ട് 3.15 ഓടെയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജ് വിദ്യാർത്ഥിനിയായ മാനസ കൊല്ലപ്പെടുന്നത്.കോളജിനോട് ചേർന്ന് മാനസി താമസിക്കുന്ന വാടക വീട്ടിൽ വച്ചാണ് കൊലപാതകം നടക്കുന്നത്. രണ്ട് വെടിയാണ് മാനസിക്ക് ഏറ്റിട്ടുള്ളത്. വലത് ചെവിയുടെ താഴ്ഭാഗത്തായി ഒരു വെടിയേറ്റിട്ടുണ്ട് രണ്ടാമത്തെ വെടി നെഞ്ചിന്റെ വലതുഭാഗത്താണ് ഏറ്റത്. വെടിയുണ്ട ശരീരത്തിൽ കയറി ഇറങ്ങി പോയ പാടുകളുണ്ടെന്ന റിപ്പോർട്ടും പുറത്ത് വന്നിട്ടുണ്ട്. സാധാരണ ഒരു എയർ ഗൺ ഉപയോഗിച്ച് ഇത്തരത്തിൽ വെടിയുതർക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് പൊലീസ്.നാളെ ബാലിസ്റ്റിക് വിദഗ്ധരെത്തി കൂടുതൽ പരിശോധന നടത്തിയാലെ തോക്കിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാവു എന്നാണ് പൊലീസ് നൽകുന്ന വിവരം.
മറുനാടന് മലയാളി ലേഖകന്.