- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റേഷനറി കടയിൽ സാധനങ്ങൾ വാങ്ങാൻ എന്ന വ്യാജേന ചെന്ന് സോനുകുമാറിനെ പിടികൂടി; ബൈക്കിൽ വന്ന സംഘത്തിന്റെ ആക്രമണത്തെയും ചെറുത്തു; മാനസ വധക്കേസിൽ ബിഹാറിൽ നിന്ന് പ്രതികളെ സാഹസികമായി പിടിച്ച ഉദ്യോഗസ്ഥർക്ക് ഗുഡ് സർവീസ് എൻട്രി; പ്രതികൾ റിമാൻഡിൽ
കോതമംഗലം : നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഡന്റൽ കോളേജിലെ ഹൗസർജ്ജൻ വിദ്യാർത്ഥിനി മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ രാഹിലിന് തോക്ക് നൽകുകയും വെടിയുതിർക്കാൻ പരീശീലനം നൽകുകയും ചെയ്തതിന് പൊലീസ് അറസ്റ്റു ചെയ്ത ബിഹാർ സ്വദേശികളെ പ്രാഥമീക മൊഴിയെടുക്കലിന് ശേഷം കോതമംഗലം കോടതിയിൽ ഹാജരാക്കി. ഇരുവരെയും റിമാന്റ് ചെയ്തു.
സംഭവത്തിലെ അന്വേഷണം കേരള പൊലീസിന്റെ മികവ് തെളിയിക്കുന്നതായിരുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. തോക്ക് കൈമാറിയ ആളേയും, ഇടനിലക്കാരനേയും ബീഹാറിൽ പോയി സാഹസികമായി പിടികൂടിയ അന്വേഷണ ഉദ്യോഗസ്ഥർക്ക് ജില്ലാപൊലീസ് മേധാവി കെ. കാർത്തിക്ക് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിച്ചു.
കോതമംഗലം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർമാരായ മാഹിൻ സലിം, വി.കെ ബെന്നി, സിവിൽ പൊലീസ് ഓഫീസർ എം.കെ ഷിയാസ്, ഊന്നുകൽ സ്റ്റേഷനിലെ ഹോം ഗാർഡ് സാജു എന്നിവർക്കാണ് ഗുഡ്‌സർവ്വീസ് എൻട്രി നൽകുന്നത്. കോതമംഗലത്തെ ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയായ മാനസയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രഖിൽ എന്ന യുവാവ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. രാഖിലിന് തോക്ക് നൽകിയ ബീഹാർ മുൻഗർ പർസന്തോ സ്വദേശി സോനു കുമാർ (21), ഇടനിലക്കാരനായ ബർസാദ് സ്വദേശി മനീഷ് കുമാർ വർമ്മ (22) എന്നിവരെയാണ് അവരുടെ ഗ്രാമത്തിൽ ചെന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
എ.ഡി.ജി.പി വിജയ് സാഖറെ, ഐ.ജി ഹർഷിതാ അട്ടല്ലൂരി, ഡി.ഐ.ജി നീരജ്കുമാർ ഗുപ്ത എസ്‌പി കെ.കാർത്തിക് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റിനുള്ള പദ്ധതി തയ്യാറാക്കിയത്. രണ്ടാം തീയതി കേരളത്തിൽ നിന്നും പൊലീസ് സംഘം പുറപ്പെട്ടു. നാലാം തീയതി ബിഹാറിൽ എത്തിച്ചേർന്നു. ബീഹാർ പൊലീസുമായി ചേർന്ന് പട്ടണത്തിൽ നിന്നും 100 കിലോമീറ്റർ ദൂരെയുള്ള ജാർഖണ്ഡ് അതിർത്തിയിലെ ടെട്ടിയാവാമ്പർ ഗ്രാമത്തിൽ നിന്നുമാണ് സോനുവിനെ പിടികൂടിയത്. ഇയാൾക്കവിടെ ഒൺലൈൻ മണി ട്രാൻസാക്ഷന്റെ ഏർപ്പാടായിരുന്നു. വീടിനോട് ചേർന്ന് സ്റ്റേഷനറിക്കടയും ഉണ്ടായിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാനെന്ന രീതിയിൽ ചെന്നാണ് സോനുവിനെ പിടികൂടിയത്. വണ്ടിയിൽ കൊണ്ടുവരുന്ന വഴിയിൽ ബൈക്കിലെത്തിയ സംഘം ഇവരെ ആക്രമിക്കുവാനും ശ്രമിച്ചു. സാഹസികമായി ചെറുത്ത് നിന്നാണ് പ്രതിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
പാറ്റ്‌നയിൽ കഴിയുകയായിരുന്ന ഇടനിലക്കാരൻ മനേഷിനെ കാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസരിക്കാനെന്ന രീതിയിലാണ് പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ബീഹാർ പൊലീസിനറെ ക്രിയാത്മക സഹകരണം ഉണ്ടായിരുന്നതായി എസ്‌പി കാർത്തിക് പറഞ്ഞു
മറുനാടന് മലയാളി ലേഖകന്.