- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയത്തിലെ മിടുമിടുക്കി; വീട്ടുകാരെ കൂട്ടിയുള്ള യാത്രകളെ പ്രണയിച്ച അവധിക്കാലങ്ങൾ; ടീച്ചറായ അമ്മയും ട്രാഫിക് വാർഡനായ അച്ഛനും; ഈ വീട്ടിൽ ഇനി ആഘോഷങ്ങൾക്ക് അവളെത്തില്ല; പ്രണയ ചതിയിൽ തളർന്ന് നാറാത്തെ കുടുംബം
കണ്ണൂർ: രണ്ടു മാസം മുൻപാണ് മാനസ അവസാനമായി കണ്ണൂരിലെ വീട്ടിലെത്തിയത്. ഇന്നലെയും വീട്ടിലേക്ക് ഫോൺ വിളിച്ച് സുഖവിവരം അന്വേഷിച്ചിരുന്നു. പിന്നാലെയാണു മരണം. നാറാത്തെ വീട് എന്ന് മൂകമാണ്. കളി ചിരികൾ ഇല്ലാത്ത വീട്. തീർത്തും അപ്രതീക്ഷിതമാണ് അവർക്ക് കേട്ടതെല്ലാം.
പഠനത്തിലും മറ്റു കാര്യങ്ങളിലുമെല്ലാം മാനസ മിടുക്കിയായിരുന്നു. അവധിക്കു വീട്ടിലെത്തിയാൽ അച്ഛനെയും അമ്മയെയും അനുജനെയും കൂട്ടിയുള്ള യാത്രകളായിരുന്നു ഇഷ്ടം. മാനസ വരുമ്പോൾ വീട്ടിൽ ഉത്സവ പ്രതീതിയായിന്നു. അയൽക്കാർക്കും പ്രിയപ്പെട്ടവൾ. മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയയിലാണു മാനസ പഠിച്ചത്. ഇവിടേയും എല്ലാവർക്കും പ്രിയപ്പെട്ടവളായിരുന്നു മാനസ.
പുതിയതെരു രാമഗുരു സ്കൂളിലെ അദ്ധ്യാപികയായ എൻ.സബിതയുടെ മകളാണ് മാനസ. അച്ഛൻ ട്രാഫിക് വാർജനും. ടിവിയിലൂടെയാണ് അമ്മ മാനസയുടെ കൊല്ലപ്പെട്ടതായി അറിയുന്നത്. ആദ്യം സഹോദരനെയാണു വിളിക്കുന്നത്. വാർത്ത കണ്ടോ എന്നു ചോദിച്ച് ഒരു അലറിക്കരച്ചിലായിരുന്നു. പിന്നീട് സഹഅദ്ധ്യാപകരെ വിളിച്ചെങ്കിലും ഒന്നും പറയാനാകാതെ കരയുക മാത്രം ചെയ്തു. അങ്ങനെ ആ അമ്മ ലോകത്തോട് ആ നഷ്ടം വെളിപ്പെടുത്തി. തിരിച്ചു വിളിച്ചപ്പോൾ ടിവിയിൽ വാർത്ത വന്നെന്നും എന്റെ മോളെന്നും പറഞ്ഞൊപ്പിച്ചു. സഹഅദ്ധ്യാപകരെല്ലാം അര മണിക്കൂറിനുള്ളിൽ നാറാത്തെ വീട്ടിലെത്തി.
മകളുടെ മരണവിവരം അറിയാതെ തളാപ്പിൽ ട്രാഫിക് ജോലിയിലായിരുന്നു അച്ഛൻ മാധവൻ. അഞ്ചരയോടെ പൊലീസ് ഉദ്യോഗസ്ഥർ മാധവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. വ്യാഴാഴ്ച രാത്രി മാനസ അമ്മയോടും അച്ഛനോടും അനുജനോടും ഏറെനേരം വിഡിയോ കോളിൽ സംസാരിച്ചിരുന്നു. നിഖിൽ മാനസയെ ശല്യപ്പെടുത്തുന്നത് വീട്ടുകാർക്കും അറിയാമായിരുന്നു. എന്നാൽ അത് ദുരന്തമാകുമെന്ന് ആരും കരുതിയില്ല.
ഡെന്റൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്തുവന്ന മാനസയെ മുൻപും രാഖിൽ പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിയിരുന്നു. രണ്ടു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ശല്യം രൂക്ഷമായതോടെ മാനസയുടെ പിതാവ് പൊലീസിൽ പരാതി നൽകി. ഒടുവിൽ പ്രശ്നം കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കി വിടുകയായിരുന്നു.
ശല്യപ്പെടുത്തുകയില്ലെന്ന് രാഖിൽ ഉറപ്പു നൽകി. അതിന് ശേഷം വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രഖിൽ കോതമംഗലത്ത് എത്തിയത്. രാഖിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കും.
മാനസ രണ്ടു മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നു. ഇതിലേക്കു വന്ന കോളുകളും രാഖിലിന്റെ മൊബൈൽ ഫോണിലെ വിവരങ്ങളും പരിശോധിച്ചാൽ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് കണ്ടെത്താൻ കഴിയും. ഒരു വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് മാനസയും രഖിലും പരിചയപ്പെടുന്നത്. എംബിഎ പഠനത്തിനു ശേഷം സ്വന്തമായി ബിസിനസ് ചെയ്യുകയാണെന്നാണ് രഖിൽ പറഞ്ഞിരുന്നത്. ശല്യം കൂടിയപ്പോൾ മാനസ മാതാപിതാക്കളെ വിവരം അറിയിച്ചു. ജീവിക്കാൻ അനുവദിക്കില്ലെന്ന തരത്തിൽ ഭീഷണി കൂടി ആയതോടെ അച്ഛൻ മാധവൻ പൊലീസിൽ പരാതി നൽകി.
തൊട്ടടുത്ത ദിവസം ഡിവൈഎസ്പി ഓഫിസിലേക്ക് രാഖിലിനെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി. തുടർന്ന് മാനസയുടെ മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ ഇനി ശല്യം ചെയ്യരുതെന്നു മുന്നറിയിപ്പ് നൽകി. ഇനി ശല്യമുണ്ടാകില്ലെന്നു മാനസയുടെ മാതാപിതാക്കളോടു പറഞ്ഞു. ഇത് വിശ്വസിച്ച് എല്ലാ പ്രശ്നവും തീർന്നുവെന്ന് മാനസയുടെ വീട്ടുകാരും കരുതി. അതിന് ശേഷമാണ് കൊല.
മറുനാടന് മലയാളി ബ്യൂറോ