- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എയർഗൺ പ്രഹരശേഷി വർധിപ്പിച്ച് നാടൻ തോക്കുണ്ടാക്കുന്ന സ്പെഷ്യലിസ്റ്റുകൾ കണ്ണൂരും വയനാടും സജീവം; ഡാർക്ക് വെബ് വഴി ഓൺലൈനായും വാങ്ങാം; മൂവാറ്റുപുഴയിലെ വിൽപ്പന കേന്ദ്രങ്ങളും സംശയത്തിൽ; ആ തോക്ക് വഴി കണ്ടെത്തുക ദുഷ്കരം; മാനസയെ രാഖിൽ വകവരുത്തി സ്വയം തീർന്നപ്പോൾ
കൊച്ചി: കോതമംഗലത്ത് മെഡിക്കൽ വിദ്യാർത്ഥിനി മാനസയെ വെടിവച്ചുകൊന്ന സംഭവത്തിൽ വിശദ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിദഗ്ധരെത്തും. സംസ്ഥാനത്ത് തോക്കു ഉപയോഗിച്ച് ക്രൂരമായ അപൂർവ്വം കൊലപാതകങ്ങളേ നടന്നിട്ടുള്ളൂ. അതിലൊന്നായി മാറുകയാണ് ഈ സംഭവം. പ്രതിയും ആത്മഹത്യ ചെയ്തു. എന്നാലും തോക്കിലെ ഫാക്ടറിൽ പൊലീസിന് വിശദ അന്വേഷണം നടത്തേണ്ടതുണ്ട്.
കൊല്ലപ്പെട്ട ഡെന്റൽ ഹൗസ് സർജൻ മാനസയുടെ തലയ്ക്കും നെഞ്ചിലുമായി രണ്ടു വെടിയേറ്റിരുന്നു. ആത്മഹത്യ ചെയ്ത രാഖിലിന്റെ തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയിൽ എത്തുന്നതു വരെ മാനസയ്ക്കു ജീവനുണ്ടായിരുന്നു. രാഖിൽ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
പ്രതിയും മരിച്ചതിനാൽ കൊലപ്പെടുത്താനുള്ള കാരണമായിരിക്കും പ്രധാനമായും പൊലീസ് അന്വേഷിക്കുക. പ്രതിയെ സഹായിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും പരിശോധിക്കും. പ്രതിക്കു തോക്ക് എവിടെനിന്നു ലഭിച്ചെന്നതു കണ്ടെത്തുന്നതും നിർണായകമാണ്. ഇതിനാകും അന്വേഷണം നടത്തുക. ര്ാഖിലിന്റെ മരണം ഇതു കണ്ടെത്താൻ പ്രതിസന്ധി തീർക്കുകയും ചെയ്യും. ബാലസ്റ്റിക് പരിശോധന ഇക്കാര്യത്തിൽ നിർണ്ണായകമാകും.
കണ്ണൂരിൽ തോക്ക് നിർമ്മാണ കേന്ദ്രങ്ങൾ പോലുമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. കണ്ണൂരിൽ നിന്നുള്ള രാഖിൽ ഈ വഴിയിൽ തോക്ക് സംഘടിപ്പിച്ചതാണോ എന്നതാണ് പ്രധാനമായും അന്വേഷിക്കുക. കോതമംഗലത്തിന് അടുത്ത് പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും തോക്ക് വിൽപ്പനയുണ്ടെന്ന സൂചനകൾ നേരത്തെ പുറത്തു വന്നിരുന്നു. ഇതും പരിശോധിക്കും.
സംഭവം നടന്നതിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസ്, വീടിന്റെ മുറികൾ അടച്ച് ഗാർഡ് ചെയ്തു. എസ്പിയുടെ നേതൃത്വത്തിൽ കൊലപാതകം നടന്ന സ്ഥലം പരിശോധിച്ചു. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് കസ്റ്റഡിയിലെടുത്തു. എയർ ഗണല്ല കിട്ടിയതെന്ന സൂചനയാണ് പൊലീസും നൽകുന്നത്. പ്രതിക്കു തോക്ക് എവിടെനിന്നു ലഭിച്ചെന്നതു കണ്ടെത്തുന്നതും നിർണായകമാണ്.
സാധാരണ നിലയിൽ പ്രഹരശേഷിയുള്ള തോക്കുകൾ ലഭിക്കാൻ സാധ്യത ഇല്ലെന്നിരിക്കെ എന്തു തോക്കാണ് ഉപയോഗിച്ചത് എന്നത് കണ്ടെത്താനാണ് ശ്രമം. ഇതിലൂടെ അത് കിട്ടാനുള്ള വഴിയും പൊലീസിന് മനസ്സിലാക്കാൻ കഴിയും. എയർ പിസ്റ്റൾ ഉപയോഗിച്ച് ക്ലോസ് റേഞ്ചിൽ പോലും ഒരാളെ വെടിവച്ചു കൊലപ്പെടുത്തുക സാധ്യമല്ല.
കണ്ണൂർ, വയനാട് ജില്ലകളിൽ എയർഗൺ പ്രഹരശേഷി വർധിപ്പിക്കുന്ന നാടൻ തോക്കു നിർമ്മാതാക്കളുണ്ട്. ഡാർക്ക് വെബ് വഴി ഓൺലൈനായി വാങ്ങാൻ സാധിക്കും. ഏതു മോഡൽ തോക്കാണ് ഉപയോഗിച്ചത് എന്നു മനസിലാക്കാനായാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ.
മാനസയുടെ തലയിൽ രണ്ടു മുറിവുകളാണ് ഉണ്ടായിരുന്നത്. ഒന്ന് വെടിയേറ്റതും മറ്റൊന്നു വെടിയുണ്ട പുറത്തേയ്ക്കു വന്നതിന്റെയും. നെഞ്ചിലാണ് മറ്റൊരു വെടിയേറ്റത്. രഖിലിനാകട്ടെ തലയിൽ മാത്രമാണ് മുറിവുണ്ടായിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ